താൾ:Gadyalathika part-1.djvu/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഖമായി വരുകയും അവരെ പിടിച്ചു നിൎത്തുകയും ചെയ്തു. “നിങ്ങൾ ഞങ്ങളെ പിടിച്ചുവെയ്ക്കുന്നതു് എന്തിനാണ്? എന്നു അവർ ചോദിച്ചു. “പണം കിട്ടുവാൻവേണ്ടിത്തന്നേ” എന്നായിരുന്നു മറുപടി. “പണമാണ് നിങ്ങൾക്കു വേണ്ടതെങ്കിൽ ആ ബ്രാഹ്മണനേ പിടിച്ചുകൊള്ളുവിൻ. അദ്ദേഹത്തിനു ആകാശത്തിൽ നോക്കി രത്നങ്ങൾ താഴത്തു വീഴ്പിക്കാൻ സാധിക്കും. അങ്ങിനെയാണ് ഞങ്ങൾക്കു ഈ രത്നങ്ങൾ ലഭിച്ചത്” എന്നു അവർ ഉത്തരം പറഞ്ഞു. ഇതു കേട്ടപ്പോൾ രണ്ടാമത്തേ തസ്മരവൎഗ്ഗം ഒന്നാമത്തെ കൂട്ടരേ പോകാൻ അനുവദിക്കുകയും ബ്രാഹ്മണനേ പിടികൂടി “ഞങ്ങൾക്കും കുറേ ധനം തരേണം” എന്നു പറയുകയും ചെയ്തു. “ഇനി രത്നവഷം ഉണ്ടാക്കാനുള്ള സമയം ഒരു കൊല്ലത്തിനു ശേഷം മാത്രമേ വരുകയുള്ളൂ. അപ്പോൾ ഞാൻ നിങ്ങൾക്കും പണം ഉണ്ടാക്കിത്തരാം എന്നു ബ്രാഹ്മണൻ സമാധാനം പറഞ്ഞു. ഇതു കേട്ടപ്പോൾ ചോരന്മാർ കോപാന്ധന്മാരായി ഇങ്ങിനെ ഗർജ്ജിച്ചു "ഹാ, കള്ള ബ്രാഹ്മണാ! നീ മററുള്ളവക്കു പണം കൊടുത്തു; ഞങ്ങളേ വല്ലതും പറഞ്ഞു പററിക്കാമെന്നാണ് വിചാരിക്കുന്നതു്; ഇല്ലേ കള്ളാ!”. ഇതിനുശേഷം ആ നിഷ്കരന്മാർ ബ്രാഹ്മണനേ അവരുടേ നിശിതതരമായ ഖഡ്ഗംകൊണ്ടു വെട്ടിക്കൊന്നു നിരത്തിൻറെ നടുവിൽ ഇട്ടു. അതില്പിന്നേ അവർ ഒന്നാമത്തെ തസ്കരസമൂഹത്തെ കണ്ടുപിടിച്ചു അവരുമായി യുദ്ധം ചെയ്തു. അവരേയെല്ലാം നശിപ്പിച്ചു ധനവും കവർന്നുപോയി. ഈ കള്ളന്മാർ ഈ സംഭവങ്ങൾക്കു ശേഷവും സമാധാന

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/104&oldid=180822" എന്ന താളിൽനിന്ന് ശേഖരിച്ചത്