താൾ:Gadya Ramayanam (Kadhanandhini) 1927.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥാനന്ദിനി അവിടേനിന്നു പോയി. ആ സംഘം അകന്നതിൽപ്പി ന്നേ, ധർമ്മജ്ഞയും പ്രിയവാദിനിയുമായ ത്രിജടയെന്ന രാക്ഷസി വൈദേഹിയേ സാന്ത്വനം ചെയ്തു.

    ത്രിജട_സീതേ, ഭവതിയേ സഖിയേപ്പോലേ കരു

തുന്നവളാണു ഞാൻ. ഭവതി എന്നേ വിശ്വസിച്ചു ഞാൻ പറയുന്നതു കേൾക്കൂ. ഭവതി ഒന്നുകൊണ്ടും പേടിക്കേണ്ട. വൃദ്ധനും,മേധാവിയും, രാമന്റേ ഹിത ത്തേ എപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്ന രാക്ഷ സംപുംഗവനുമായ അവിന്ധ്വൻ ഭവതിയുടേ കാർയ്യമൊ ക്കേയും എ:ന്നോടു പറഞ്ഞിട്ടുണ്ടു്. ഭവതിയേ ആശ്വ സിപ്പിക്കയും പ്രസാദിപ്പിക്കയും ചെയ്തു ഭവതിയോടു പ റയുവാനായി അവിന്ധ്വൻ എന്നേ ഏല്പിച്ചിട്ടുള്ള വൃത്താ ന്തം ഭവതി കേട്ടാലും. "ഭവതിയുടേ ഭർത്താവ് ലക്ഷ്മ ണനാൽ അനുഗതനായി,കുശലിയായി വർത്തിക്കുന്നു ണ്ടു്. ആ ശ്രീമാനായ മഹാബലൻ ഇന്ദ്ര:നോടൊപ്പം തേജസ്സുവളർന്ന വാനരരാജാവായ സുഗ്രീവനോടു് ഈയ്യിടെ സഖ്യം ചെയ്തിട്ടു ഭവതിക്കായി യത്നി ച്ചുതന്നേ വരുന്നു. എടോ, ഭീരു, ലോകം മുഴുവൻ നിന്ദിക്കുന്ന ഈ രാവണനേ നീ പേടിക്കേണ്ട. നളകൂബരശാപംകൊണ്ടാണുനിന്നെ ദ്രോഹിക്കാതെ രാ വണൻ ഇങ്ങിനേ രക്ഷിച്ചുവരുന്നതു്. നളകൂബരന്റെ കാമിനിയും, ആ നിലയിൽ തന്റെ സ്നുഷയുമായ രംഭയേ ഈ പാപി കൈകേറുവാൻ മുതിരുകയാൽ,അ പ്പോഴുണ്ടായ ശാപംകൊണ്ടു് ഈ രാക്ഷസരാജാവു ത

നിക്കു വശപ്പെടാത്ത പംസ്ത്രീകളേ ബലാൽ പ്രാപിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/38&oldid=159516" എന്ന താളിൽനിന്ന് ശേഖരിച്ചത്