Jump to content

താൾ:Gadyalathika part-1.djvu/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

105ത്രമായ ഭാരതമാതാവിന്റെ സന്താനെങ്ങളാണോ നാം ? ആണെങ്കിൽ, ഏതാദൃശന്മാരായ മഹാന്മാരുടെ ഉപദേശങ്ങളെ നാം നരസിച്ചു നടക്കാതിരിക്കേണ്ടതാണ്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസസ്ഥിതിയാണ് ഒരു സമുദായസ്നേഹിയുടെ ശ്രദ്ധയെ രണ്ടാമതായി ആക‍ർഷിക്കുന്നത്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസസ്ഥിതി, പരിഷ്കൃത രാജ്യങ്ങളുടേതുമായി താരതമ്യപ്പെടുത്തി നോക്കിയാൽ അതിന്റെ ശോചനീയത വിശദമാകുന്നതാണ് . ഒരു സമുദായത്തിലുള ജനങ്ങളിൽ ഭൂരിപക്ഷവും നിരക്ഷരകുക്ഷികളണെങ്കിൽ, ആ സമുദായം ഉൽഗതിയെ എങ്ങിനെ പ്രാപിക്കും? സമുദായസ്നേഹത്തിനും സമുദായാഭിവൃത്തിക്കും വിദ്യാഭ്യാസം അത്യന്താവശ്യകമാണ്. സമുദായത്തിന്റെ നേരെ ഓരോരുത്തനും ഉള്ള കടമ ഇന്നതാണെന്നു വിദ്യാഭ്യാസം കൊണ്ടു മാത്രമേ ഗ്രഹിക്കാൻ കഴിയുള്ളു. വദ്യാഭ്യാസവിഹീനമായ സമുദായത്തിലെ അംഗങ്ങളുടെ കൃത്യബോധംതന്നെ പരിപൂണ്ണമായിരിക്കുകയില്ല. സമുദായാംഗങ്ങൾ അവരുടെ മുറ ന്യായമായി ഗ്രഹിക്കാതിരുന്നാൽ സമുദായത്തിന്റെ അഭിവൃദ്ധി വിദൂരമായി തന്നെ സ്ഥിതിചെയ്യും. സമുദായശുശ്രൂഷയ്ക്കു വേണ്ടുന്ന ബുദ്ധിവികാസവും, മനഃപരിഷ്കാരവും വിദ്യാഭ്യാസമാണ് പ്രദാനം ചെയ്യുന്നതു്. വിദ്യാഭ്യാസം സമുദായത്തിന്റെ നാഡികളിൽകൂടി

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/110&oldid=200478" എന്ന താളിൽനിന്ന് ശേഖരിച്ചത്