താൾ:Gadya Ramayanam (Kadhanandhini) 1927.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം 151 ത്തേയും കാലപർവ്വതത്തേയും കടന്നു്, തിമിംഗലങ്ങൾ നിറഞ്ഞ ഗംഭീരമായ മഹാസമുദ്രത്തെ അതിക്രമിച്ചു് ആ ദശാനനൻ ഗോകർണ്ണത്തിൽ ചെന്നു. അവ്യാകുലമാ യ ആ പ്രദേശം മഹാത്മാവായ ശൂലപാണിയുടെ പ്രി യസ്ഥാനമാണു്. അവിടെ തന്റെ പൂർവ്വമന്ത്രിയായ മാ രീചൻ മുമ്പുണ്ടായ രാമഭയത്താൽ തപോവൃത്തിയെ അംഗീകരിച്ചുകൊണ്ടു വാഴുന്നതു രാവണൻ കണ്ടു. മാ രീചനാവട്ടെ, രാവണൻ വന്നതു കണ്ടു സംഭ്രമിക്കയും ആ രാക്ഷസേശ്വരനെ ഫലമൂലാദികളേക്കൊണ്ടു സൽ കരിച്ചു പൂജിച്ചു വിശ്രമിപ്പിക്കയും ചെയ്തു. അനന്തരം, ആ വാക്യകോവിടനായ ദശമുഖനോടു വാക്യജ്ഞനായ മാരീചൻ അർത്ഥപൂർണ്ണമായി ആഗമനകാര്യം അ ന്വേഷിച്ചു. മാരീച -പ്രജാഹിതംപോലെ തന്നെയല്ലയോ ഭവാ

  ൻ വർത്തിക്കുന്നതു് ? ഭവാന്റെ രാജ്യത്തു സർവ്വത്ര ക്ഷേ
  മമല്ലയോ ? മുമ്പിലത്തേപ്പോലെതന്നെ മന്ത്രിമാർ മുത 
  ലായ എല്ലാവരും ഭവാനെഇപ്പൊഴുംസേവിച്ചുവരുന്നി
  ല്ലയോ ? രാക്ഷസേശ്വരനായ ഭവാൻ എന്തു കാര്യത്തി
  ന്നായിട്ടാണു് ഇപ്പോൾ ഇങ്ങോട്ട് വന്നിരിക്കുന്നതു് ?അ
  ക്കാര്യം എത്ര ദുഷ്കരമായഒന്നായിരുന്നാലും, അതു് ഇ
  താ നിർവ്വഹിച്ചുകഴിഞ്ഞുവെന്നു ഭവാൻ ധരിച്ചാലും!
    ക്രോധാന്വിതനും അമർഷപൂർണ്ണനുമായ രാവണൻ

രാമചേഷ്ടിതത്തേയും, മറ്റു കാര്യങ്ങളേയും മാരീചനോ ടു ചരുക്കത്തിൽപ്പറഞ്ഞു. അതിന്നു മാരീചൻ കൊടു

ത്ത മറുപടിയും ചുരുക്കത്തിൽത്തന്നേയാണു് :-


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/19&oldid=159495" എന്ന താളിൽനിന്ന് ശേഖരിച്ചത്