താൾ:Gadya Ramayanam (Kadhanandhini) 1927.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥനന്ദിനി 176 ഭ്രാതാവാണെന് ഈ ഭവാൻ ഒട്ടും നാ ണമാകാറില്ലയോ?"

  ഇതിലതികംമൊന്നും പറയുവാൻ ജാനകിക്കു കഴി

ഞ്ഞില്ല . ആ തന്വംഗി , തന്റെ മുഖം മാത്രമല്ല, ശി രസ്സു മുഴുവൻ ചേലയാൽ മറച്ച് , വക്ഷേജങ്ങൾ കുലുങ്ങു മാറു് ഉറക്കെ കരഞ്ഞു തുടങ്ങി . ഇങ്ങിനെ കരഞ്ഞകൊ ണ്ടു നില്കേ , ആ ഭാമിനിയുടെ നീണ്ടിതുണ്ടു മിനുത്ത ആ ഒതുക്കിവെച്ച തലമുടി കരിമ്പാമ്പെന്നപോലെ കാ ണായി വന്നു . സീതയിൽ നിന്നു പുറപ്പെട്ട ആ ഏററ വും നിഷ്ഠരമായ മറുപടി കേട്ടിട്ടും ദുർബുദ്ധിയായ രാവ ണൻ അടങ്ങിയില്ല .

    "എടോ , സീതേ , മന്മഥൻ  എന്റെ  അംഗങ്ങളെ മു

ഴുവൻ വേദനിപ്പിക്കുന്നുണ്ടെങ്കിലും , സുശ്രണിയും ചാ രുഹാസിനിയമായ ഭവതി എന്നെ കാമിക്കുന്നില്ലെങ്കി ൽ , ഞാൻ ഭവതിയേ തൊടുകയില്ല . ഞങ്ങൾക്ക് ആ ഹാരഭൂതനായ മനുഷ്യനാണു രാമനെന്നിരുന്നിട്ടും , അ വനിൽത്തന്നെയാണു ഭവതിയുടെ മനസ്സ് ഇന്നും ഇണ ങ്ങിനില്ക്കുന്നതെങ്കിൽ , അതിന്ന് എതിരായി ഞാൻ എന്തൊന്നാണ് ചെയ്യേണ്ടത്!

     ഇങ്ങിനെ രക്ഷേസശ്യരനായ  രാവണൻ  അനവ

ദ്യാംഭംഗിയായ സീതയോടു പറഞ്ഞു് അന്തർദ്ധാനം ചെ യ്തു് ഇഷ്ടമുളളടത്തേക്ക് പോയി . ശോകാർത്തയായ വൈ ദേഹിയാവട്ടേ , രക്ഷസികളാൽ പരിവാരിതയും , ത്രിജ

ടയാൽ സേവിടയുമായി അവിടേ തന്നെ വാണു .


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/44&oldid=159523" എന്ന താളിൽനിന്ന് ശേഖരിച്ചത്