താൾ:Gadyalathika part-1.djvu/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18 സമുദായപരിഷ്ക്കാരം. മനുഷ്യൻ സമുദായികജീവിതത്തെ ഇച്ഛിക്കുന്ന ഒരു ജീവിയാകുന്നു. സിംഹം, വ്യാഘ്രം മുതലയ വന്യമൃഗങ്ങളെപ്പോലെ സമജീവികളിൽ മനുഷ്യനു സാധീക്കുകയില്ല. സംഘത്തിൽ നിവസക്കാനുള്ള ആഗ്രഹം മനുഷ്യനു പ്രകൃതിദത്തമായിട്ടുള്ളതാകുന്നു. ലോകത്തിലുള്ള ജനങ്ങളിൽ ഓരോരുത്തരും മനുഷ്യ സമുദായം എന്ന മഹാസമുദായത്തിന്റ അംഗങ്ങളാണ്. വാസന ജീവിതരീതി, മതം എന്നിവയെ അനുസരിച്ചു ജനങ്ങൾ സമുദായങ്ങളായിത്തീരുന്നു സമുദായം എന്നതു അനായാസേന വിവരിപ്പാൻ സാധിക്കുന്നതാണെങ്കിലും, 'പരിഷ്കാര'ത്തോടടുക്കുമ്പോഴാണ് പ്രയാസം നേരിടുന്നത്. 'പരിഷ്കാരം എന്നാൽ എന്താണ്'? എന്ന ചോദ്യത്തിനു മതിയായ സമാധാനം പറയുന്നത് അത്ര സുകകരമല്ല. പരിഷ്കാരം വസ്ത്രധാരണത്തിലാണെന്നു ചിലരും, വൃത്തിയിലാണെന്നു വേറെ ചിലരും, ഇവയിലൊന്നിലുമല്ല, ലോകഗതിയ്ക്കുനുസരിച്ചു, ജീവിതം നയിക്കുന്നതിലാണെന്നു മറ്റു ചിലരും അഭിപ്രായപ്പെടുന്നു. പരിഷ്കാരം ഇന്നതെന്നറിയാതെ, തങ്ങൾ പരിഷ്കാരികളാണെന്നു അഭിമാനിച്ചു നടക്കുന്നവർ ഈ വക സന്ദേഹങ്ങളെ വദ്ധിപ്പിക്കുകയാണു ചെയ്യുന്നത്. 'പരിഷ്കകാരം' എന്നതു ലോകഗതിയ്ക്കനുസൃതമായ മാററങ്ങൾ വിവേകപൂർവം സ്വീകരച്ചു നന്നാക്കുക എന്ന അത്ഥം എടുക്കാം. പരി

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/108&oldid=201892" എന്ന താളിൽനിന്ന് ശേഖരിച്ചത്