!13തുവരെ ലോകത്തിന്റെ വാസ്തവികത്വത്തേ ആക്കും അപലപിക്കാൻ സാധിക്കുന്നതല്ല. ഒരു സ്വപ്നം സ്വപ്നമാണെന്നു ഉണന്നതിനുശേഷമെ നമുക്കു പറവാൻസാധിക്കയുള്ളൂ. അതുപോലെതന്നേ ബ്രഹ്മജ്ഞാനം അനുഭവപ്പെട്ടു ഈശ്വരതാദാത്മ്യം ലഭിച്ചിട്ടുള്ള മനുഷ്യനുമാത്രമേ ലോകം മായയാ ണെന്നു പറവാൻ അധികാരവും അവകാശവും ഉള്ളു. 21. സർ ജഗദീശ ചന്ദ്രബോസ്സ്. ആധുനികകാലങ്ങളിൽ ശാസ്ത്രീയാഭിവൃദ്ധിക്കുവേണ്ടി പല മഹാന്മാരും നിരന്തരപരിശ്രമം ചെയ്തിട്ടുണ്ട്. പക്ഷേ അവരിൽ അധികം ആളുകളടേയും പ്രവൃത്തി അവരുടേ പുരോഗാമികളുടെ പ്രയത്നഫലത്തേ പരീക്ഷണം, നിരീക്ഷണം, അനുമാനം എന്നിവയേക്കൊണ്ടു പുഷ്ടിപ്പെടുത്തി യതു മാത്രമാണു്. ദുർല്ലഭം ചിലക്കു മാത്രമേ ശാസ്ത്രീയമണ്ഡലത്തിൽ നവീനപ്രസ്ഥാനം സ്ഥാപിക്കുവാൻ സാധിച്ചിട്ടുള്ളൂ. അനിതരസാധാരണമായ ബുദ്ധിവൈഭവം ഉള്ളവക്കു മാത്രമേ അങ്ങിനേ ചെയ്യുാൻ സാധിക്കുകയുള്ളൂ എന്നു പറയേണ്ടതില്ലല്ലോ. സർ ജഗദീശചന്ദ്രബോസ്സു് ഈ തരത്തിൽപെട്ട ഒരാളാണെണു് ലോകപ്രസിദ്ധമായ ഒരു വാസ്തവമാണു്. അദ്ദേഹം സശനബോധം വസ്തുക്കളു ടേ ഒരു ഗു ണമാണെന്നും ഈ വാസ്തവത്തെ ആസ്പദിച്ചു ആലോചിക്കു ന്നതായാൽ സവ്വ ചരാചരങ്ങളിലും അന്തർലീനമായി ഒരു ഐകം സ്ഥിതി ചെയ്യുന്നുണ്ടെന്നും സ്ഥാപിച്ചിരിക്കുന്നു. നമ്മുടെ കഥാനായകനായ ജഗദീശൻ 1 9 50-ാം കൊല്ലത്തിൽ നവേയ് 30-ാംനു യാണു് ഭൂജാതനായതു