താൾ:Gadya Ramayanam (Kadhanandhini) 1927.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം 175 മാസ്തനങ്ങളെ ആരാടിച്ചുകൊണ്ടും ,ഭർത്താവിനെ ദേ വതയായി കുരുതിക്കൊണ്ടും നാൾക്കഴിക്കുന്ന ആ ബാല , തന്റെയും രാവണന്റെയും ഇടയ്ക്കായി ഒരു പുല്ല് എടു ത്തിട്ട് അതിനെ നോക്കിക്കൊണ്ടാണു് ആ ക്ഷുദ്രനിശാച രന്നു മറുപടി കൊടുത്തത് .

    ഹേ , രാക്ഷസേശ്യര , ഭവാൻ  ഇങ്ങിനെ വിഷാദ

പൂർവ്വം പറയുന്നതു ഭാഗ്യഹീനമായ ഞാൻ പല കുറി കേട്ടുകഴഞ്ഞു . ശൂഭനനായ ഭവഞ്ഞു കല്യണമുണ്ടാ വേണ്ടതിനു ഈ അശുഭവിജാരത്തിൽ മനസ്സു ചെലു ത്താതിരിക്കുകയാണു ചെയ്യെണ്ടതു . ഭവാന്നുശുഭമുണ്ടാക വാനാണു ഞാൻ എന്നു പ്രർത്ഥിക്കന്നതു് . പരദാരങ്ങ ളാണു ഞാൻ എന്നു ഭവാൻ ഓർക്കണം . എന്നും പാതിവ്ര ത്യനിഷ്ഠയോടുകൂടിയ ഞാൻ അന്യക്കാർക്കും ഒരിക്കലുമ ല ഭ്യമല്ല . ഈ സ്ഥിക്കു ഭവാൻ എന്തിനാണു് ഈ വൃ ഥാ പ്രയത്നമെല്ലാം ചെയ്യുന്നത് ? കൃപണയായ ഒരു മാ നുഷിയേ ഭാർയ്യയായി നേടുന്നത്കൊണ്ടു രാക്ഷസേന്ദ്രനാ യ ഭവാന്നു് എന്തുപയോഗമാണുളളത്? വശഗയാവാ ത്തവളെ ബലാൽ പ്രാപിക്കയെന്നാണെങ്കിൽ അതിൽ എന്തു പ്രീതിയാണുണ്ടാകുക? ഇതൊന്നുമോർക്കാതെ ഈ പതിവ്രതയായ പരദാരങ്ങളിൽ ഭവാൻ മനസ്സു ചെലു ത്തുന്നത് ഒട്ടും ശോഭനമല്ല. ബ്രഹ്മപുത്രനും പ്രജാപതി തുല്യനുമായ വിപ്രനാണല്ലോ ഭവാന്റെറ അഛൻ . ഭവാ നാകട്ടെ , ലോകപാലതുല്യനാണ് . എന്നിട്ടും , ഭവാൻ ധർമ്മത്തേ രക്ഷിക്കാത്തതു് എന്തുകൊണ്ട് ? രാജരാജനും

മഹേശ്യാസഖാവുമായ ആ ധനേശ്യരപ്രഭു സ്വന്തം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/43&oldid=159522" എന്ന താളിൽനിന്ന് ശേഖരിച്ചത്