താൾ:Gadyalathika part-1.djvu/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

112 'സ്വപ്നമോ, മായയോ, മാനസഭ്രാന്തിയോ', യോ എന്താണ് എന്നു ചോദിച്ചു. സ്വാമിയ്ക്കു മായാവാദത്തെ സമത്ഥിക്കാൻ സാധിച്ചില്ല; അസ്തമനം ആഗതമായിരുന്നു. തന്റേ വേദാന്ത ശിഷ്യന്മാർ തന്നെ കിണറ്റിലിട്ടു പോയാൽ രാത്രി മുഴുവൻ ചളിയിൽ കഴിച്ചുകൂട്ടേണ്ടി വരും. ഏതായാലും കാണറ്റിലേ ചളിവെള്ളം വെറും മായയല്ലെന്നു അവിടേ നില്ക്കുന്തോറും അദ്ദേഹത്തിനു വിശ്വാസമായി. പക്ഷേ അതു മാത്രം മാ.യയല്ലെന്നും ലോകത്തിൽ മറ്റുല്ലതൊക്കെയും മായയാണെന്നും എങ്ങനെ പറയും? മായാവാദം കൊണ്ട് ഇനിമേലാൾ യാതോരു ഗുണവും സിദ്ധിക്കുകയില്ലെന്നു ബോധം വന്ന സ്വാമി അത്യുച്ചത്തിൽ കിണറ്റിന്റെ അടിയിൽ നിന്നു ഇങ്ങിനേ നിലവിളിച്ചു: -"ആന വാസ്തവത്തിലുള്ളതു തന്നേ; അതിനു ഭ്രാന്തുപിടിച്ചതും വാസ്തവം; ഈ പൊട്ടക്കണറു ഏറ്റവും വാസ്തവം; നിങ്ങൾ എന്നേ ഇതിൽ ഇട്ടിരിക്കുന്നുവെന്നത് നിമിഷംപ്രതി വാസ്തവമായിരിക്കുന്നുണ്ട്., അതുകൊണ്ട് ഉടനേ എന്നേ ഇതിൽ നിന്നു കേറ്റുവിൻ."

    ലോകം മായാമയമാണെന്നു വാദിക്കുന്നവക്കു ഇ സ്വാമിയുടേ അനുഭവം ഉണ്ടാകുന്നതാണ്. വാസ്തവത്തിൽ വാദാന്തം, ലോകം കേവലം മിഥ്യയാണെന്നു ഒരിക്കലും വാദിക്കുന്നില്ല. നേരേമറിച്ച് ലോകം വാസ്തവവും ശാശ്വതവും ആയിട്ടുള്ലതാണെന്നു വാദാന്തം പറയുന്നു. പക്ഷേ അതിന്റെ യാഥാത്ഥ്യവും ശാശ്വതത്വവും ബ്രഹ്മനിലും ബ്രഹ്മാശ്രയത്തിലും ആണ് സ്ഥിതി ചെയ്യുന്നത്. ബ്രഹ്മജ്ഞാനമുണ്ടായിക്കഴിഞ്ഞാൽ ലോകം മായയാണെന്നു പറയാം. അ
"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/117&oldid=201904" എന്ന താളിൽനിന്ന് ശേഖരിച്ചത്