താൾ:Gadya Ramayanam (Kadhanandhini) 1927.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം ഈ ചോദ്യോത്തരാനന്താം ബാലിസുഗ്രീവന്മാർ

തമ്മിൽ യുദ്ധം തുടങ്ങി . ശിലകാളയും, സാലം, താ

ലം, മുതലായ വൃക്ഷങ്ങളേയും കൊണ്ടു് അവർതമ്മിൽ തി രിച്ചും മറിച്ചും അടിച്ചു.ഇരുവരും. വീണുരുണ്ടും കുതിച്ചു ചാ ടിയും കെട്ടി മറിഞ്ഞും കൊണ്ടു് അടിച്ചും ഇടിച്ചും പൊരു തി. നഖങ്ങളും ഭന്തങ്ങളും,പ്രയോഗിച്ച് ഇരുവരും മുറിഞ്ഞു കീറി. രക്തത്തിൽ മുങ്ങിയപ്പോൾ, ആ വീരന്മാർ, നിറ യേ പൂത്ത മുരുക്കുകൾപോലേ ശോഭിച്ചു. കൂടികലർന്നു

കൊണ്ടുള്ള ആയുദ്ധത്തിൽ  അവരെ പ്രത്യേകം  പ്രത്യേകം
തിരിച്ചറിയുവാൻ  കഴിയുന്നില്ലെന്നുകണ്ടു്  സുഗ്രീവന്റേ കഴു

ത്തിൽ ഹനുമാൻ ഒരു പൂമാല ചാർത്തി കൊടുത്തു. ക ണ്ഠത്തിൽ മാലചേർത്ത ആശ്രീ മാനായ വീരൻമേഘ മാലയോടു കൂടിയ മലയമഹാപർവ്വതംപോലേ കാണാ യി വന്നു. ഈ ചിഹ്നത്താൽ യുദ്ധത്തിൽ സുഗ്രീവ നേവേർതിരിച്ചു കണ്ടപ്പോൾ മഹാധനുഷമാനായ രാ മൻ തന്റേശ്രേഷ്ഠചാപമെടുത്തു. 'ബാലിയെ ലക്ഷ|ക രിച്ചു് അമ്പു തൊടുത്തു വിട്ടു.അപ്പോഴുണ്ടായ ചെറു ഞാണൊലി യന്ത്രധ്വനിപോലെ മുഴങ്ങി. പെട്ടെന്ന്

അസ്ത്രമേലക്കകയാൽ  ബാലി  നടുങ്ങി പോയി. വക്ഷസ്സു 
പിളർന്ന ആ വാനരവീരൻചോരകക്കികൊണ്ട് നിൽക്ക

വെ രാമലക്ഷ്മണൻമാർ വെളിപ്പെട്ടു മുമ്പിൽവന്നു നിന്നു. തെറ്റു ചെയ്യാത്ത തന്നേ ഇങ്ങിനേ ഒളിവിൽ അമ്പെ യ്തു പിളർന്നതിനെപ്പറ്റി രാമനേനിന്ദിച്ചു കൊണ്ടു ബാ ലി മരിച്ചു വീണു. താരാപതിയായ ചന്ദ്രനേപ്പോലേ

കാന്തി ചിന്തുന്ന ബാലി മൃതനായി വീണു കിടക്കുന്നതു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/35&oldid=159513" എന്ന താളിൽനിന്ന് ശേഖരിച്ചത്