താൾ:Gadyalathika part-1.djvu/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

97 യ്ക്കുകയും ചെയ്യുന്ന പതിവു കൊണ്ടാണ് അവർ എല്ലാവരും “ആളേ അയയ്ക്കുന്നവർ” എന്നു വിളിച്ചു വന്നതു്. ഒരു അച്ഛനും മകനും അവരുടെ വലയിൽ പെട്ടാൽ, “ താൻ പോയി പണം കൊണ്ടു വരൂ. എന്നാൽ മകനേ സ്വതന്ത്രനാ ക്കിക്കൊണ്ടു പോകാം” എന്നു പറഞ്ഞു അച്ഛനേ അവർ അയയ്ക്കും. ഇതേപ്രകാരത്തിൽ 'ഒരു അമ്മയുംമകളും ആണ് അവരുടെ അധീനത്തിൽപെട്ടതെങ്കിൽ, അവർ അമ്മയെ പണത്തിനുവേണ്ടി പറഞ്ഞയ്ക്കും; രണ്ടു സഹോദരന്മാരാണെങ്കിൽ, അവർ ജ്യേഷ്ഠസഹോദരനെ അയയ്ക്കും; ഗുരുവും ശിഷ്യനും ആണെങ്കിൽ അവർ ശിഷ്യനെ പറഞ്ഞയ്ക്കും. ഈ അവസരത്തിൽ അവർ ബോധിസത്വനേ ധനം കൊണ്ടുവരുവാൻ വേണ്ടി അയച്ചു. ബോധിസത്വൻ അവിടം വിട്ടു പോകുന്നതിനു മുമ്പായി ഗുരുവിനേ നമസ്ത രിച്ച് ഇപ്രകാരം പറഞ്ഞു: - ഞാൻ രണ്ടുദിവസത്തിനുള്ളിൽ തിരിച്ചുവരും. അവിടുന്നു യാതൊന്നും ഭയപ്പെടരുതു്. ഞാൻ പറയുന്നതുപോലെ ചെയ്യണമെന്നു എനിക്കൊരപേക്ഷ ഉണ്ടു്. ഇന്ന് ചില ഗ്രഹങ്ങൾ ഒരേ രാശിയിൽ വരും. അപ്പോൾ രത്നവൃഷ്ടി, ഉണ്ടാകും. പക്ഷേ അവിടുന്നു വ്യസനാക്രാന്തനായി, മന്ത്രം ചൊല്ലി രത്നവൃഷ്ടി ഉണ്ടാക്കുവാൻ ശ്രമിക്കരുതു; അങ്ങിനെ ചെയ്യുന്നപക്ഷം അതു് അവിടുത്തേയും കള്ളന്മാരുടേയും നാശത്തിനു കാരണമായിത്തീരും. സൂര്യാസ്തമയമായപ്പോൾ ചോരന്മാർ ബ്രാഹ്മണനേ ബന്ധനസ്ഥനാക്കി നിലത്തു കിടത്തി. തത്സമയം പൂൎണ്ണ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/102&oldid=180591" എന്ന താളിൽനിന്ന് ശേഖരിച്ചത്