114 ഇദ്ദേഹത്തിന്റേ പിതാവ് പരേതനായ ഭഗവാൻ ചന്ദ്രബോസ്സായിരുന്നു. ഭഗവാൻബോസ്സ് കുറേ കാലത്തോളം ഫരിദ്പുരിയിലേ (Faridpur) സബ്കലക്ടർ ഉദ്യോഗം ഭരിച്ചു. ഇവരുടേ കുടുംബഗ്രഹം ഡേക്കയിൽ വിക്രമപുരിയിലുള്ള രാരിക്കലിൽ ആണ്. ജഗദീശനേ ചെറുപ്പത്തിൽ ഗ്രാമത്തിലുള്ള പാഠശാലയിൽ വിദ്യാഭ്യാസത്തിനുവേണ്ടി അയച്ചു. അദ്ദേഹത്തിനു ഒന്നാമത് സിദ്ധിച്ചതു ഇംഗ്ലീഷുവിദ്യാഭ്യാസമല്ല; നാട്ടുവിദ്യാഭ്യാസമായിരുന്നു. പാഠശാലയിൽ നിന്നു മഹാഭാരതം, രാമായണം മുതലായ പുരാണകഥകൾ അദ്ദേഹം സശ്രദ്ധം കേട്ടു ഗ്രഹിച്ചു. ശ്രീരാമന്റേ സത്സ്വഭാവവു, ലക്ഷ്മണൻറെ ഭക്തിയും ജഗദീശൻറെ മനസ്സിൽ ശക്തിമത്തായി വേരൂന്നിപ്പിടിച്ചു. എന്നാൽ ഇവരുടേ സ്വഭാവത്തിൽ അണുമാത്രം ന്യൂനതകൂടി ഇല്ലാത്തതിൽ ജഗദീശനു സ്വപ്നം അസുഖം തോന്നാതിരുന്നിട്ടില്ല എന്നുപറയേണ്ടിയിരിക്കുന്നു. മഹാഭാരതത്തിലേ, ഗുണദോഷസമ്മിശ്രമായ സ്വഭാവങ്ങളും മാനുഷികത്വവും അമാനുഷികത്വവും ഉള്ള യോദ്ധാക്കളേയാണ് അദ്ദേഹത്തിന് അധികം ഉഷ്ടമായത്. ഭാരതത്തിലേ കഥാപാത്രങ്ങളിൽവെച്ച് അദ്ദേഹത്തേ ഏറ്റവും അധികം ആകർഷിച്ചത് കൎണ്ണനായിരുന്നു. സൂര്യൻറെ പുത്രനും പാണ്ഡവൻമാരിൽ മൂത്തവനുമായ കൎണ്ണൻ നിശ്ചയമായിട്ടും രാജാവാകേണ്ടതായിരുന്നു എന്ന ജഗദീശനു പലപ്പോഴും തോന്നി. പക്ഷേ കുന്തിയും ശ്രീകൃഷ്ണനുംകൂടി കൎണ്ണനേ ജനിച്ച ഉടനേ ഒരു തോണിയിലിട്ട് ഒഴുക്കിക്കളഞ്ഞു. ദുര്യോദനൻറെ തേരാളി അവനെ രക്ഷിച്ചു, വളത്തി. ഈ കാരണംകൊണ്ട് കൎണ്ണൻ താഴ്ന്നജാതിക്കാരനായിപ്പോ
താൾ:Gadyalathika part-1.djvu/119
ദൃശ്യരൂപം