താൾ:Gadya Ramayanam (Kadhanandhini) 1927.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

150 കഥാനന്ദിനി ദുഃഖ മൂർഛിതയായി ആ ഭ്രാതാവിന്റെ കാൽക്കൽ വൂണു. അവളെ അങ്ങിനെ വികൃതയായി കണ്ടിട്ടു രാവണൻ ക്രോധത്താൽ മതിമറന്നു പോയി. ഇരുന്നിടത്തുനിന്നു ചാടിയെഴുന്നേറ്റു പല്ലുകൾ തമ്മിൽ ഇറുക്കിക്കൊണ്ട്, തന്റെ അമാത്യന്മാരെയെല്ലാം അയച്ചു വിജന സ്ഥലത്തു ചെന്ന്, ക്രുദ്ധനായ രാവണൻ ശൂർപ്പണഖയോട് കാ ര്യമെന്തെന്ന് ചോദിച്ചു.

രാവണൻ- ഭദ്രേ, എന്നെക്കുറിച്ച് ഓർക്കാതെയും എ

ന്നെ അപമാനിച്ചും കൊണ്ട് ആരാണ് ഇങ്ങനെ ചെയ്തത്? തന്റെ ദേഹത്തെ മുഴുവൻ തീക്ഷണ ശൂല ത്തിന്മേൽ കോർത്തുകൊണ്ട് വാഴുന്ന ആരാണവൻ?ത ലയിൽ തീയ്യെരിച്ചിട്ടു വിശ്വാസത്തോടെ സസുഖംകി ടക്കുന്ന അവനാരാണ്? ഘോരസർപ്പത്തെ ആരാണ് ച വിട്ടിയത്? മൃഗരാജാവായ സിംഹത്തിന്റെ കൂർത്ത തേറ്റകളിൽ ആരാണ് തൊട്ടുനിൽക്കുന്നത്?

          ഇങ്ങനെ ഗർജിക്കുന്ന ദശഗ്രീവന്റെ നാസാ

ദി നവദ്വാരങ്ങളിൽ നിന്ന്, രാത്രിയിൽ കത്തിയെരിയു ന്ന വൃക്ഷത്തിന്റെ പോടകളിൽനിന്നെന്നപോലെ, അ ഗ്നിജ്വാലകൾ പുറപ്പെട്ടു. രാവണനോട് , ആ രാക്ഷസ ന്റെ ഭഹിനിയായ ആ ശൂർപ്പണഖ, രാമപരാക്രമം, ഖ രദൂഷണപരാഭവം, രക്ഷോഗണനാശം എന്നിവ മുഴുവ ൻ വിസ്തരിച്ചുപറഞ്ഞു. അതെല്ലാം കേട്ട്, മേലിൽ ചേ യ്യേണ്ടത് ഇന്നതെന്നു നിശ്ചയിച്ച് സഹോദരിയെ സമാശ്വസിപ്പിച്ച്, നഗരരക്ഷക്കായി വേണ്ടുന്ന ഏർപ്പ

ടുകളെല്ലാം ചെയ്ത് രാവണൻ മേൽപ്പോട്ടുയർന്നു. ത്രികൂട


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/18&oldid=159494" എന്ന താളിൽനിന്ന് ശേഖരിച്ചത്