താൾ:Gadgil report.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

ഇ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി (ണഏഋഅ) 1 ഇന്ത്യയിലെ ഇതര പരിസ്ഥിതി ദുർബല പ്രദേശങ്ങൾക്കൊപ്പം പശ്ചിമഘട്ടത്തിനുവേണ്ടിയും ഒരു പരിസ്ഥിതി അതോറിട്ടി രൂപീകരിക്കാൻ പര്യാപ്‌തമായ അവസരമാണിത്‌ ഇന്ത്യയിലെ 650 ഓളം ജില്ലകളുടെ മൂന്നിലൊന്ന്‌ (1/3 പരിസ്ഥിതി ദുർബല പ്രദേശങ്ങളാണ്‌ ഇവിടെ യെല്ലാം വികസനത്തിന്‌ ഒരു പിൻബല പങ്കാണുള്ളത്‌ മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഇന്ത്യ യിലെ ജില്ലകളുടെ മൂന്നിലൊന്നും വികസന സൗഹൃദപരമാണ്‌ ഇവിടെ പരിസ്ഥിതി ദുർബ ലമെന്ന ആശയം വളരെ ശ്രദ്ധാപൂർവ്വം വേണം നടപ്പാക്കാൻ മറ്റു ജില്ലകളിൽ വികസനവും പരിസ്ഥിതി ദുർബലതയും തമ്മിൽ സന്തുലനം ഉണ്ടാവുകയും വേണം.

2 ചരിത്ര പ്രാധാന്യമുള്ള പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ അധികാരപരിധിയിൽ ഗുജ റാത്ത്‌, മഹാരാഷ്‌ട്ര, ഗോവ, കർണ്ണാടക, കേരള, തമിഴ്‌നാട്‌ എന്നീ 6 സംസ്ഥാനങ്ങളിലെ നിരവധി ജില്ലകൾ ഉൾപ്പെടും ഈ ജില്ലകൾക്കെല്ലാം കേരളത്തിലെയും ഗോവയിലെയും പോലെ സ്ഥലപരമേഖലാ പ്ലാനുകൾ ആവശ്യമാണ്‌ ഈ ജില്ലകൾക്ക്‌ ജില്ലാതല ഭുതലവിനിയോഗ പ്ലാനുകൾ തയ്യാറാക്കിയാൽ പരിസ്ഥിതി ദുർബലഭൂവിനിയോഗ മേഖലകളും മറ്റ്‌ ഭൂവിനി യോഗമേഖലകളും അതിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടാകും ബന്ധപ്പെട്ട സംസ്ഥാനത്തെ ബന്ധപ്പെട്ട ജില്ലയുടെ സ്ഥലപരമേഖലാ പ്ലാനിൽ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെ അതിർത്തി വ്യക്തമായി കാണിച്ചിരിക്കണം തന്മൂലം വികസനപ്രവർത്ത നങ്ങൾക്ക്‌ അതോറിട്ടിയിൽ നിന്ന്‌ ക്ലിയറൻസ്‌ വാങ്ങേണ്ടത്‌ ഏതൊക്കെ പ്രദേശത്തിനാണെന്ന്‌ ഇതിൽ നിന്ന്‌ മന ിലാക്കാം.

