98 ചന്ദ്രൻ പ്രകാശിക്കാൻ ആരംഭിച്ചു. ബ്രാഹ്മണൻ ഗ്രഹങ്ങൾ ഏകരാശിയിൽ വന്നു നില്ക്കുന്നതു കണ്ടപ്പോൾ തന്നത്താൻ ഇങ്ങിനെ പറഞ്ഞു: രത്നവൃഷ്ടിക്കുള്ള ഗ്രഹങ്ങളുടേ ഏകരാശിത്വം ഇതാ വന്നിരിക്കുന്നു. ഞാൻ ഇവിടേ കിടന്നു എന്തിനു ഇങ്ങിനേ കഷ്ടപ്പെടണം? മന്ത്രം ചൊല്ലി രത്നങ്ങളേ കൈവശപ്പെടുത്തി കള്ളന്മാക്കു വേണ്ട ആ ധനം കൊടുത്തു പോയാലെന്താണ്??? ഇതിനുശേഷം അദ്ദേഹം, “നിങ്ങൾ എന്നെ എന്തി നാണു പിടിച്ചു കെട്ടിയിരിക്കുന്നത് ?” എന്നു കള്ളന്മാരോ ടു ചോദിച്ചു. “പണം കിട്ടുവാൻ വേണ്ടിത്തന്നേ” എന്നു അവർ മറുപടി പറഞ്ഞു. “പണമാണ് നിങ്ങൾക്കാവശ്യമെങ്കിൽ എന്നേ ഉടനേ അഴിച്ചു് സ്നാനം ചെയ്യിക്കുകയും ശുഭവ സ്ത്രം ധരിപ്പിച്ചു് ശിരസ്സിൽ പുഷ്പമാല്യം അണിയിക്കുകയും ചെയ്യണം” എന്നു അദ്ദേഹം സമാധാനം പറഞ്ഞു. കള്ളന്മാർ ഉടനേതന്നേ അദ്ദേഹത്തിൻറെ കല്പനയ്ക്കനുസരിച്ചു പ്രവത്തിച്ചു. ബ്രാഹ്മണൻ ആകാശത്തിൽ നോക്കി ഗ്രഹസ്ഥിതി മനസ്സിലാക്കി മന്ത്രം ഉച്ചരിച്ചു. പെട്ടെന്നു രത്നവൃഷ്ടി ഉണ്ടായി. കള്ളന്മാർ ഒരു നിമിഷം പോലും താമസിക്കാതെ രത്നമെല്ലാം പെറുക്കി എടുത്തു് അരയിൽ ഭദ്രമായി കെട്ടി അവിടെനിന്നു ദ്രുതഗതിയിൽ ഓടി. ബ്രാവമണനും അവരെ പിന്തുട ന്നു. , ഈ അഞ്ഞൂറുകള്ളന്മാർ ഇങ്ങിനേ ഓടിപ്പോകുമ്പോൾ, മറെറാരുകൂട്ടം അഞ്ഞൂറു തസ്മരന്മാർ അവൎക്ക് അഭിമു
താൾ:Gadyalathika part-1.djvu/103
ദൃശ്യരൂപം