താൾ:Gadya Ramayanam (Kadhanandhini) 1927.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥാനന്ദിനി 180 ടമെങ്ങും തെരഞ്ഞുനോക്കിയിട്ടും സീതയേയോ രാവണ നേയോ കണ്ടുകിട്ടിയില്ലെന്നാണ് അവരെല്ലാവരും പറ ഞ്ഞതു് തെക്കോട്ട് പോയവ൪ മടങ്ങീട്ടില്ലായ്കയാൽ ആ വാനരന്മാരിൽ ഉത്തമന്മമാരായ ചിലരിൽ തനിക്കുള്ള വിശ്വാസത്താൽ രാഘവൻ ആശയുറപ്പിച്ച് ആർത്തനാ യി പ്രാണധാരണം ചെയ്തുവന്നു. അങ്ങിനേ മാസം ര ണ്ടുകഴിഞ്ഞു.ഒരുനാൾ ഏതാനും കുരങ്ങുകൾ തിടു ക്കത്തോടെവന്ന് സുഗ്രീവന്റെ മുമ്പിൽ ചെന്ന്_"മുമ്പു ബാലിയാലും, ഇപ്പോ ഭവാനാലും സംരക്ഷിതമായി, മഹത്തരവും സംപുഷ്ടവുമായി മധുവനത്തെ, ഭവാൻ സീതാന്വേഷണത്തിന്നായി തെക്കോട്ടേക്കയച്ചിട്ടുളള

വായുപുത്രനായ ഹനുമാനും,അംഗദനും മറ്റു വാനരശ്രേ

ഷ്ഠന്മാരും കൂടിആഹാരമാക്കി മദിക്കുന്നു" ഏന്ന് അറി യിച്ചു. അവരുടേ ഈ അപനയത്തെ കുറിച്ചു കേട്ട തിൽ കൃതാർത്ഥന്മാരായ ഭൃത്യന്മാ൪ ഇങ്ങിനേതന്ന ചെ യ്യുമെന്നോർത്തു സുഗ്രീവൻ കൃതകൃത്യനാകുകയാണ് ചെ യ്തതു് .മേധാവിയായ വാനരേന്ദ്രൻ ഇക്കാര്യം രാമ നോടുപറഞ്ഞപ്പോൾ,തെക്കോട്ടുപോയ കപികൾ സീ തയേ കണ്ടെത്തിയിരിക്കുന്നുവെന്ന് ആ രഘുവീരൻ അ നുമാനിച്ചറിഞ്ഞു.

      ഹനുമൽപ്രമുഖന്മാരാവട്ടേ, വഴിക്കു വിശ്രമിച്ച

തിൽപ്പിന്നേ, മാല്യവാനിൽ രാമലക്ഷ്മസന്നിധിയി

ൽ സ്ഥിതിചെയ്യുന്ന സുഗ്രീവന്റെ മുമ്പിൽ വന്നു ചേ൪

ന്നു ഹനൂമാന്റേ ആ ഗതിയും ആ മുഖഭാവവും നോ

ക്കിയപ്പേൾ ആവാനരശ്രഷ്ഠൻ സീതയേ കണ്ടിട്ടുണ്ടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/48&oldid=159527" എന്ന താളിൽനിന്ന് ശേഖരിച്ചത്