താൾ:Gadyalathika part-1.djvu/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വിഷം കലർത്തി എടുത്തു കാട്ടിലേയ്ക്കും തിരിച്ചു. ഭക്ഷണ സാധനത്തേ കുനിഞ്ഞുംകൊണ്ട് നിലത്തുവെയ്യുമ്പോൾ, രത്നകൂട്ടുകാരൻ തന്റേ സ്നേഹിതനേ വാളു കൊണ്ടു വെട്ടി പരലോകത്തേയ്ക്കയച്ചു, ഒട്ടും താമസിക്കാതേ അവിടേ കൊണ്ടുവെച്ചിട്ടുള്ള ഭക്ഷണം എടുത്തു കഴിച്ചു താനും തൻേറ മിത്രത്തെ അനുയാത്ര ചെയ്ത! ഇങ്ങിനേ ആ ചോരസഹസ്രവും നാമാവശേഷമായി. ഒന്നുരണ്ടു ദിവസത്തിനുശേഷം ബോധിസത്വൻ ഗുരുവിനേ വിമുക്തനാക്കാനുള്ള പണവുംകൊണ്ടു കാട്ടിൽ പ്രവേശിച്ചു. തിരഞ്ഞുനോക്കി. എന്നാൽ ഗുരുവിനേയും തസ്കരന്മാരേയും കണ്ടില്ല; ഒരിടത്ത് കുറച്ചു രത്നങ്ങൾ വിത ക്കിടക്കുന്നതു മാത്രം കണ്ടു: ഹാ! എന്റെ ഗുരുനാഥൻ ഞാൻ പറഞ്ഞ വാക്കിനെ വിലവെയ്ക്കാതെ, രത്നമഴപെയ്യിച്ചിരിക്കുന്നു എന്നതിനു സംശയമില്ല; തന്നിമിത്തം എ ല്ലാവരും നശിക്കുകയുംചെയ്തു' എന്നു തന്നെത്താൻ പറഞ്ഞുംകൊണ്ടു നിരത്തിൽ ആവേശിച്ചു. അധികം ദൂരം നടക്കുന്നതിനുമുമ്പായി, തൻേറ ഗുരുവിൻറ മൃതശരീരം കണ്ടു. ഉടനേതന്നെ അവിടെ ചിത തെയ്യാറാക്കി, ശവദാഹം ചെയ്തു. കുറച്ചുദരം പോയപ്പോൾ അഞ്ഞൂറുകള്ളന്മാർ മരിച്ചു കിടക്കുന്നതു കണ്ടു; പിന്നേയും കുറേ നടന്നപ്പോൾ 250 ആളുകളുടെ ശവംകണ്ടു; ഒടുവിൽ രണ്ടുപേർ മരിച്ചു കിടക്കുന്നതും കണ്ടു. ബോധിസത്വൻ തൻേറ ഗുരുനാഥനും ആയിരം ആളുകളും മരിക്കേണ്ടി വന്ന സംഗതിയേപ്പററി ഗാഢമായി ആലോചിച്ചു വ്യസനിച്ചു. “എൻേറ ഗുരുനാഥൻ എൻേറ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/106&oldid=180857" എന്ന താളിൽനിന്ന് ശേഖരിച്ചത്