താൾ:Gadgil report.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011

ങ്ങൾക്ക്‌ ഇതര ഊർജ്ജം ഉപയോഗിക്കാനുള്ള സാധ്യത ആരായുയുമാണ്‌ പദ്ധതി ലക്ഷ്യം.

പരിസ്ഥിതി ദുർബലമേഖലയെ ഒരു ജൈവ കൃഷിമേഖലയായി രൂപാന്തരപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളെയും നടപടിക്രമങ്ങളെയും സംബന്ധിച്ച ആലോചനയിലാണ്‌ ഉന്നതതലസമിതി. ഹിമാചൽപ്രദേശ്‌ സർക്കാർ വിജയകരമായി നടപ്പാക്കിയ മാതൃകയാണ്‌ ഇതിന്‌ അടിസ്ഥാനമായി സ്വീകരിക്കുക. ജൈവ കൃഷിയിൽ പ്ലാസ്റ്റിക്‌ ഒഴിവാക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങൾ പ്രാദേശിക കർഷക സമൂഹവുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കും.

ഉന്നതതല സമിതി കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ

A. മഹാബലേശ്വർ-പഞ്ചഗണി മേഖലയ്‌ക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ

  1. .സുപ്രിംകോടതി ഉത്തരവനുസരിച്ച്‌ "വനം പോലെയുള്ള' പ്രദേശങ്ങളായി സർവ്വെ ചെയ്‌ത പ്രദേശങ്ങൾ വനമായി തന്നെ കണക്കാക്കണം. ഇത്തരം സ്ഥലങ്ങളിൽ എങ്ങനെ വികസനാനുമതി നൽകിയെന്ന്‌ സംസ്ഥാന സർക്കാരിനോട്‌ അന്വേഷിക്കണമെന്ന്‌ ഉന്നതല സമിതി പരിസ്ഥിതി വനം മന്ത്രാലയത്തോടാവശ്യപ്പെട്ടു. സ്വന്തം സ്ഥലത്തെ വനങ്ങൾ സംരക്ഷിച്ചവരെ ശിക്ഷിക്കാൻ പാടില്ല. വിശദമായ പ്ലാനുമായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനെ സമീപിക്കുന്ന ദീർഘമായ നടപടിക്രമങ്ങൾ ഒഴിവാക്കി ഇവർക്ക്‌ സ്വന്തം ഭൂമിയിന്മേൽ അവകാശം അനുവദിച്ചു നൽകേണ്ടതാണ്‌. ഭൂഉടമകളുടെ വൈഷമ്യങ്ങൾ ഒഴിവാക്കാനായി ഇത്തരം അപേക്ഷകൾ പരിഗണിക്കാനുള്ള അധികാരം ഉന്നതതല സമിതിക്ക്‌ നൽകണം.
  2. .വനം സംബന്ധിച്ച സർവ്വെ പ്ലാനുകൾ ഉൾപ്പെടുത്താതെ മേഖല മാസ്റ്റർപ്ലാനുകൾ പൂർണ്ണമാവില്ല.. മേഖലാ മാസ്റ്റർപ്ലാനുകൾ പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി സർവ്വെ മാപ്പുകൾ ആദ്യം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം തുടർന്ന്‌ അംഗീകരിച്ച മാപ്പുകൾ തഹസിൽദാർ, വനംവകുപ്പ്‌, കളക്‌ടർ, വ്യാഖ്യാന കേന്ദ്രങ്ങൾ എന്നീ ആഫീസുകളിൽ ലഭ്യമാക്കാം.
  3. .ടൂറിസം മാസ്റ്റർപ്ലാൻ തയ്യാറാക്കൽ ചുമതലപ്പെട്ട സംസ്ഥാന ടൂറിസം വകുപ്പ്‌ തയ്യാറാക്കുന്ന പ്ലാൻ കേന്ദ്രപരിസ്ഥിതി വനംമന്ത്രാലത്തിന്റെയും ടൂറിസം മന്ത്രാലയത്തിന്റെയും അംഗീകാരം ലഭിച്ചശേഷം ഉപമേഖല പ്ലാനായി കണക്കാക്കാം ദീർഘമായ 8 വർഷങ്ങൾക്കുശേഷവും ഈ പ്ലാൻ തയ്യാറാക്കുന്ന ജോലി ആരംഭിച്ചിട്ടില്ല ഈ പ്രശ്‌നം സംസ്ഥാന സർക്കാരിന്റെ ഉന്നതതലങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്‌.
  4. .ഫണ്ടിന്റെ അപര്യാപ്‌തതമൂലം സംരക്ഷണ ബോധവൽക്കരണ പരിപാടികൾക്കും ട്രാൻസ്‌പോർട്ട്‌-ട്രാഫിക്‌പ്ലാനുകൾ തയ്യാറാക്കാൻ കൺസൾട്ടന്റുകാരെ നിയോഗിക്കാനും ഉന്നതതല സമിതിക്ക്‌ സാധിക്കുന്നില്ല ഇതിനായി സമിതിക്ക്‌ പ്രത്യേകം ഫണ്ട്‌ അനുവദിക്കാൻ പരിസ്ഥിതി വനം മന്ത്രാലയം സംസ്ഥാനസർക്കാരിന്‌ നിർദ്ദേശം നൽകണം ഇതിനു പുറമേ തത്തുല്യമായ സഹായം കേന്ദ്രമന്ത്രാലയവും അനുവദിക്കണം ഇക്കാര്യത്തിനായി ആസൂത്രിത വികസന കൗൺസിൽ ബജറ്റിന്റെ ഒരു ശതമാനം നീക്കിവെച്ചുകൊണ്ട്‌ തുടക്കമിടാം. പരിസ്ഥിതി ദുർബലമേഖലയുടെ സംരക്ഷണത്തിനായി കൃഷ്‌ണവാലി ആക്ഷൻ പ്ലാനിന്റെയും ഹിൽഏരിയ വികസന പ്ലാനിന്റെയും ഫണ്ടും ഉപയോഗപ്പെടുത്തണം.

