താൾ:Gadgil report.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011

ബോക്‌സ്‌ 9  : മഹാബലേശ്വർ പഞ്ചഗനി മേഖലയിലെ പൗരജനങ്ങളുടെ പ്രതികരണം മാധവ്‌ ഗാഡ്‌ഗിൽ തയ്യാറാക്കിയതും പ്രാദേശിക കർഷകനായ സുരേഷ്‌ പിംഗളെ ക്രോഡീകരിച്ചതും

പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിച്ച പരിപാടികൾ രൂപകല്‌പന ചെയ്യുന്നതും നടപ്പാക്കുന്നതും വളരെ കേന്ദ്രീകൃതമായ രീതിയിലാണ്‌ പരിസ്ഥിതിപരമായ ലക്ഷ്യങ്ങൾ എങ്ങനെ മെച്ചപ്പെട്ട നിലയിൽ കൈവരിക്കാമെന്നതിലും പരിസ്ഥിതി ദുർബല മേഖലാ അതോറിറ്റികളുടെ ദൈനംദിന പ്രവർത്തനത്തിലും തദ്ദേശവാസികൾക്ക്‌ യാതൊരു പങ്കുമില്ല.

ലക്ഷ്യമിട്ട അനധികൃത നിർമ്മാണങ്ങളിൽ മിക്കതും താത്‌ക്കാലിക ഷെഡുകളോ, തൊഴുത്തുകളോ ആയിരുന്നു കൈകൂലികൊടുക്കാൻ വിസമ്മതിച്ചവരെ ബലിയാടുകളാക്കി. അതേസമയം ട്രാൻസ്‌പോർട്ട്‌ സ്റ്റാന്റിനടുത്ത്‌ അനുമതിയില്ലാതെ നിർമ്മിച്ചുകൊണ്ടിരുന്ന ഒരു ഹോട്ടലിലെ നടപടികളിൽ നിന്ന്‌ ഒഴിവാക്കി പരിസ്ഥിതി ദുർബലമേഖയുടെ രൂപരേഖ തയ്യാറാക്കിയതും നിർദ്ദേശങ്ങൾ സമർപ്പിച്ചതും മുംബൈ ആസ്ഥാനമായുള്ള കുറച്ചുപേരാണ്‌ പ്രദേശവാസികൾക്കോ പ്രത്യേകിച്ച്‌ കർഷകർക്കും ആദിവാസികൾക്കും ഇതിൽ യാതൊരു പങ്കും ഉണ്ടായിരുന്നില്ല പരിസ്ഥിതി ദുർബല മേഖലയുടെ ഉദ്ദേശമെന്നതിനെ പറ്റിപോലും തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പടെയുള്ള പ്രദേശവാസികൾക്ക്‌ യാതൊരു ധാരണയുമില്ലായിരുന്നു. ഗാവ്‌ലിസ്‌, കോളിസ്‌, ധവാദ്‌ മുസ്ലിങ്ങൾ തുടങ്ങി വിദൂര ഉൾപ്രദേശത്തെ കുടിലുകളിൽ താമസിക്കുന്ന തദ്ദേശീയരെ അവിടെനിന്ന്‌ ഒഴിപ്പിക്കാൻ പോവുകയാണെന്ന കിംവദന്തി പരത്തി ഉദ്യോഗസ്ഥർ ആ പാവങ്ങളെ ചൂഷണം ചെയ്‌തു കാട്ടുനിവാസികളെ വനത്തിൽ നിന്നകറ്റുന്നത്‌ പ്രതികൂല ഫലമുളവാക്കും അതേസമയം കള്ളപ്പണക്കാരും കള്ളക്കടത്തുകാരുമെല്ലാം വൻകിടഹോട്ടലുകളും മറ്റും നിർമ്മിച്ചുകൊണ്ടേയിരുന്നു ബോംബെ പോയിന്റുപോലെ ടൂറിസ്‌റ്റുകൾക്ക്‌ മനോഹരദൃശ്യങ്ങൾ കാണാനുള്ള സംവിധാനത്തിന്റെ അറ്റകുറ്റപണികൾ പോലും വനംവകുപ്പ്‌ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചില്ല.

