താൾ:Gadgil report.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

അധികാരപരിധിക്കുള്ളിലുള്ള പദ്ധതികൾ നിർദ്ദിഷ്‌ട വികസന ഫോർമാറ്റിൽ തയ്യാറാക്കി സംസ്ഥാന സർക്കാരിന്റെ പരിഗണനയ്‌ക്ക്‌ സമർപ്പിക്കണം എന്നാലും ഡ്രാഫ്‌ട്‌ പ്ലാനിന്റെ സാംഗത്യത്തിൽ ആശയക്കുഴപ്പം നിലനില്‌ക്കുന്നു.

3 ഇന്ന്‌ മിക്ക സംസ്ഥാനങ്ങളിലും ഡി.പി.സികൾ നിലവിലുണ്ടെങ്കിലും അവയുടെ ചുമതലകൾ പരിമിതമാണ്‌ കേരളം, കർണ്ണാടകം, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ ത്രിതല പഞ്ചായത്ത്‌ രാജ്‌ സംവിധാനമാണ്‌ നിലവിലുള്ളത്‌ വില്ലേജ്‌ പഞ്ചായത്തുകളും ജില്ലാ പഞ്ചാ യത്തുകളും അടങ്ങിയ ദ്വിതല പഞ്ചായത്ത്‌ രാജ്‌ സംവിധാനമാണ്‌ ഗോവയിലുള്ളത്‌ അവിടെ ഞ്ഞോക്ക്‌ പഞ്ചായത്തുകൾ ഇല്ല.

4 നിലവിൽ കോൽക്കത്തയിൽ മാത്രമേ മെട്രാ പൊളിറ്റൻ ആസൂത്രണസമിതി (എം.പി.സി) പ്രവർത്തിക്കുന്നുള്ളു ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ മെട്രാ പൊളിറ്റൻ സിറ്റികൾക്കും എം.പി.സി രൂപീകരിക്കണമെന്നാണ്‌ ഭരണഘടന അനുശാസിക്കുന്നത്‌ 2001ലെ കണക്കനുസരിച്ച്‌ ഇത്തരം 35 സിറ്റികൾ ഇന്ത്യയിലുണ്ട്‌ എം.പി.സികൾ രൂപീകരിക്കാത്ത സംസ്ഥാനങ്ങൾക്ക്‌ 12-ാം പഞ്ചവത്സരപദ്ധതിക്കാലത്ത്‌ ജവഹർലാൽ നെഹ്രു നഗരവികസന പദ്ധതി (ഖചചഡഞങ യിൽ നിന്നുള്ള പ്രത്യേക സഹായം തടഞ്ഞുവയ്‌ക്കാനിടയുണ്ട്‌ എം.പി.സി. രൂപീകരണത്തിലുള്ള പ്രധാന തട ം അധികാരാതിർത്തി സംബന്ധിച്ച്‌ ഡി.പി.സികൾ, ജില്ലാ പഞ്ചായത്ത്‌, മുനിസിപ്പൽ കോർപ്പറേഷനുകൾ, എന്നിവകൾ തമ്മിലുള്ള തർക്കമാണ്‌.

5 ഇതിനൊരു പരിഹാരമായിട്ടുള്ളത്‌ ജില്ല ഒന്നാകെ എം.പി.സി.യുടെ പരിധിയിലുൾപ്പെടുത്തുക എന്നതാണ്‌ ഇവിടെ ജില്ല പഞ്ചായത്തുകൾ, ഡ്രാഫ്‌ട്‌ വികസന പദ്ധതികൾ എം.പി.സിക്ക്‌ റിപ്പോർട്ടു ചെയ്യണം.

ആ സ്ഥലപര പദ്ധതികളുടെ പങ്ക്‌ (മേഖലാ-നഗരപദ്ധതികൾ) 1 എം.പി.സികളും ഡി.പി.സികളും വിഭാവന ചെയ്‌ത ഭരണഘടനാഭേദഗതി മേഖലാ നിക്ഷേപ വികസന ആസൂത്രണത്തിന്റെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും ഇത്‌ ഭൂമി യുടെ വിനിയോഗത്തിലുണ്ടാക്കുന്ന സമ്മർദ്ദത്തിന്‌ പോംവഴി കണ്ടില്ല വർദ്ധിച്ചുവരുന്ന ഭൂമി ദൗർലഭ്യവും പൈതൃകമൂല്യമുള്ള സ്ഥലങ്ങളിലെ പരിസ്ഥിതി ദുർബലപ്രദേശങ്ങൾ സംര ക്ഷിക്കാനുള്ള ബാധ്യതയും ഈ പ്രശ്‌നത്തിന്റെ രൂക്ഷത വർദ്ധിക്കുന്നു.

