Jump to content

താൾ:Gadyalathika part-1.djvu/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

110

                                                        യാണ്', ലോകം വെറും മായയാണു', മായ എന്നു വെച്ചാലോ? യാമാസാമായ, യാതൊന്നില്ലാത്തതോ അതുമായ, അതുകൊണ്ടു ലോകം തീരെ ഇല്ലാത്തതാണു'. ഉണ്ടെന്നു നമുക്കു അജ്ഞതകൊണ്ടു തോന്നുന്നതാണ്. വാസ്തവത്തിൽ ഇല്ല" എന്നിങ്ങിനേ ഗംഭീരമായി പ്രസംഗിക്കും. ഒരു ദിവസം ഈ സ്വാമിയാർ തൻേറ പ്രഗത്ഭവദ്ധാടിയോടുകൂടി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ സമീപമുള്ള അമ്പലവളപ്പിൽ കെട്ടിയിരുന്ന ഒരു ആന, "മദംപൊട്ടി' ചങ്ങലപൊട്ടിച്ചു, ആ പ്രസംഗസ്ഥലത്തേക്കുള്ള ദ്രുതഗതിയിൽ ഓടി മദഗജത്തിൻറ വരവുകണ്ടപ്പോൾ, ശ്രോതാക്കളെല്ലാം ഭയപ്പെട്ടു അവിടേനിന്നു ഓടിപ്പോയി. മിത്ഥ്യാവാദക്കാരനായ സ്വാമിയും തൻേറ ശിഷ്യന്മാരുടേ പിന്നാലെ ഓടി, എന്നാൽ മായാവാദിയായ സ്വാമിയുടേ നേരേ പ്രത്യേകം വല്ല ഈൎഷ്യയും ഉണ്ടോ എന്നു തോന്നുമാറു, ആന ആയാളേത്തന്നെ പിന്തുടർന്നു. എന്തിനധികം പറയുന്നു, ക്ഷീരാനന്ദൻ ഓടി ഓടി ഒടുവിൽ ചളിമയമായി കിടന്നിരുന്ന ഒരു പൊട്ടക്കിണററിൽ ചെന്നു ചാടി! ആന കുറച്ചു സമയം ആ കിണററിൻേറ വക്കത്തു നിന്നു, പിന്നെ അവിടം വിട്ടു പോയി.

അരമണിക്കൂർ കഴിഞ്ഞശേഷം, സ്വാമിയുടെ പ്രിയ ശിഷ്യന്മാർ അവിടേവന്ന്', "നിങ്ങളല്ലേ എല്ലാം മായയാ ണെന്നു പറഞ്ഞത് ? എന്നാൽ ആനയും മായയല്ലേ? പി ന്നെ എന്തിനാണു" ആനയുടെ മുമ്പിൽ ഓടി ഈ കിണററിൽ ചാടിയതു?" എന്നു ചോദിച്ചു. “പ്രിയ സ്നേഹിതരേ എന്നേ ഈ നാറുന്ന ചളിയിൽനിന്നു കേററുവിൻ: എ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/115&oldid=201919" എന്ന താളിൽനിന്ന് ശേഖരിച്ചത്