താൾ:Gadya Ramayanam (Kadhanandhini) 1927.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം 145

യേയൊന്നും വകവെക്കാതെയുള്ള ഗതി; ശത്രുക്കൾക്കുതാങ്ങുവാൻ വയ്യാത്ത കൈയൂക്കു്; വിരിഞ്ഞുറച്ച മാർത്തട്ടു്; ഇരുണ്ടു ചുരുണ്ട മുടി_എന്നീ ലക്ഷണങ്ങൾ തിരിഞ്ഞ രാമൻ_ശ്രീയാൽ ഉജ്ജ്വലനും, യുദ്ധത്തിൽ ശക്രതുല്യനും ,സർവ്വധർമ്മങ്ങളുടെയും കരകണ്ട വീരനും, ബൃഹസ്പതിതുല്യനായ മതിമാനും, സർവ്വവിധ്യകളിലും കുശലനും, ശത്രുക്കളേപ്പോലും കണ്ണും കരളും കളിർപ്പിക്കുന്ന സുന്ദരകളേബരേക്ഷകനുമായ ആ രാമൻ ധൃതിമാനും, ജിതേന്ദ്രിയനും, അനാധൃഷ്യനും, ജേതാവും, പരാക്രാന്തനുമായി പ്രശോഭിച്ചു. കൌസല്യക്കു് ആനന്ദവർദ്ധകനായ ആ പുത്രനെ കണ്ടു ദശരഥന്നുണ്ടായ സംപ്രീതിക്ക് അതിരോ അളവോ ഇല്ല. വീർയ്യവാനും മഹാതേജസ്വിയുമായ രാമന്റെ ഈവക ഗുണങ്ങളെലാം കണ്ടിട്ടു് ആ പുത്രന്നു യൌവരാജ്യം കൊടുക്കുന്നതിൽ ഒട്ടും വൈകിക്കുവാൻ ദശരഥന്നു ക്ഷമയുണ്ടായില്ല. ഒരുനാൾ രാജാവു തന്റെ പുരോഹിതനെ വിളിച്ചു് അഭിഷേകത്തിന്നു വേണ്ടുന്ന എല്ലാ ഒരുക്കങ്ങളും അന്നുതന്നെ ചെയ്യണമെന്ന് അറിയിച്ചു. ദശരഥൻ_ഇന്നു രാത്രി പൂയനക്ഷത്രം തുടങ്ങുകയായി.പുണ്യമായെരു യോഗം സമീപിച്ചിരിക്കുന്നു. സംഭാരങ്ങളെല്ലാം ഉടൻ ഒരുക്കണം. രാമനെ ഇക്കാര്യയ്യം അറിയിക്കുകയും വേണം.

ഈ ഏർപ്പാടു ​മന്ഥര കേട്ടു. കാലം വൈകിക്കാ

19 *


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/13&oldid=159489" എന്ന താളിൽനിന്ന് ശേഖരിച്ചത്