2 ഈ പ്രശ്‌നത്തിന്‌ ഒരു പരിഹാരമെന്ന നിലയിൽ കേന്ദ്രനഗരവികസന മന്ത്രാലയം ഒരു മാതൃക സ്ഥലപര വികസനആസൂത്രണ നിയമത്തിന്‌ രൂപം നൽകിയിട്ടുണ്ട്‌ ജില്ലാതലത്തിൽ മേഖലാ പ്ലാനുകളും മുനിസിപ്പൽ/പഞ്ചായത്തുതലപ്ലാനുകളും പ്രാദേശികതലത്തിൽ വാർഡുതല പ്ലാനു കളും ഉൾപ്പെട്ട ഒരു സംയോജിത സ്ഥലപര ആസൂത്രണ സംവിധാനമാണിത്‌ 20 വർഷത്തെ ദീർഘ വീക്ഷണത്തോടെ രൂപകല്‌പന ചെയ്‌ത 5 വർഷവികസനപദ്ധതികളാണിതിലുണ്ടാ വുക ഓരോ മേഖലയിലെയും വ്യത്യസ്‌ത ഭൂമി ഉപയോഗവും ഏതെല്ലാം ഭൂമി ഏതെല്ലാം ആവശ്യങ്ങൾക്ക്‌ വിനിയോഗിക്കാമെന്നതു സംബന്ധിച്ച പട്ടികയും ഓരോ മേഖലയ്‌ക്കുമുള്ള വികസന നിയന്ത്രണ നിബന്ധനകളും ഇതിലുണ്ടാകും വളരെ പ്രധാനപ്പെട്ടൊരുകാര്യം സംസ്ഥാ നത്തെ ഭൂവിനിയോഗം നിശ്ചയിക്കുന്ന ഏകനിയമം ഇതു മാത്രമായിരിക്കുമെന്നതാണ്‌ ഇതു മൂലം പല നിയമങ്ങൾക്കു കീഴിൽ വികസനപദ്ധതികൾ തയ്യാറാക്കുന്നതുമൂലമുള്ള ആശയ ക്കുഴപ്പം ഒഴിവാകും മേഖല-നഗര ആസൂത്രണ നിയമത്തിൻ കീഴിലെ പദ്ധതി നിർവ്വചനം താഴെപറയും പ്രകാരമാണ്‌.

3.

ഒരു പ്രാജക്‌ട്‌ അഥവാ സ്‌കീം എന്നാൽ ഏതെങ്കിലും ഒരു കേന്ദ്ര- സംസ്ഥാനനയമത്തിൻ കീഴിൽ ഏതെങ്കിലും ഒരു നിശ്ചിത പ്രദേശത്ത്‌ നടപ്പാക്കുന്ന പദ്ധതി എന്നർത്ഥം ഗതാഗതം, മറ്റ്‌ അടിസ്ഥാന വികസന ഘടകങ്ങൾ, ടൗൺഷിപ്പുകൾ, ഭവനനിർമ്മാണം, വ്യവസായങ്ങൾ, വാണിജ്യം, സ്ഥാപനങ്ങൾ, വിനോദഉപാധികൾ, പഴഞ്ചൻ രൂപരേഖകളുടെ പുനർനിർമ്മാണം, പൈതൃതസംരക്ഷണം തുടങ്ങി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥപ്രകാരമുള്ളതെല്ലാം ഇതിലുൾക്കൊള്ളിക്കണം.

4 സ്ഥലപരആസൂത്രണ ചട്ടക്കൂടും ഒരു പ്രാജക്‌ട്‌/സ്‌കീമും തമ്മിൽ വ്യത്യാസമുണ്ട്‌,

............................................................................................................................................................................................................

54

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/81&oldid=159466" എന്ന താളിൽനിന്ന് ശേഖരിച്ചത്