3 പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ഒരു പ്രാജക്‌ട്‌ സംവിധാനമാണ്‌ അല്ലാതെ ഒരു ഭൂവിനി യോഗ ചട്ടക്കൂട്‌ സംവിധാനമല്ല ഭൂവിനിയോഗ ചട്ടക്കൂടിനുള്ള വ്യവസ്ഥ ഉൾപ്പെടുന്നത്‌ സംസ്ഥാ നത്തിന്റെ മേഖല നഗരവികസന ആസൂത്രണ നിയമത്തിലാണ്‌ അതോറിട്ടിയുടെ പദ്ധതി തയ്യാറാക്കുന്ന മുറയ്‌ക്ക്‌ ഏതെങ്കിലും പ്രദേശം ദുർബലമാണെന്ന്‌ അവർ കരുതുന്നുവെങ്കിൽ അത്‌ മേഖലാവികസന പ്ലാനിൽ നിർബന്ധമായും കാണിച്ചിരിക്കണം നിശ്ചിത സമയപരിധി ക്കുള്ളിൽ ഏതൊക്കെ പ്രദേശങ്ങളാണ്‌ പരിരക്ഷിക്കേണ്ടതെന്നും ഏതൊക്കെയാണ്‌ സംര ക്ഷിക്കേണ്ടതെന്നും പ്രത്യേക നിബന്ധനകളോടെ ഏതൊക്കെ പ്രദേശങ്ങൾ വികസിപ്പിക്കാ മെന്നും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്ക്‌ തീരുമാനിക്കാം ഇത്‌ ഓരോ ജില്ലാതല മേഖ ലാപ്ലാനിലും ഉൾപ്പെടുത്തുകയും വേണം "പ്രാജക്‌ട്‌' എന്ന പദവും "ചട്ടക്കൂട്‌' എന്ന പദവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ഇത്‌ സഹായിക്കും ഭൂവിനിയോഗ മേഖല സ്ഥലപര വികസന പ്ലാനിന്റെ അവിഭാജ്യഘടകങ്ങളാണ്‌.

4 പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ഒരു ദശകം മുൻപ്‌ നിലവിൽ വന്നിരുന്നു എങ്കിൽ "ലവാസ'/ "അംബിവാലി' മേഖലാ പദ്ധതികളുടെ രൂപം വളരെ വ്യത്യസ്‌തമാവുമായിരുന്നു അതായത്‌ ആഗോളപരസ്യം നൽകിയുള്ള റിയൽ എസ്റ്റേറ്റ്‌ താല്‌പര്യത്തിനു പകരം അതോറിട്ടിയുടെ പരിസ്ഥിതി നിബന്ധനകൾക്കു വിധേയമാകുമായിരുന്നു ആകയാൽ അതോറിട്ടിയുടെ പദ്ധ തികൾ വിജയിക്കണമെങ്കിൽ അവ സംസ്ഥാനമേഖലാ നഗരവികസന ആസൂത്രണ നിയമ ത്തിന്റെ പശ്ചാത്തലത്തിൽ വികസിപ്പിച്ചെടുത്തവയാകണം മാത്രമല്ല "വികസനം' എന്ന ആശ യത്തിൽ പരിരക്ഷണവും സംരക്ഷണവും കൂടി ഉൾപ്പെടുത്തുകയും വേണം.

5.

"സംരക്ഷണ പശ്ചാത്തലത്തിലെ വികസനം' എന്ന ആശയത്തിലെ "സ്ഥലപരവികസന ആസൂ ത്രണം' എന്ന പുതിയ ചിന്താസരണിയിൽ അതോറിട്ടി പ്രാജക്‌ടുകൾക്ക്‌ വിജയിക്കാൻ കഴിയും അനുകൂല ഘടകങ്ങളായ വനമേഖല, പലവുരു കൃഷിയിറക്കാവുന്ന കൃഷിഭൂമി, ചതുപ്പുകൾ, ജലസ്രാത ുകൾ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ പരിസ്ഥിതി എന്നിവ നിയന്ത്രണരഹിതമായി മാപ്പിങ്ങ്‌ നടത്തിയും ഗതാഗതം, അടിസ്ഥാന വികസന ഘടകങ്ങൾ തുടങ്ങിയവ അനുയോജ്യവും പ്രാത്സാഹനപരവുമായ വികസന നിബന്ധനകളോടെ അതു മായി സംയോജിപ്പിച്ചും അതോറിട്ടിയുടെ പ്രാജക്‌ടുകൾ വൻവിജയമാക്കുവാൻ കഴിയും.

............................................................................................................................................................................................................

55

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/82&oldid=159467" എന്ന താളിൽനിന്ന് ശേഖരിച്ചത്