ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രാമായണം പ്പകലൊഴിയാതേ സീതയേചുഴന്നുകൊണ്ടു വാണു. ആയതാക്ഷിയായ സീതയേരൌദ്രകളും,ദാരുണസ്വര കളുമായ പിശാചികകൾ പരുശസ്വരത്തിൽ ഇടവിടാ തേ പേടിപ്പിച്ചുതുടങ്ങി.
" ഇവളേ നാം തിന്നുക ; ഇവളേ നമുക്കു രണ്ടായി വലിച്ചു ചീന്തുക; ഇവളേ എളളുപോലേ തുണ്ടുതുണ്ടായി നമുക്കു നുറുക്കണം. നമ്മുടെ സ്വാമിയെ അപമാനി
ക്കുന്ന ഇവളേ ഇനി ജീവിക്കുവാൻ നാം വിട്ടുകൂടാം.
ഇങ്ങിനേ അവർ ഇടവിടാതെ ഭൂഷച്ചെ എപ്പോഴും പേടിപ്പെടുത്തുകയാൽ,ഭർത്തൃശോകത്തിൽ മുങ്ങിക്കിട
ക്കുന്ന സീത,ഒരുനാൾ, നെടുവീർപ്പിട്ടുകൊണ്ട് ഇങ്ങി നേ പറഞ്ഞു:-
"ആയ്യമാരായ നിങ്ങൾ ഉടൻ തന്നേ എന്നേ തി
ന്നു കൊളളുക ജീവിക്കുവാൻഎനിക്ക് ആശയില്ല.
ഇരുണ്ടു ചുരുണ്ട മുടിയോടുകൂടിയ ആ പുണ്ഡർരീകാക്ഷണം. യ രാമനെക്കൂടാതേയുളള ഈ ജീവിതം എനിക്ക് എ
ന്തിനാണു! അഥവാ , ഞാൻ ജീവിത പ്രിയം വെടിഞ്ഞു് ,
പനയിന്മേൽ കുടുങ്ങിയ പാമ്പെന്ന പോലെ ,നിരാഹാര
യായി ദേഹത്തേ ശോഷിപ്പിച്ച്, അങ്ങിനേ മരിക്കും. ഞാൻ രാഘവനേ വെടിഞ്ഞ് മറ്റൊരു പുരുഷനേ ഒരി ക്കലും കാമിക്കയില്ല. ഇതു സത്യമാണെന്നു നിങ്ങൾ
അറിഞ്ഞു കൊളളുവീൻ. ഇനി ,വേണ്ടുന്നതേതോ അ
തു നിങ്ങൾക്കു ചെയ്യാം.
സീതയുടേ ഈ പ്രതിജ്ഞയേ ആ ഘോംസ്വരക
ളായ രാക്ഷസിമാർ രാവണനേ ഗ്രഹിപ്പിക്കുവാനായി.
22*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.