താൾ:Gadgil report.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011

വകുപ്പ്‌ സെക്രട്ടറി സമിതി അംഗമായ മലിനീകരണനിയന്ത്രണബോർഡിനെയാണ്‌ സെക്രട്ടറി തന്റെ പ്രതിനിധിയായി നിയോഗിക്കുക.

2. ശിക്ഷാ നടപടിക്കുള്ള അധികാരം  : പരിസ്ഥിതി (സംരക്ഷണ നിയമത്തിലെ (1986) 5-ാം വകുപ്പുപ്രകാരം കുറ്റക്കാർക്കെതിരെ ഫലപ്രദമായ ശിക്ഷാനടപടികൾ സ്വീകരിക്കാനുള്ള അധികാരം ഉന്നതതല സമിതിക്ക്‌ നൽകണം. 1995 ലെ 202-ാം നമ്പർ റിട്ട്‌ പെറ്റീഷനിലെ 2001 ലെ ക.അ നമ്പർ 659, 669 പേജ്‌ 9 പാര (ii) ൽ കേന്ദ്ര എംപവേഡ്‌ കമ്മിറ്റിയുടെ ശുപാർശകളിൽ ഇപ്രകാരം പറയുന്നു.

""പരിസഥിതി (സംരക്ഷണ നിയമത്തിലെ (1986 19-ാം വകുപ്പനുസരിച്ച്‌ പരാതികൾ ഫയൽചെയ്യാനുള്ള അധികാരം മാത്രമേ ഉന്നതതല സമിതിക്ക്‌ നൽകിയിട്ടുള്ളു തീരദേശ മേഖല മാനേജ്‌മെന്റ് അതോറിട്ടികൾക്കും മറ്റും നൽകിയിട്ടുള്ളതുപോലെ നിയമത്തിലെ 5,10 വകുപ്പുകൾപ്രകാരമുള്ള അധികാരങ്ങൾ കൂടി സമിതിക്ക്‌ നൽകണം ഇത്‌ സമിതിയുടെ പ്രവർത്തനം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കും.

3. സാമ്പത്തികം  : ഉന്നതതല സമിതിക്ക്‌ ആവശ്യമായ ഫണ്ട്‌ കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകുന്നില്ല ഇതുമൂലം പ്രത്യേക പ്രാജക്‌ടുകൾ ഏറ്റെടുക്കാനോ കൺസൾട്ടൻസികളെ നിയോഗിക്കാനോ ബോധവൽക്കരണം നടത്താനോ പരിസ്ഥിതി സംബന്ധിച്ച ഗവേഷണത്തിനോ സമിതിക്ക്‌ കഴിയുന്നില്ല സത്യത്തിൽ അനുദ്യോഗസ്ഥാംഗങ്ങൾ അവരുടെ സ്വന്തം പണവും ഇതര മാർങ്ങങ്ങളിലൂടെയുള്ള തുകയുമാണ്‌ സമിതി പ്രവർത്തനത്തിനായി വിനിയോഗിക്കുന്നത്‌.

4. ഏകോപനം  : എല്ലാ ഉന്നതതല സമിതികളിലെയും അനുദ്യോഗസ്ഥാംഗങ്ങൾക്കുവേണ്ടി പരിസ്ഥിതി വനംമന്ത്രാലയം തുടർച്ചയായി ശില്‌പശാലകൾ നടത്തുന്നത്‌ ഏകോപനം മെച്ചപ്പെടുത്താൻ സഹായിക്കും ബന്ധപ്പെട്ട സംസ്ഥാനത്തെ പരിസ്ഥിതി വകുപ്പ്‌ സെക്രട്ടറി, നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി, പരിസ്ഥിതി വനംമന്ത്രാലയം ദേശീയ അന്തർദേശീയ വിദഗ്‌ധർ എന്നിവരെയെല്ലാം ഇതിൽ പങ്കെടുപ്പിക്കണം.

5. നിർവ്വഹണം  : ഉന്നതതല അവലോകനസമിതിയുടെയും മെമ്പർ സെക്രട്ടറികൂടിയായ കളക്‌ടർ ഒഴികെയുള്ള സർക്കാർ ഉദ്യോഗസ്ഥരായ അംഗങ്ങളാരും തന്നെ സ്ഥിരമായി സമിതി യോഗത്തിൽ പങ്കെടുക്കാറില്ല ഉന്നതതല സമിതിയുടെ നിർദ്ദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഗൗരവമായി എടുക്കാറില്ലെന്നതാണ്‌ ഞങ്ങളുടെ അനുഭവം സംസ്ഥാന സർക്കാരുകളുടെ നിലപാടും വ്യത്യസ്‌തമല്ല സമിതി തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ നിർദ്ദേശം നൽകണം സമിതി തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കാൻ ബന്ധപ്പെട്ട സംസ്ഥാന വകുപ്പുകൾ തുടർച്ചയായി പ്രവർത്തനം വിലയിരുത്തണം.

C. നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി

ഉന്നതതല സമിതികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ പശ്ചിമഘട്ടവിദഗ്‌ധ സമിതിയുടെ ചെയർമാൻ ശ്രമിച്ചിട്ടുണ്ടെന്നുള്ളത്‌ തീർച്ചയായും പ്രകീർത്തിക്കപ്പെടേണ്ടതാണ്‌ ഈ സമിതിയുടെ കാലാവധി ഹ്രസ്വമായതിനാൽ അതിന്റെ എല്ലാചർച്ചകളിലും ഉന്നതതല സമിതികൾക്ക്‌ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല.

നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ബന്ധപ്പെട്ട ഉന്നതതല സമിതികൾക്ക്‌ അതോറിട്ടിയുമായി തുടർച്ചയായി ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുന്നത്‌ പ്രയോജനകരമായിരിക്കും മാത്രവുമല്ല ഉന്നതതല സമിതിക്ക്‌ പരിസ്ഥിതി വനം മന്ത്രാലയത്തോടുള്ള ഉത്തരവാദിത്വവും അവയുടെ പ്രവർത്തനവും അതോറിട്ടിയുടെ പൊതുനിയന്ത്രണത്തിലായിരിക്കണം അതോറിട്ടിയുടെ പ്രവർത്തന മേഖല വളരെ വിപുലമായതിനാൽ സൂക്ഷ്‌മതലത്തിൽ വികസനപ്രവർത്തനങ്ങളെ അവലോകനം ചെയ്യാൻ അതോറിട്ടിക്കാവില്ല ആകയാൽ പരിസ്ഥിതി ദുർബലമേഖലകൾക്കായി ഉന്നതല അവലോകന സമിതികൾ പോലെയുള്ള ഭരണയൂണിറ്റുകൾ രൂപീകരിക്കണം അതോറിട്ടിയിൽ സർക്കാർ ഇതര സന്നദ്ധ സംഘടനകൾ, വിനോദസഞ്ചാര മേഖലയിലെയും സാമൂഹ്യസാമ്പത്തിക മേഖലയിലെയും വിദഗ്‌ധർ എന്നിവരെ കൂടി സാങ്കേതിക വിദഗ്‌ധർക്കു പുറമേ ഉൾപ്പെടുത്തേണ്ടതുണ്ട്‌.

35


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/62&oldid=159445" എന്ന താളിൽനിന്ന് ശേഖരിച്ചത്