താൾ:Gadya Ramayanam (Kadhanandhini) 1927.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം ലോകപാലഭഗവൻ യക്ഷരാക്ഷസൻന്മാരോടും ഗന്ധർവ്വ കിംപുരുഷന്മാരോടുംകൂടി ലങ്കയെ വെടിഞ്ഞു ഗന്ധമാദന ത്തിലേക്കു പോയി. തന്റെ പുഷ്പകവീമാനത്തെ രാവണൻ കൈയേറി അപഹരിച്ചപ്പോൾ വൈശ്രവണൻ ശപിച്ച: -

    ഈ വിമാനം നിന്റേതായി വരികയില്ല. നിന്നെ യുദ്ധത്തിൽ

നിഗ്രഹിക്കുന്നതാരോ അവൻ ഇഴ വിമാനത്തെ നേടും. ഭ്രാതൃത്വം വഴിക്കു ഗുരുവായ ഇ എന്നെ നീ അവമാനിക്കയാൽ നീ ഉടൻ നശിക്കും."

    ഇപ്രകാരം രാവണനെ ശപിച്ചിട്ടു  ഗന്ധമാദനത്തിലേക്കു 

പുറപ്പെട്ട ധനേശ്വരനായ വൈശ്രവണനെ ധർമ്മത്മാവും, സന്മാർഗ്ഗസ്ഥിരനും, പരമശ്രീയുതനുമായ വിഭീഷണൻ ഭ്രാതൃഭക്തിയോടെ അനുഗമിച്ചു. അതുക​ണ്ടു് ,സന്തുഷ്ടനായ വൈശ്രവണൻ തന്റെ ആ ഭ്രതാവിന്നു യക്ഷരാക്ഷസസൈന്യങ്ങളുടെ ആധിപത്യം കൊടുത്തു് അനുഗ്രഹിച്ചയച്ചു.

   നരഭക്കുകളും മഹാബലന്മാരുമായ പിശാചരാക്ഷസന്മാർ ഏവരും

ചേർന്നു ദമുഖനെ രാജാവായി അഭിഷേകംചെയ്തു. കാമംപോലെ രൂപം ധരിക്കുവാൻ കഴിവുള്ള ആകാശചാരിയാ രാവണൻ ബാലോലക്കടനായി ദേവന്മാരേയും ദൈത്യന്മാരെയും ആക്രമിച്ചു വിശിഷ്ടവസ്തുക്കളെയെല്ലം അപഹരിച്ചുകൊണ്ടുവന്നു ആക്രമിച്ചു വിശിഷ്ടവസ്തുക്കളെയെല്ലാം അപഹരിച്ചുകൊണ്ടുവന്നു. ലോകങ്ങൾക്കു രാവം (കരച്ചിൽ) ഉണ്ടാക്കു കകൊണ്ടു് ഈ രാക്കഷസേന്ദ്രന്നു രാവണൻ എന്നു പേരുണ്ടായി. ഇഷ്ടംപോലെ ബലം

വളർത്തുവാൻ കഴിവുള്ള ദശഗ്രീവൻ ദേ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/9&oldid=159532" എന്ന താളിൽനിന്ന് ശേഖരിച്ചത്