താൾ:Gadgil report.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 12. പുതിയ മത്സ്യ ഇനങ്ങൾ  : പുതുതായി കണ്ടെത്തിയിട്ടുള്ള 5 ഇനം മത്സ്യങ്ങൾ Osteochilichthys longidorsalis, Travancoria elongata Horabagrus nigrocollaris, Puntius chalakudiensis, Salarias reticulatus ഇതാദ്യമായി ചാലക്കുടിപുഴയിൽ കണ്ടെത്തിയിട്ടുണ്ട്‌.

13. അത്യപൂർവ്വ മത്സ്യ ഇനം  : ചാലക്കുടിപുഴയിൽ മാത്രം കാണുന്ന അത്യപൂർവ്വ മത്സ്യഇനമായ Osteochilichthys longidodrsalis ന്റെ എണ്ണം കഴിഞ്ഞ രണ്ട്‌ ദശകത്തിനുള്ളളിൽ 99 %വും നശിച്ചു കഴിഞ്ഞു.

14. പദ്ധതി പ്രദേശത്തെ മത്സ്യബാഹുല്യം  : ചാലക്കുടി പുഴയിലുള്ള 99 ഇനം മത്സ്യങ്ങളിൽ 68 ഇനവും കാണുന്നത്‌ പദ്ധതിപ്രദേശത്താണെന്ന്‌ പഠനം വ്യക്തമാക്കുന്നു.

15. മത്സ്യ പ്രജനന പ്രദേശം  : ആതിരപ്പിള്ളി-വാഴച്ചാൽ മേഖല അനേകം സൂക്ഷ്‌മ ആവാസകേ ന്ദ്രങ്ങളൊരുക്കി ഒട്ടെല്ലാ മത്സ്യഇനങ്ങൾക്കും അനുയോജ്യമായ വംശവർദ്ധനകേന്ദ്രമായി പ്രവർത്തിക്കുന്നു.

16. മത്സ്യകുടിയേറ്റം  : ചിലയിന മത്സ്യങ്ങൾ പുഴയിൽ ഒഴുക്കിനെതിരെ മുകളിലേക്കും മറ്റുചിലവ താഴേക്കും കുടിയേറി അവയുടെ ജീവിതചംക്രമണം പൂർത്തിയാക്കുന്നു ആകയാൽ അണ ക്കെട്ട്‌ നിർമ്മാണം ഇവയുടെ നിലനില്‌പ്‌ പ്രത്യക്ഷത്തിൽ തന്നെ ഇല്ലാതാക്കും.

17. ചാലക്കുടിപുഴ മത്സ്യസങ്കേതം  : പുഴയിലെ സമ്പന്നമായ മത്സ്യവൈവിദ്ധ്യവും മേല്‌പറഞ്ഞ പ്രാധാന്യങ്ങളും കണക്കിലെടുത്ത്‌ ചാലക്കുടി പുഴയെ, മത്സ്യജനിതക സ്രോതസ്സുകൾക്കായുള്ള ദേശീയ ബ്യൂറോ ഒരു മത്സ്യ സങ്കേതമായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്‌തിരിക്കയാണ്‌.

18. ഉഭയജീവികളുടെ സൂക്ഷ്‌മവാസസ്ഥലം  : ടോറന്റ് തവളയെപോലെ വെള്ളം കയറിക്കിടക്കുന്ന പൊത്തുകളിലും മറ്റും ജീവിക്കുന്ന ചില ഉഭയജീവികൾക്ക്‌ പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ അവയുടെ വാസസ്ഥലം നഷ്‌ടപ്പെടും ടോറന്റ് തവള (Micrixalus saxicolus) പദ്ധതി വഴി മുങ്ങി പ്പോകുന്ന ഉരുണ്ട പാറക്കല്ലുകൾക്കിടയിൽ മാത്രമാണ്‌ കാണുന്നത്‌.

