താൾ:Gadyalathika part-1.djvu/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

102 വാക്കുകളേ നിരസിച്ചു നടന്നു നശിക്കാൻ ഇടയായി. അദ്ദേഹത്തിൻറെ വിവേകശൂനൃമായ പ്രവൃത്തിനിമിത്തം ആയിരം ആളുകളും നശിച്ചു. കഷ്ടം! മനുഷ്യർ ദുൎമ്മോഹ ഭരിതരായി നാശം അടയുന്നു. ദുൎമ്മാഗ്ഗത്തിൽകൂടി ധനസമ്പാദനത്തിനു മോഹിക്കുന്നവർ നിശ്ചയമായും സങ്കടം അനുഭവിക്കേണ്ടിവരും. കള്ളന്മാർ 'വേദന' കൊന്നു; തന്നിമിത്തം അവരും നശിച്ചു. പിന്നേ ബോധിസത്വൻ ഇപ്രകാരം ഉച്ചത്തിൽ പറഞ്ഞു: “എൻേറ ഗുരുനാഥൻ അയ്യായമായി രത്ന വൃഷ്ടി ഉണ്ടാക്കിയതുകൊണ്ട് അദ്ദേഹത്തിനു നാശം സംഭവിച്ചു. അന്യായമായി ധനാൎജ്ജനം ചെയ്യാൻ ആഗ്രഹിച്ചതുകൊണ്ട് മറ്റുള്ളവരും നശിക്കാനിടയായി. സ്വന്തലാഭത്തിനുവേണ്ടി ദുൎമ്മാർഗ്ഗങ്ങളിൽ കൂടി ചരിക്കുന്നവർ നിശ്ചയമായും നശിക്കും. അവരോടു ബന്ധപ്പെട്ടിട്ടുള്ളവൎക്കും ആപത്തു പിണയും.

ബോധിസത്വൻേറ വാക്കുകൾ കാട്ടിലെങ്ങും മുഴങ്ങി. വനദേവതമാരും “ശരി, ശരി” എന്ന് ഉൽഘോഷണം ചെയ്തു. പിന്നേ ബോധിസത്വൻ രത്നങ്ങളും എടുത്ത് സ്വഗൃഹത്തിലേയ്ക്കു പോയി. അവിടെ അദ്ദേഹം വളരേകാലം ധൎമ്മിഷ്ഠനായി കാലക്ഷേപം ചെയ്തു. ചരമഗതി പ്രാപിച്ചതിനുശേഷം ബോധിസത്വൻ സ്വത്തിൽ പോയി തൻേറ സ്ഥാനത്തെ കൈക്കൊണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/107&oldid=180899" എന്ന താളിൽനിന്ന് ശേഖരിച്ചത്