താൾ:Gadya Ramayanam (Kadhanandhini) 1927.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

140 കഥാനന്ദിനീ

മുണ്ടാകയില്ല. മനുഷ്യനെ നീ പറഞ്ഞിട്ടില്ലാത്തതു കൊണ്ടു ഞാൻ ഒഴിവാക്കിയിരിക്കുന്നു. എന്റെ ഈ വിധിപോലെ ഭവിക്കും. നിനക്കു മംഗളമുണ്ടാവട്ടെ.

  ഈ  വരസിദ്ധിയാ ദുർബുദ്ധി മനുഷ്യരെ    വകവെ

ച്ചില്ല. കംഭകർണ്ണനോട് എന്തുവരമാണുവേണ്ടതെന്നു പിതാമഹൻ ചോദിച്ചപ്പോൾ തൽക്ഷണം ആ രാ ക്ഷസന്റെ മനസ്സിൽ അന്ധകാരം വ്യപിച്ച, വേണ്ടു ന്നതെന്തെന്നു തോന്നാതെ, മഹത്തായ നിദ്രയെയാണ് ആ മഹാബാലൻ വരിച്ചതു്. അങ്ങിനെയാവട്ടേയെന്നു വരം കൊടുത്ത്, ബ്രഹ്മാവു വിഭീഷണനെ നോക്കി, മകനേ നിന്നിൽ ഞാൻ പ്രീതനായി ;നിനക്കുവേണ്ടു ന്ന വരമേതോ, അതുവരിച്ചുകൊള്ളുക എന്നു പറഞ്ഞു വിഭീഷണൻ -ഭഗവാനേ , ഘോരമായ ആപത്തിൽ ഞാൻ അകപ്പെട്ടാൽ കൂടിയും , എന്റെ മനസ്സു ധർമ്മത്തിൽ തന്നെ ഉറച്ചുനില്ക്കണം. പഠിക്കാതെതന്നെ ബ്രഹ്മാസ്ത്രം എ നിക്ക തോന്നായിവരണം ബ്രഹ്മാവ്-ശത്രുഘാതകനായ നീ രാക്ഷസവർഗ്ഗത്തിൽ

ജനിച്ചിട്ടും,നിന്റെ ബുദ്ധി ധർമ്മത്തിൽ വർത്തിക്കുന്ന 

തിനാൽ നിനക്കു ഞാൻ അമരത്വത്തെ തന്നു കൊ ള്ളുന്നു. ഇതിനെ അവർക്കു മൂവർക്കും പിതാമഹനിൽ നിന്നു വാനിദ്ധിയുണ്ടായി. ദശഗ്രീവരാക്ഷസൻ വരം നേടി യ ഉടനെ, ലങ്കയെ ആക്രമിച്ചു ചെന്നു ധനേശ്വരനെ

യുദ്ധത്തിൽ ജയിക്കയാണ് ആദ്യമുണ്ടായത്. ആ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/8&oldid=159531" എന്ന താളിൽനിന്ന് ശേഖരിച്ചത്