താൾ:Gadya Ramayanam (Kadhanandhini) 1927.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

148 കഥാനന്ദിനി മൻ അകന്നു പോകയും, രാജാവ് ഇനിയിങ്ങില്ലാതാക യും ചെയ്തപ്പോൾ, കൈകേയി ദേവി ഭരതനെ വരുത്തി, ദശരഥരാജാവ് സ്വർഗസ്ഥനായി എന്നും, രാമലക്ഷ്മണ ന്മാർ കാടുകയറിയെന്നും, ഇനി ഈ വിപുലരാജ്യത്തെ ശത്രു ബാധയൊഴിഞ്ഞ നിലയിൽ സ്വയം ഗ്രഹിച്ചു കൊള്ളുകയെന്നും പറഞ്ഞു. ഇതിന് ആ ധർമ്മാത്മാ വിന്റെ മറുപടി ഇങ്ങിനെയാണ്:_

      "അയ്യോ, ഏറ്റവും ക്രൂരമായ കർമ്മമാണല്ലോ അ

മ്മ ചെയ്തത്. ധനലോഭത്താൽ അമ്മ സ്വന്തം ഭർത്താ വിനെ കൊല്ലുകയും കുലത്തെ നശിപ്പിക്കുകയും ചെയ്തി രിക്കുന്നു. ഹാ, കുലദ്രോഹി ഈ ദുഷ്കീർത്തി മുഴുവൻ എ ന്റെ തലയിലാണല്ലോ അമ്മ വലിച്ചിട്ടത്. ഇതൊക്കെ യായിരിക്കാം എന്റെ അമ്മയുടെ കാമങ്ങൾ. എ ന്നാൽ , ഇനി എന്റെ അമ്മ കാമസമ്പൂർണ്ണയായി വാ ണുകൊള്ളട്ടെ."

     ഭരതൻ കരഞ്ഞുകൊണ്ടാണു് ഇത്രയും പറഞ്ഞ

തു കൈകേയിയുടെ കടുംകൈയ്യിൽ താൻ പങ്കുകാര നല്ലെന്നും, താൻ എന്നും സുചരിതനാണെന്നും തന്റെ കർമ്മത്താൽ ഭരതൻ പ്രജകൾക്ക് വിശ്വാസം നൽകി. ആ രാജകുമാരൻ തന്റെ ഭ്രാതാവായ രാമനെ ഉടൻ പിന്തു ടർന്നുചെന്നു തിരിയെ കൂട്ടിക്കൊണ്ടുവരാൻ പുറപ്പെട്ടു. ആ ദുഃഖത്താൽ കൌസല്യ , സുമിത്ര, കൈകേയി എ ന്നിവരെ വാഹനങ്ങളിൽ കയറ്റി മുമ്പിലാക്കി, ശത്രു ഘ്നനോടും , വസിഷ്ഠൻ വാമദേവൻ മുതലായ അനേകാ

യിരം വിപ്രനാരോടും , ചെഴാജാനപദന്മാരോടും കൂടി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/16&oldid=159492" എന്ന താളിൽനിന്ന് ശേഖരിച്ചത്