Jump to content

താൾ:Gadya Ramayanam (Kadhanandhini) 1927.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം ശോകവനത്തിൽ പ്രവേശിച്ചു. ദേവദാനഗന്ധർനാ ർ, യക്ഷകിംപുരുഷന്മാർ മുതലായവർക്കൊക്കെയും അ ജിതനായ രാവണൻ കന്ദർപ്പനാൽ പീഡിതനായിത്തീ ർന്നുപോയി. ആ ശ്രീമാൻദിവ്യവസ്ത്രം ധരിച്ചു,രത്ന കുണ്ഡലങ്ങൾ അലങ്കരിച്ചു, മുടിയിൽ വിചിത്രമാല്യ ങ്ങൾ അണിഞ്ഞുമൂർത്തിമത്തായ വസന്തത്തേപ്പോലെ പരിശോഭിച്ചു. എന്നാൽ, ആ രാക്ഷൻ ഇപ്രകാരം പാടുപ്പെട്ടു ചമഞ്ഞിട്ടും കല്പതരുപോലെ കമനീയത ചേർന്നല്ലാ കാണായിവന്നതു്. ആ ദശഗ്രീവൻ വിഭൂഷി തനായിട്ടും ശ്മശാനത്തിലെ ചൈത്രവ്രക്ഷംപോലെ ഭയം കരാകൃതിയാകുകയാണുചെയ്തതു്.ഈ വേഷത്തിൽ ആ നിശാചരൻ തനുമധ്യയായ സീതയേ രോഹിണിയെ ശനിയെന്നപോലെ നോക്കിനിന്നു. എന്നിട്ടു മാൻപേട യെന്നപോലെപേടിച്ചുവിറച്ചുനിൽക്കുന്ന ആ അബല യായ സുശ്രോണിയെ മന്മഥനാൽ മനസ്സടഞ്ഞ രാവ ണൻ പേർവിളിച്ചുക്കൊണണ്ട് ഇങ്ങിനെപറഞ്ഞു :-

  എടോ ,  സീതേ,  സ്വന്തം ഭർത്താവിന്നു  ഭവതി ചെ

യ്യുന്ന ഈ അനുഗ്രഹം ഇത്രയും കൊണ്ടു മതിയാക്കൂ . ഇ നി, തന്വംഗിയായ ഭവതി ഈ എന്നിൽ പ്രസാദിക്കു കയാണു വേണ്ടതു്. ചന്തംചിന്തമാറു ചമഞ്ഞു തെളി യുവാൻ ഭവതി ഇനിയൊട്ടും വൈകേണ്ട. വിശിഷ്ടവ സൃങ്ങളും ദിവ്യാഭരണങ്ങളും ചാർത്തി, എടോ, വരാരോ ഹേ, ഭവതി എന്നെ ഭജിച്ചാലും! എനിക്കുള്ള സർവ്വ നാ രികളിലുംവെച്ചു വരവർണ്ണിനിയായ ഭവതി ഉത്തമയായി

ശോഭിക്കട്ടെ. ദേവകന്യകകളും ഗന്ധർവ്വസ്ത്രീകളും, ദാനവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/41&oldid=159520" എന്ന താളിൽനിന്ന് ശേഖരിച്ചത്