താൾ:Gadya Ramayanam (Kadhanandhini) 1927.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥാനന്ദിനി ല്ക്കുന്നതും, വിഭീഷണനും തന്റെ ആ മന്ത്രിമാരും ഞ ങ്ങളെ മഹാഭയത്തിൽനിന്നു മോചിപിച്ചിരിക്കുന്നതും ഞാൻ

കണ്ടിരിക്കുന്നു . രാമന്റെ അസൃങ്ങൾകടൽ ചുഴന്ന ഭൂ

മിമുഴുവൻ വ്യാപിച്ചിരിക്കുന്നതും,ഭവതിയുടെഭർത്താ വു യശസ്സുകൊണ്ടു ഭൂമിയേ മുഴുവൻ നിറച്ചിരിക്കുന്നതും ഞാൻ സ്വപ്നത്തിൽകണ്ടിട്ടുണ്ടു്. അസ്ഥിസഞ്ചയത്തി ന്മേൽ, മധുപായസം ഭുജിച്തച്ചുകൊണ്ടു , നാലുപാടുംദ ഹിപ്പിക്കുമാറും നോക്കി നില്ക്കുന്നനിലയിലാണു ലക്ഷ്മ ണനെ ഞാൻ കണ്ടതു്.മെയ്യാകെ ചോരയണിഞ്ഞു ക രഞ്ഞുകൊണ്ടു്ഭവതി പലകുറി വടക്കോട്ടു പോകുന്നതും ഞാൻ കണ്ടു . അതുകൊണ്ടു്, ഭവതി,ഒട്ടും വൈകാ തെ ഭർത്താവിനോടു ചേർന്നു സന്തോഷിക്കും . ഭ്രാതാവോ ടുകൂടിയ രാഘവനേ ഭവതി ഉടൻ തന്നെ കാണുമെന്നു്

ധൈർയ്യപ്പെട്ടുകാത്തിരുന്നുകൊള്ളുക "
  ഉണ്ണിമാൻ കണ്ണാളായ വൈദേഹിക്കു  ത്രിജടപറ

ഞ്ഞതെല്ലാം കേട്ടപ്പോൾ, കൈവിട്ടുപോയആശ തിരി ച്ചുകിട്ടുകയാൽ , ഭർത്താവിനേ കാണുവാൻ കൊതിപെരു കി . ഇത്രയുമായപ്പോഴേക്കും , രൌദ്രികളും, ദാരുണക ളുമായ പിശാചികൾ മടങ്ങിവന്നു, മുൻപോലെ സീത യേചുഴന്നിരിപ്പായി.

  ഇപ്രകാരം, രാക്ഷസികൾക്കിടയിൽ  ഭർത്തൃശോ

കാർത്തയായ ആ പതിവ്രത മലിനവസ്ത്രയായി,മംഗ ലസൂത്രഗതമായ മണിമാത്രം ചമഞ്ഞു്, ദീനയായിക രഞ്ഞുകൊണ്ടു ശിലാതലത്തിന്മേൽ സ്ഥിതിചെയ്യവേ,

കാമബാണങ്ങളോറു് ആർത്തനായുഴറിയ രാവണൻ അ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/40&oldid=159519" എന്ന താളിൽനിന്ന് ശേഖരിച്ചത്