106അനിവാര്യമായിട്ടുള്ളതാകുന്നു. നിർബ്ബന്ധവിദ്യാഭ്യാസം പ്രചരിപ്പിച്ചും മററും സമുദായോന്നതിക്കു് പ്രയത്നിക്കേണ്ടതു് വിദ്യാസമ്പന്നന്മാരായ അംഗങ്ങളുടെ കടമയാണെന്നു നിൎവ്വിശങ്കം പറയാം. മൂന്നാമത്, ഒരു സമുദായത്തിൻറെ അഭിവൃദ്ധിയുടെ മാനദണ്ഡം ആ സമുദായത്തിലെ കൃഷി, കച്ചവടം, കൈത്തൊഴിൽ എന്നിവയുടെ സ്ഥിതിയാകുന്നു. ഇവയുടെ സ്ഥിതിയെപ്പററി ആലോചിക്കുന്നതായാൽ, നമ്മുടെ സമുദായത്തപ്പോലെ താഴ്ന്നനിലയിലിരിക്കുന്ന ഒരു സമുദായം വല്ല പരിഷ്കൃതരാജ്യങ്ങളിലും ഉണ്ടോ എന്നു സംശയഗ്രസ്തമാണ്. കൈത്തൊഴിൽ,കച്ചവടം മുതലായവയെ വദ്ധിപ്പിക്കുന്നതിനു സുകരമായ ഏപ്പാടോ ശ്രദ്ധയൊ നമ്മുടെ നാട്ടുകാരിലും ഭരണാധികാരികളിലും വേണ്ടവിധം കണ്ടുവരുന്നില്ലെന്നുള്ളതു ഗണ്ണ്യമായ ഒരു ശോച്യതയാണ്. ഫലപുഷ്ടിയെ പരിഗണിച്ചു പറയുന്നതായാൽ നമ്മുടെ രാജ്യം കേവലം താഴ്ന്ന നിലയിലാണെന്നു പ്രസ്താവിച്ചുകൂട. പ്രകൃതി പലേവിധത്തിലും നമുക്കു അനുകൂലമായിട്ടാണിരിക്കുന്നതു . പരിഷ്കാരം എന്നതു എന്താണെന്നറിയാതെ, ദുരഭിമാനത്തിനു വശംവദന്മാരായി, നാം പ്രകൃതിദേവിയുടെ മാനങ്ങളെ നിരസിക്കുകയാണ് ചെയ്യുന്നത്. വിദേശവസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നതിൽ നാം കാണിച്ചുവരുന്ന അഭിനിവേശത്തിൽ പകുതിയെങ്കിലും സ്വദേശവ്യവസായങ്ങൾ വദ്ധിപ്പിക്കേണ്ട തിനു നാം കാണിച്ചിരുന്നു എങ്കിൽ നമ്മുടെ രാജ്യത്തിൻറ ഭാഗ്യസ്ഥിതി കണ്ട് നമുക്കിപ്പോൾ അനുമോദിക്കാമായിരുന്നു. പരുത്തി, കൊപ്ര മുതലായ പല സാധനങ്ങളും ഇവി
താൾ:Gadyalathika part-1.djvu/111
ദൃശ്യരൂപം