പരിസ്ഥിതി ദുർബലമേഖല എന്ത്‌ നേട്ടമാണ്‌ ലക്ഷ്യമിടുന്നതെന്നോ അതോറിട്ടിയുടെ പ്രവർത്തനം എന്താണെന്നോ ജനങ്ങൾക്ക്‌ അറിവുണ്ടായിരുന്നില്ല.

ചില രാഷ്‌ട്രീയ നേതാക്കൾക്കും കഴിഞ്ഞ ഒരു വർഷമായി അവിടെ വന്നുതാമസിക്കുന്ന ഏതാനും വിദ്യാസമ്പന്നർക്കും അല്ലാതെ പൊതുജനങ്ങൾക്ക്‌ പരിസ്ഥിതിദുർബല മേഖലയെ പറ്റി ഒന്നും അറിയുമായിരുന്നില്ല അവർക്ക്‌ ആകെ അറിയാമായിരുന്നത്‌ ഭോപ്പാലിലെയും മുംബൈയിലെയും ചില ആഫീസുകളാണ്‌ ഇവിടത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നുമാത്രമാണ്‌ പ്രദേശവാസികളിൽ നിന്ന്‌ കഴിയുന്നതും അകന്നു നിക്കുന്ന രീതിയാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്‌ പരിസ്ഥിതി ദുർബലമേഖല പദ്ധതിയിലൂടെ പ്രദേശവാസികൾക്ക്‌ താൽപര്യമുള്ള എന്ത്‌ പദ്ധതികളാണ്‌ ഉണ്ടാകാൻ പോകുന്നതെന്നതു സംബന്ധിച്ച്‌ രാഷ്‌ട്രീയ നേതാക്കൾക്കുപോലും ധാരണ ഉണ്ടായിരുന്നില്ല.

അരുവികളുടെ സംരക്ഷണം അഥവാ പുന:സ്ഥാപനം, ജൈവ കൃഷി പ്രാത്സാഹനം മണ്ണിലെ കാർബണിന്റെ അളവ്‌ കുറയ്‌ക്കൽ കാർഷിക രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കൽ, ഊടുവഴികൾക്ക്‌ പ്രാത്സാഹനം തുടങ്ങിയ വിശാലതാത്‌പര്യങ്ങൾ പൂർണ്ണമായും അവഗണിച്ചു.

പരിസ്ഥിതി ദുർബല മേഖല ചുമതല, നിർമ്മാണ പ്രവർത്തനങ്ങളും മരംവെട്ടും നിയന്ത്രിക്കാൻ മാത്രമായി ചുരുങ്ങി ഒരു നഴ്‌സറി ഉടമകൂടിയായ സുരേഷ്‌ പിംഗളെ സ്വദേശികളായ സസ്യ ഇനങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം നടത്തി എന്നാൽ ഈ ആശയത്തോട്‌ ഉദ്യോഗസ്ഥർ സഹകരിച്ചില്ല.

ഉന്നതതല അവലോകന സമിതിയുടെയും ഉദ്യോഗസ്ഥരുടെയും ചുമതലകളെ പറ്റി ജനങ്ങളെ അറിയിച്ചില്ല ഇത്‌ വലിയ അഴിമതിക്ക്‌ അവസരമൊരുക്കി രാഷ്‌ട്രീയ നേതാക്കൾക്കുപോലും ഇവരുടെ ചുമതലകൾ അവ്യക്തമായിരുന്നു പരിസ്ഥിതി സംരക്ഷണത്തിൽ തല്‌പ്പരരായ പ്രാദേശിക നേതൃത്വത്തെപോലും ഒട്ടും പ്രാത്സാഹിപ്പിച്ചില്ല ബന്ധപ്പെട്ടവർ ഇവരെയെല്ലാം ശത്രുക്കളെ പോലെയാണ്‌ കണ്ടിരുന്നത്‌.

36


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/63&oldid=159446" എന്ന താളിൽനിന്ന് ശേഖരിച്ചത്