താൾ:Gadyalathika part-1.djvu/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

111

ന്നാൽ ഞാൻ നിങ്ങളുടെ സംശയനിവൃത്തി വരുത്തിത്തരാം." എന്ന് സ്വാമി മറുപടിപറഞ്ഞു. അവർ അദ്ദേഹത്തിന്റെേ അപേക്ഷപ്രകാരം ചെയ്തു: എങ്കിലും എല്ലാവരും ഐകകണ്ഠ്യേന ഇപ്രകാരം പറഞ്ഞു:- "ഇനി മേലാൽ ‍ഞങ്ങൾ നിങ്ങൾക്കു പാലും പാലും പവവും തരികയില്ല; ക്ഷീരാനന്ദസ്ഴാമി എന്നു വിളിക്കുന്നതിനു പകരം, പങ്കാനന്ദസ്വാമി എന്നോ കൂപാനന്ദസ്വാമി എന്നോ മാത്രമേ വിളിക്കുകയുള്ളൂ. നിങ്ഹലുടെ പ്രവത്തി പ്രസംഗത്തിൽ നിന്നും എത്രയോ വ്യത്യസ്ഥമായിരിക്കുന്നു. ഒരു ഇല്ലാത്ത ആനയിൽ നിന്നു രക്ഷപ്രാപിക്കാൻ നിങ്ങൾ ഓടി ഈകിണറ്റിൽ ചാടിയത് കഷ്ടം തന്നെ." അഹോ! കഷ്ടം! നിഹ്ങൽ മഹാവിഡ്ഢികളാണ്; ആന ൊരു മായയാണ്; ആനയ്ക്കു ഭ്രാന്തു പിടിച്ചു എന്നുള്ളതു മറ്റൊരു മായ;അത് എന്റെ പിന്നാലേ ഓടി എന്നതു മറ്റൊരു മായ; ഞാൻ കിണറ്റിൽ വീണു എന്നുള്ളതും നിങ്ങൾ എന്നേ അതിൽ നിന്നു കേറ്റി എന്നുള്ളതും വലിയ വലിയ മായ! ലോകം മായാമയം. സംശയമില്ല.' എന്നു സ്വാമി അഗണ്യമായി മറുപടിപറഞ്ഞു. സിഷ്യന്മാർ സ്വാമിയെ അഭിവാദനം ചെയ്ത്, ഉടനേ കുറേ പാലും പഴവും കൊണ്ടുകൊടുത്തു. ബുദ്ധിസാമത്ഥ്യം അധകം ഉണ്ടായിരുന്ന ശിഷ്യൻ,'സ്വാമി, ഈ സമാധാനം കാണറ്റിൽ നിന്നു പറഞ്ഞിരുന്നെങ്കിൽ, ഞങ്ങൾ ഇത്ര ബുദ്ധിമുട്ടി നീങ്ങളേ കിണറ്റിൽ നിന്നു കേറ്റുന്നതല്ലായിരുന്നു." എന്നും പറഞ്ഞു ക്ഷീരാനന്ദനെ വീണ്ടും കിണറ്റിൽ തള്ളിയിട്ടു, സ്വാമി രണ്ടാമതും ചളിവെള്ളത്തിൽവീണിരിക്കുന്നു എന്നുള്ളതു

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/116&oldid=201901" എന്ന താളിൽനിന്ന് ശേഖരിച്ചത്