B. ഉന്നതതല സമിതികൾക്കുള്ള പൊതുനിർദ്ദേശങ്ങൾ

  1. .ഘടനയും കാലാവധിയും: സമിതിയുടെ ചുമതലകൾ പൂർത്തിയാകുന്നതിന്‌ 2 വർഷകാലാവധി തീരെ അപര്യാപ്‌തമാണ്‌ കാലാവധി കുറഞ്ഞത്‌ 3 മുതൽ 5 വർഷം വരെയെങ്കിലും ആക്കണം. ജൈവവൈവിദ്ധ്യം, ജിയോഫിസിക്‌സ്‌, ഹൈഡ്രോളജി, സാമൂഹ്യസാമ്പത്തിക ശാസ്‌ത്രം തുടങ്ങിയ മേഖലകളിലെ വിദഗ്‌ധരേയും ഉൾപ്പെടുത്തത്തക്കവിധം അനുദ്യോഗസ്ഥാംഗങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണം മലമ്പ്രദേശങ്ങളുടെ വളർച്ചയ്‌ക്ക്‌ ഉത്തേജനം പകരുന്നത്‌ ടൂറിസമാകയാൽ ഇക്കോടൂറിസത്തിലെ വിദഗ്‌ധനെ കൂടി ഉൾപ്പെടുത്തണം.,
    കൃഷ്‌ണവാലി വികസന കോർപ്പറേഷന്റെ മാനേജിങ്ങ്‌ ഡയറക്‌ടറെകൂടി സമതിയിൽ അംഗമാക്കുന്നത്‌ ഏറെ ഉചിതമായിരിക്കും.
ഉന്നതതല സമിതിയുടെ വലുപ്പം നിയന്ത്രിക്കാൻ ചില സർക്കാർ ഉദ്യോഗസ്ഥരെ ഒഴിവാക്കാവുന്നതാണ്‌ ഉദാഹരണത്തിന്‌ പരിസ്ഥിതി പ്രശ്‌നവുമായി യാതൊരു ബന്ധവുമില്ലാത്ത മുനിസിപ്പൽ ഭരണ ഡയറക്‌ടർ അതുപോലെതന്നെ സമിതിയോഗത്തിന്‌ എത്താൻ കഴിയാത്ത പരിസ്ഥിതി

34


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/61&oldid=159444" എന്ന താളിൽനിന്ന് ശേഖരിച്ചത്