147 രാമായണം വധിക്കരുതാത്ത ഏതൊരുവനേയാണു ഭവതിക്കുവേ ണ്ടി ഞാൻ ഇപ്പോൾ വധിക്കേണ്ടത്? വധിക്കേണ്ടു ന്ന ഏതൊരവനേയാണ് ഞാൻ വിട്ടയക്കേണ്ടത്? ഭവതിയുടെ പ്രിയത്തിനായി ആർക്കാണു ഞാൻ ധ നം കൊടുക്കേണ്ടത്? ആരുടെ ധനത്തേയാണു ഞാൻ കൈയ്യേറേണ്ടത്? ഭൂമിയുടെ രാജരാജനും, ചാതുർവർണ്യത്തിന്റെ രക്ഷകനുമായ എനിക്ക് ബ്ര ഹ്മസ്വമൊഴികെയുള്ള വിത്തം മുഴുവൻ ഭവതിക്കുള്ള താണ്. എടോ, കല്യാണി, ഭവതി എന്താണ് അ ഭിലഷിക്കുന്നതെന്ന് എന്നോടുപറയൂ.
ഈ സത്യപ്രതിജ്ഞയാൽ തനിക്കുണ്ടായ ബല
ത്തെ ഗ്രഹിച്ചു കൈകേയി, രാജാവിനെ ആലിംഗനം ചെയ്തിട്ടു തനിക്കു വേണ്ടുന്ന വരമേതെന്ന് അറിയിച്ചു. കൈകേയി_രാമനു വേണ്ടി ഒരുക്കി വെച്ചിട്ടുള്ള അഭി ഷേകദ്രവ്യങ്ങളെല്ലാം ഭരതൻ കൈകൊള്ളട്ടെ. രാ മൻ നാടുവിട്ട് കാടുകയാട്ടെ. ഇതാണ് എനിക്ക് വേ ണ്ടുന്ന വരം.
ദാരുണമായ ഈ അപ്രിയവചനം കേട്ടു ദുഃഖാർത്ത
നായ ദശരധൻ ഒന്നും തന്നെ മിണ്ടിയില്ല. ഇക്കാര്യമ റിഞ്ഞ വീര്യവാനും ധർമ്മാത്മാവുമായ രാമൻ അച്ഛ ന്റെ സത്യത്തെ രക്ഷിക്കുവാൻ വേണ്ടി വനവാശത്തെ
സ്വയം കൈക്കൊണ്ടു. വില്ലാളിയും ശ്രീമാനുമായ ല
ക്ഷ്മണനും, വൈദേഹിയും ജനകപുത്രിയുമായ സീത യും രാമനെ അനുഗമിച്ചു. രാമൻ കാട്ടിലേക്കു പോയ
ഉടനെ, ഗശരഥരാജാവു കാലധർമ്മത്തെ പ്രാപിച്ചു. രാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.