കഥാനന്ദിനി 152
"അരുതേ! രാമനോടു ഭവാൻ എതിർക്കരുതേ! രാമ
ന്നുളള വീര്യം ഞാൻ അറിയും. ആ മഹാത്മാവിന്റെ ബാണവേഗത്തെ ആരാണു താങ്ങുവാൻ ശക്തൻ! ആ പുരുഷശ്രേഷ്ഠനാണു് എന്റെ ഈ സംന്യാസത്തിന്നു ഹേതുഭൂതൻ.ഏതൊരു ദുരാത്മാവാണു ഭവാനെ ഈ വിനാശമാർഗ്ഗത്തിൽ തളളിവിട്ടതു് ?'
മാരീചന്റെ ഈ ഹിതോപദേശത്തെ ക്രുദ്ധനാ
യ രാവണൻ നിന്ദിക്കയാണുചെയ്തതു്. "എന്റെ വാക്കു പോലെ നീ പ്രവർത്തിക്കാതിരുന്നാൽ, ഇപ്പോൾതന്നെ നിശ്ചയമായും നിനക്കു മരണം ഭവിക്കും"എന്നു രാവ ണൻ തീർത്തുപറഞ്ഞു. ഇനി വേണ്ടുന്നതെന്തെന്നു മാരീ ചൻ ചിന്തിച്ചുനോക്കി. മരണം ഇപ്പോൾ തീർച്ചയായും ഭവിക്കുമെന്നാണെങ്കിൽ, വിശിഷ്ടനിൽനിന്നു മരണ ത്തെ വരിക്കുന്നതു ശ്രേഷ്ഠമാകയാൽ, രാവണന്റെ മ തംപോലെ പ്രവർത്തിച്ചേക്കാമെന്നു മാരീചൻ തീരുമാ നിച്ചു. മാരീചൻ-ഭവാന്നു് എന്നേക്കൊണ്ടു് എന്തു സാഹായ്യ
മാണു വേണ്ടതു് ? ഞാൻ പരാധീനനാകയാൽ, വിസ മ്മതത്തോടുകൂടിയെങ്കിലും അതു ചെയ്തേക്കാം.
രാവണൻ-രത്നമയമായ കൊമ്പുകളോടും രത്നവിചി
ത്രമായ രോമങ്ങളോടുംകൂടിയ പൊന്മാനായി ഭവാൻ ചെന്നു സീതയെ മയക്കണം. ഇങ്ങിനെയുള്ള മാനി നെ സീത കാണുമ്പോൾ, അതിനെ പിടിച്ചു കൊ ണ്ടുവരുവാൻ രാമനെ അയക്കാതിരിക്കയില്ല. രാമൻ
അകന്നുപോയാൽ, ആ സീത എനിക്കു വശ്യയായി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.