19. എലിഫന്റ് റിസർവ്വ്‌  : കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 'പ്രോജക്‌ട്‌ എലിഫന്റ് ' ആയി നിർണ്ണയി ച്ചിട്ടുള്ള എലിഫന്റ് റിസർവ്വ്‌ - 9 ൽ ഉൾപ്പെടുന്നതാണ്‌ ഈ പദ്ധതി പ്രദേശം മുഴുവൻ.

20. ആനകളുടെ കുടിയേറ്റപാത  : പറമ്പിക്കുളത്തുനിന്ന്‌ പൂയംകുട്ടി വനത്തിലേക്ക്‌ അങ്ങോട്ടുമി ങ്ങോട്ടും ആനകൾ സഞ്ചരിക്കുന്ന മാർഗ്ഗം പദ്ധതിയുടെ ഫലമായി വെള്ളത്തിനടിയിലാവും.

21. സിംഹവാലൻ കുരങ്ങുകൾ  : പശ്ചിമഘട്ടത്തിൽ വംശനാശം നേരിടുന്നതും ചില കാടുകളിൽ മാത്രം കാണുന്നതുമായ സിംഹവാലൻകുരങ്ങുകൾ വസിക്കുന്നത്‌ ഈ പുഴക്കരയിലെ കാടുക ളിലാണ്‌. 13 എണ്ണമുള്ള ഒരു കൂട്ടമായാണ്‌ ഇവയെ കണ്ടത്‌.

22. മുള ആമകളുടെ വാസസ്ഥലം  : വംശനാശഭീഷണി നേരിടുന്ന മുള ആമകൾ കൂടുതലുള്ള ഏകസ്ഥലം ഇതാണ്‌.

23. പുഴയോര കാടുകൾക്ക്‌ നാശം  : ജൈവവൈവിദ്ധ്യത്താലും തദ്ദേശീയവും അപൂർവ്വവും വംശ നാശഭീഷണി നേരിടുന്നവയുമായ സസ്യജീവജാലങ്ങളാലും സമ്പന്നമായ 28.4 ഹെക്‌ടർ പുഴ യോരകാടുകളാണ്‌ അണക്കെട്ടും അനുബന്ധപ്രവർത്തനങ്ങളും മൂലം നശിച്ചുപോവുക.

24. ചെറിയ ജീവികൾക്ക്‌ നാശം  : ജൈവവൈവിദ്ധ്യസമ്പന്നമായ ഈ ആവാസവ്യവസ്ഥയിലെ ചെറിയ ജീവികളുടെ എണ്ണവും വിവരവും രേഖപ്പെടുത്താൻ കാര്യമായ യാതൊരു ക്രമവും ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോൾ തന്നെ പരിസ്ഥിതി ആഘാത അപഗ്രഥനത്തിലും ഇക്കാര്യം ഉൾപ്പെട്ടിട്ടില്ല പല സവിശേഷതകളുമുള്ള ഈ നദീവ്യവസ്ഥയിലെ സമ്പന്നമായ സൂക്ഷ്‌മ ആവാ സവ്യവസ്ഥ ഇതുവരെ കണ്ടെത്താൽ കഴിയാത്ത വർഗ്ഗത്തിൽപെട്ട പ്രത്യേകിച്ച്‌ നട്ടെല്ലില്ലാത്ത ഇനം ജീവികളെ ഇവിടെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നു.

ആവാസവ്യവസ്ഥയിലെ ആഘാതം

1. ആവാസവ്യവസ്ഥ തകിടം മറിക്കും  : അണക്കെട്ടിന്റെ നിർമ്മാണം അണയുടെ മുകളിലേക്കും താഴേക്കുമുള്ള നദീതട സംവിധാനത്തിലെ ആവാസവ്യവസ്ഥയെ പാടേ തകിടം മറിക്കും അതാ യത്‌ നദി ഒരു ജീവസ്സുറ്റ ആവാസവ്യവസ്ഥ എന്നതിനേക്കാൾ വെറുമൊരു നീരൊഴുക്കു സംവി ധാനമായി അധ:പതിക്കും.

............................................................................................................................................................................................................

68

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/95&oldid=218159" എന്ന താളിൽനിന്ന് ശേഖരിച്ചത്