താൾ:Gadya Ramayanam (Kadhanandhini) 1927.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം 168

 വരും ഞാൻ  അവളെ  എടുത്തു  ലങ്കയിലേക്കു  കൊ
 ണ്ടുപോകും.  ഭാര്യവിയോഗത്താൽത്തന്നെ  ആ  ദുർ
 ബുദ്ധിയായ രാമൻ   നശിച്ചുപോകയും  ചെയ്യും.
 മാരീചൻ  തന്നെത്താൻ മരണത്തെ വരിച്ചുകൊണ്ടു്,

മുമ്പിൽ നടക്കുന്ന രാവണനെ ഏറ്റവും ദുഃഖിതനാ യി പിന്തുടർന്നു. അവർ, ഏതു മഹാകർമ്മവും ആയാസം കൂടാതെ അനുഷ്ഠിക്കുവാൻ കഴിവുള്ള രഘുവീരനായ രാ മന്റെ ആശ്രമപ്രദേശത്തു ചെന്നു്, മുൻകൂട്ടി നിശ്ചയി ച്ചതുപോലെയെല്ലാം പ്രവർത്തിച്ചു. രാവണൻ മുണ്ഡ നും, ദണ്ഡകമണ്ഡ ലുധാരിയുമായ യതിയായും, മാരീ ചൻ മ്യഗമായും അവിടെ പ്രവേശിച്ചു. മ്യഗരൂപധാരി യായ മാരീചനെ കണ്ടു വൈദേഹി,വിധിയോഗത്താൽ ആ മ്യഗത്തെ പിടിക്കുവാൻ രാമനെ പ്രേരിപ്പിച്ചു. ത ന്റെ പത്നിക്കു പ്രിയം ചെയ്യുവാൻ വേണ്ടി രാഘവൻ ഉടൻ തന്നേ വില്ലേന്തികൊണ്ടു് ആ മ്യഗത്തെ പിടിക്കു വാൻ നടകൊണ്ടു ; അങ്ങിനെ ചെല്ലുമ്പോൾ, സീതയേ രക്ഷിക്കേണ്ട ഭാരം ലക്ഷമണനേ ഏല്പിച്ചു. കൈവിരലുക ളിൽ ഉടുമ്പിന്തോലുറയിട്ടു്, ആവനാഴിയും വില്ലും വാളു മെടുത്തു് രാമൻ മൃഗത്തേ പിന്തുടർന്നുകൊണ്ടു് ഓടി ച്ചെന്നു. ഇടയ്ക്കിടേ മറഞ്ഞുപോയും ഇടയ്ക്കിടെ കാണാ യിവന്നുംകൊണ്ടു് ആ രാക്ഷസൻ രാമനേ വളരെ ദൂരെ കൊണ്ടുപോയി. ഒടുവിൽ, താൻ പിന്തുടരുന്ന ഈ മ്യ ഗം രാക്ഷസമായയാണെന്നു രാമൻ അറിഞ്ഞു. പ്രതിഭ കൂടിയ രാഘവൻ സത്യം ഗ്രഹിച്ച ഉടനേ അമോഘ മാ യ ശരമെടുത്തു് ആ മൃഗരൂപിയിൽ പ്രയോഗിച്ചു . രാമ

20










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/21&oldid=159498" എന്ന താളിൽനിന്ന് ശേഖരിച്ചത്