താൾ:Gadya Ramayanam (Kadhanandhini) 1927.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥാനന്ദിനി താര കണ്ടു. ബാലി മരിക്കയാൽ കിഷിതന്ധയും , ഭർത്താ വ് മരിക്കയാൽ താരേശമുഖിയായ താരയും സുഗ്രീവ ന്റേതായി വന്നു.ധീമാനായ രാമനാവട്ടേ,സുഗ്രീവ നാൽ നിഷേവിതനായി മാല്യവാന്റേ മുകളിൽ ശോഭ നപ്രദേശത്തു് നാലുമാസം മുഴുവൻ പാർത്തു.

         --------------

രാമായണം ; നാലാംഖണ്ഡം

കാമവിവശനായ രാവണൻ ലങ്കാപുരിയിൽ ചെ ന്നു് , അശോകവനത്തിനരികേ , താപസന്മാരുടേ ആ ശ്രമംപോലെ ശോഭിക്കുന്ന ഭവനത്തിൽ സീതയെ പാ ർപ്പിച്ചു.ഭർത്തൃചിന്തയാൽ മെലിഞ്ഞുതളർന്ന ആ കൃശാംഗി താപസീവേഷം ധരിച്ച് , ഉപവാസങ്ങൾ അനുഷ്ഠിച്ച തപോനിഷ്ഠയോടെ,ഫലമൂലങ്ങൾമാത്രം ഭൂജിച്ചു് ആ ദുഖമയമായ ഭവനത്തിൽ നാൾ കഴിച്ചു വന്നു. ഈ വിശാലാക്ഷിയുടെ രക്ഷയ്ക്കായി ആ രാക്ഷസാധിപൻ രാ ക്ഷസിമാരെ നിയോഗിച്ചു. കുന്തം, വാൾ, ശൂലം, വെ ണ്മഴു, കത്തി, കൊള്ളി എന്നീ ആയുധങ്ങളോടു കൂടിയാ ണു് ആ രാക്ഷസസ്ത്രീകൾ സീതയേ നോക്കിക്കൊണ്ടിരു ന്നത്. ഇരുകണ്ണി, മുക്കണ്ണി, നെറ്റിക്കണ്ണി, നെടുനാ ക്കി, ഇല്ലാനാക്കി, മുമ്മുലച്ചി, ഒററക്കാലി, മൂച്ചിടച്ചി,

ഒററക്കണ്ണി_ഇങ്ങിനേയും ഇതുപോലേയുമുള്ള  രാക്ഷസി

മാർ എരിതീമിഴിയോടും, ഒട്ടകത്തലമുടിയോടും കൂടി രാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/36&oldid=159514" എന്ന താളിൽനിന്ന് ശേഖരിച്ചത്