താൾ:Gadya Ramayanam (Kadhanandhini) 1927.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

179

      രാമായണം

"ഹേ,ലക്ഷ്മണ,ഞാൻ ദുർബ്ബുദ്ധിയോ, കൃതഘ്നനേം, നിർദ്ദയനോ അല്ല. സീതാന്വേഷണകാര്യത്തിൽ ഞാൻ പ്രയത്നിച്ചുവരുന്നതു എന്തെല്ലാമാണന്നു ഭവാൻ കേ ട്ടാലും! വിനീതന്മാരായ വാനരന്മാരേ ഞാൻ സർവ്വദി ക്കിലേക്കും അയച്ചുകഴിഞ്ഞിരിക്കുന്നു. തിരിച്ചുവരുന്ന തിലേക്ക് ഒരേമാസം മാത്രമേ ഞാൻ അവർക്കു കാലാവ ധി കൊടുത്തിട്ടുള്ളു. വനങ്ങൾ,പർവ്വതങ്ങൾ,സമുദ്ര ങ്ങൾ, പുരങ്ങൾ, ഗ്രാമങ്ങൾ,നഗരങ്ങൾ, ആകരങ്ങൾ, എന്നിവിടങ്ങളിലെല്ലാംശരിയായിതെരഞ്ഞുനോക്കുന്ന തിന് അവർതന്നേയാണു സമർത്ഥന്മാർ.ഒരുമാസം കൊണ്ട് ചെയ്തുതീർക്കുവാൻ ഏല്പിച്ച കാര്യത്തേ അഞ്ചുദി വസംക്കൊണ്ടു നിർവ്വഹിക്കുതിന്ന് അവർക്ക് കെല്പ്പു ണ്ട്. അവരെല്ലാവരും തിരിച്ചുവരുമ്പോൾ ഭവാന്ന് രാമനോടുകൂടി ഏറ്റവും പ്രിയംകൂടിയ വാക്യം തീർച്ചയാ യും കേൾക്കയായിവരും"

   ധീമാനായ സുഗ്രീവൻ ഇത്രയും പറഞ്ഞപ്പോൾ,

ലക്ഷ്മണൻ രോഷം വെടിഞ്ഞ് മനസ്സു തെളിഞ്ഞ് ആ വാനരേന്ദ്രനേ അഭിനന്ദിച്ചു. പിന്നീട്, സൌമിത്രി സുഗ്രിവനോടുകൂടിപുറപ്പെട്ടു്, മാല്യവാൻമേൽ വാഴുന്ന രാമനേ ചെന്നുകണ്ട്,ആരംഭിച്ചിരിക്കുന്ന കാര്യങ്ങളെ ല്ലാംഉണർത്തിക്കയും ചെയ്തു.

    സീതയേ അന്വേഷിക്കുവാൻ ചെന്ന വാനരന്മാർ

നൂറൂമായിരവുമായി തിരിച്ചുവന്നുതുടങ്ങി. തെക്കോട്ടു പോയിട്ടുള്ളവരൊഴികേ, മറ്റു മൂന്നു ദിക്കിലേക്കും ചെന്നി

ട്ടുളളവരെല്ലാവരും വന്നെത്തി. കടൽ ചുഴന്ന പാരി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/47&oldid=159526" എന്ന താളിൽനിന്ന് ശേഖരിച്ചത്