താൾ:Gadya Ramayanam (Kadhanandhini) 1927.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

146 കഥാനന്ദിനി തെ ആ സ്ത്രീ കൈകേയിയെ ചെന്നു കണ്ട് , തന്റെ ഉ ദ്ദേശസിദ്ധിക്കു തക്കവണ്ണം ആ രാജ്ഞിയെ ഇളക്കിവിട്ടു. മന്ഥര-ഹേ , കൈകേയി, ഭവതിയുടെ ദൌർഭാഗ്യ ത്തെ ഇന്നു രാജാവു രാജ്യമാകെ ഘോഷിച്ചു കഴിഞ്ഞു! ഘോരവിഷംകൂടിയ ക്രൂരസർപ്പം വന്ന് ദുർഭഗയായ ഭ വതിയെ ക്രോധത്തോടെ കടിക്കട്ടെ! അല്ലാതെ , ഈ ദുർജ്ജീവിതത്തെ എന്തിനാണു ഭവതി പാഴിൽ ചുമ ക്കുന്നത്! കൗസല്ല്യയാണുപോൽ ഭാഗ്യവതി ! ആ രാജ്ഞിയുടെ പുത്രനെയാണുപോൽ അഭിഷേകം ചെ യ്യുന്നത്! ഭവതിക്കുവല്ല സൗഭാഗ്യവുമുണ്ടോ! പി ന്നെ, എങ്ങിനെയാണു ഭവതിയുടെ പുത്രൻ രാജ്യഭാ ക്കാകുന്നത്!

      മന്ഥരയുടെ ഈ വാക്കുകൾ കൈകേയിയുടെ മന

സ്സിൽ നല്ലവണ്ണം തറച്ചു. സർവ്വാഭരണഭ്രഷിതയും ഉ ത്തമ രൂപസമ്പന്നയുമായ ആ കൃശാംഗി അപ്പോൾത്ത ന്നെ ചെന്നു വിജനസ്ഥലത്തുവച്ചു രാജാവിനെ കണ്ടു. എന്നിട്ട് ആ ചാരുഹാസിനി പുഞ്ചരി പുലർന്നും പ്രേമം കലർന്നും മാധുര്യത്തോടെ മൊഴിഞ്ഞതാവിത്:_

            "സത്യവ്രതനായ ജീവനാഥാ, ഞാൻ അർത്ഥിക്കുന്ന 

വരത്തെ വേണ്ടുന്നകാലത്തു തന്നുകൊള്ളാമെന്നു ഭവാൻ മുമ്പു പ്രതിജ്ഞചെയ്തിട്ടുണ്ടല്ലോ. ആ പ്രതിജ്ഞപോ ലെ പ്രവർത്തിച്ച് എനിക്ക് ഇപ്പോൾ വരധാനം ചെയ്ത് എന്നെ സങ്കടത്തിൽ നിന്ന് രക്ഷിച്ചാലും." ദശരഥൻ- ആ വരം ഇതാ ഞാൻ തന്നു കൊള്ളുന്നു. ഭ

വതി കാംക്ഷിക്കുന്നതേതോ അതു വരിച്ചുകൊള്ളുക.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/14&oldid=159490" എന്ന താളിൽനിന്ന് ശേഖരിച്ചത്