താൾ:Gadya Ramayanam (Kadhanandhini) 1927.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

149 രാമായണം രാമനെ കൂട്ടിക്കൊണ്ടുവരാനുള്ള കൊതിയോടുകൂടി കാട്ട ലേക്ക് പോയി. താപസ വേഷം ധരിച്ച ധനുർദ്ധരനായ രാമനെ ലക്ഷ്മണോടു കൂടി ചിത്രകൂടത്തിൽ വച്ച് ഭര തൻ കണ്ടു.പിതൃവാക്യത്തെ അനുവർത്തിക്കുന്നതിൽ ദൃ ഢവ്രതനായ രാമൻ ഭരതനെ മടക്കിയയ്ക്കയാൽ , ആ കൈകേയി പുത്രൻ നിരാശനായി നാട്ടിൽ വന്നു രാജ ധാനിയിൽ കടക്കാതെ നന്ദിഗ്രാമത്തിൽ പാർത്തുകൊ ണ്ടു രാമന്റെ മെതിയടികളെ പുരസ്കരിച്ചു രാജ്യത്തെ ഭരിച്ചു. രാമനാവട്ടെ, പൗരന്മാരും ജാനപദന്മാരും ഇനിയും വന്ന് അലട്ടുമെന്ന ശങ്കിച്ച് ശരഭംഗാശ്രമത്തെ നോക്കിക്കൊണ്ട് കൊടും കാട്ടിലേക്ക് പോയി. അവിടെ ചെന്ന് ശരഭംഗനെ സല്കരിച്ച് ആവഴിക്ക് രാമലക്ഷ്മ ണന്മാർ ദണ്ഡകാരണ്യത്തെ പ്രാപിച്ച്, രമണീയമായ ഗോദാവരിതീരത്ത്, പാർപ്പുറപ്പിച്ചു. അവിടെ വാഴുന്ന കാലത്തു, ശൂർപ്പണഖയുടെ ഹേതുവാൽ, ജനസ്ഥാന ത്തിൽ നിവസിക്കുന്ന ഖരനോടുരാമന്നു മഹത്തായ വൈരമുണ്ടായി. അതുകൊണ്ട്, ധർമ്മവത്സലനായ രാ ഘവൻ താപസന്മാരുടെ രക്ഷക്കായി പതിന്നാലായിരം രാക്ഷസന്മാരെ യുദ്ധത്തിൽ കൊന്നൊടുക്കി.ഏറ്റവും മഹാബലന്മാരായ ഖരദൂഷണന്മാരെ വധിച്ച് ധീരനാ യ രാമൻ ആ ധർമ്മാരണ്യത്തിൽ ക്ഷേമം ചേർത്തു. ജന സ്ഥാനത്തിലെ രാക്ഷസന്മാർ ഹതരായപ്പോ, ചുണ്ടും, മൂക്കും മുറിഞ്ഞ ശൂർപ്പണഖ തന്റെ ഭ്രാതാനെ കാണു വാൻ ലങ്കയിലേക്ക് പോയി. മുഖമാകെ ഉണങ്ങിപ്പിടി

ച്ച ചോരയോടുകൂടിയ ആ രാക്ഷസി രാവണനെ കണ്ടു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/17&oldid=159493" എന്ന താളിൽനിന്ന് ശേഖരിച്ചത്