താൾ:Gadya Ramayanam (Kadhanandhini) 1927.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം 189 ട്ടുകൊണ്ടു ആ ഓരായിരം കൊല്ലവും കഴിച്ചു. ഖരനും ശൂ പൃണഖയും തപോനിഷ്ഠന്മാരായ ഭ്രാതാക്കന്മാരെ സന്തു ഷ്ട ചിതരായി രക്ഷിക്കയും പരിചരിക്കയും ചെയ്തുകൊ ണ്ടിരുന്നു.ഇങ്ങിനെ ആയിരം വർഷം തികഞ്ഞപ്പോൾദൂ രാധർഷ്ടനായ ദാശനനൻ തന്റേ ശിരസ്സെറുത്ത് അഗ്നി യിൽ ഹോമിച്ചു ഉടനെ ജഗൽ പ്രഭുവായ പിതാമഹൻ സന്തുഷ്ടനായി അവരുടെ മുമ്പിൽ ചെന്ന് ഓരോരുത്ത നേയും പ്രത്യേകം പ്രത്യേകം വരദാനംകെണ്ടു പ്രലോ ഭിപ്പിച്ച് ആ തപസ്സ് അവസാനിപ്പിച്ചു. ബ്രഹ്മാവ്-മക്കളേ, ഞാൻ നിങ്ങളിൽ പ്രീതനായി ത്തീകർന്നിരിക്കുന്നു. നിസങ്ങൾക്ക് വേണ്ടുന്ന വരങ്ങൾ ഇ നി വരിച്ചുകൊളളുക മരണമില്ലായ്മ എന്നതൊഴികെ മറ്റുളള ഇഷ്ടങ്ങളെല്ലാം നിങ്ങൾക്ക് സാധിക്കും.എ ടോ, രാവണ,നീശ്രേഷ്ഠപത്തേ കാമിച്ച സ്വന്തം ശിരസ്സറുത്തുളള പത്തുക്കറി അഗ്നിയിൽ ഹോമിച്ചിട്ടുണ്ട ല്ലോ. ആ ശിരസ്സുകളല്ലാം നിന്റെ ശരീത്തിൽ ഉ

യർന്നു  ദശമുഖനായിത്തൂരും . എന്നാൽ  നിന്റ 
 ദേഹത്തിന്ന്  ഒട്ടും  വൈരൂപ്യം  ഭവിക്കയില്ലെന്നുത
 ന്നെയല്ല ,  നീ  കാമരൂപത്തെ  ധരിക്കുകയും  ചെയ്യും. യു
 ദ്ധത്തിൽ  ശത്രുക്കളെ  ജയിക്കുവാൻ നീ ശക്തനാകു

മെന്നതിൽ സംശയമില്ല . രാവണൻ- ദേവസുരന്മാരിൽനിന്നോ, യക്ഷകിന്നര

 ന്മാരിൽനിന്നോ, നാഗദന്ധർവ്വന്മാരിൽനിന്നോ, ഭ്രത
  രക്ഷസന്മാരിൽനിന്നോ എനിക്കു പരാഭമുണ്ടാവരുത്

ബ്രഹ്മാവ്-നീ പറഞ്ഞ ഇക്കൂട്ടരിൽനിന്ന് നിനക്കു ഭയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/7&oldid=159530" എന്ന താളിൽനിന്ന് ശേഖരിച്ചത്