താൾ:Gadgil report.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011

നിലയിലേക്ക്‌ നമ്മുടെ വികസന സംരക്ഷണ പ്രവർത്തനങ്ങൾ വിഭാവന ചെയ്യപ്പെടണമെന്നാണ്‌സമിതിയുടെ അഭിപ്രായം. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചുള്ള വികസന- സംരക്ഷണപ്രവർത്തനങ്ങൾ രൂപകല്‌പന ചെയ്യുന്നതിന്‌ പ്രാദേശിക സമൂഹങ്ങളുടെ പൂർണ്ണപങ്കാളിത്തം അനിവാര്യമാണ്‌. തുണ്ടംതുണ്ടമായി വിഭജിക്കപ്പെടാത്ത തുടർച്ചയായ അതിരുകളുള്ള ഒന്നിനും അമിത പ്രാധാന്യം കല്‌പിക്കാത്ത പങ്കാളിത്ത സമീപനമാണ്‌ സമിതി ഇക്കാര്യത്തിൽ ശുപാർശ ചെയ്യുന്നത്‌. പശ്ചിമഘട്ടത്തിന്റെ അതിർത്തികളെ പറ്റിനാം സംസാരിക്കുമ്പോഴും ഈ അതുരുകൾക്ക്‌ പുറത്തുള്ള പ്രദേശങ്ങളിലും പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ് രീതി സ്വീകരിക്കേണ്ടതാണെന്നാണ്‌ സമിതിയുടെ അഭിപ്രായം.

9. പരിസ്ഥിതി ദുർബല മേഖലകൾ

പരിസ്ഥിതിമലിനീകരണം നിയന്ത്രിക്കാനും തടയാനും പരിസ്ഥിതിയുടെ ഗുണമേന്മ മെച്ചപ്പെടുത്തി സംരക്ഷിക്കാനും ആവശ്യമെന്ന്‌ തോന്നുന്ന എന്ത്‌ നടപടിസ്വീകരിക്കാനും 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ 3-ാം വകുപ്പ്‌ കേന്ദ്രപരിസ്ഥിതി -വനംവകുപ്പിന്‌ അധികാരം നൽകുന്നു. ഈ ലക്ഷ്യം നേടുന്നതിനായി ഏതെങ്കിലും മേഖലയിൽ വ്യവസായമോ സംസ്‌കരണമോ പാടില്ലെന്നും അഥവാ ചില മുൻകരുതലുകൾക്കു വിധേയമായി മാത്രമേ പാടുള്ളൂവെന്നും കേന്ദ്ര സർക്കാരിന്‌ നിശ്ചയിക്കാം. (സെക്ഷൻ 3(2) (v) ഒരു പ്രദേശത്തിന്റെ ജൈവവൈവിദ്ധ്യം (വകുപ്പ്‌ V) ആ പ്രദേശത്തിന്റെ പരമാവധി അനുവദനീയമായ മാലിന്യനിക്ഷേപം (വകുപ്പ്‌ ii) പരിസ്ഥിതി സൗഹൃദപരമായഭൂവിനിയോഗം (വകുപ്പ്‌ VI) സംരക്ഷിതമേഖലയുമായുള്ള അകലം (വകുപ്പ്‌ Viii) എന്നിവയുടെ അടിസ്ഥാനത്തിൽ വ്യവസായങ്ങളും സംസ്‌കരണവും നിരോധിക്കാനും അവയുടെ സ്ഥാനം നിയന്ത്രിക്കാനും പരിസ്ഥിതി (സംരക്ഷണ നിയമത്തിലെ (1986) സെക്ഷൻ 5(1) കേന്ദ്രസർക്കാരിന്‌ അധികാരം നൽകുന്നു.

മഹാരാഷ്‌ട്രയിലെ ഒരു തീരദേശഗ്രാമമായ മുറുദ്‌-ജാൻജിറയിലാണ്‌ 1989ൽ ഈനിയമത്തിലെ വ്യവസ്ഥകൾ ആദ്യമായി പ്രയോഗിച്ചത്‌ മഹാരാഷ്‌ട്രയിലെ തീരപ്രദേശമായ ദഹാനു താലൂക്കിലാണ്‌ 'പരിസ്ഥിതി ദുർബല പ്രദേശം' എന്ന പദം 1991ൽ ആദ്യമായി ഉപയോഗിച്ചത്‌ തുടർന്ന്‌ മഹാരാഷ്‌ട്ര പശ്ചിമഘട്ടത്തിലെ മഹാബലേശ്വർ-പഞ്ചഗനി, മാതേരൻ മലകൾ പോലെയുള്ള പല പ്രദേശങ്ങളേയും ഈ ഗണത്തിലുൾപ്പെടുത്തി വിജ്ഞാപനം ചെയ്‌തു.

പരിസ്ഥിതിപരമായി ഒരു പ്രത്യേക പ്രദേശത്തെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ചിലസാമൂഹ്യസംഘടനകൾ മുൻകൈ എടുത്തതു മൂലമോ വന്യജീവി സങ്കേതങ്ങൾക്കും നാഷണൽ പാർക്കുകൾക്കും 10 കി.മീ. ചുറ്റളവിലുള്ള പ്രദേശങ്ങൾ കൂടി സംരക്ഷിക്കണമെന്ന ഇന്ത്യൻ ബോർഡ്‌ ഫോർ വൈൽഡ്‌ ലൈഫിന്റെ 2002ലെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലോ ആണ്‌ പല പ്രദേശങ്ങളേയും പരിസ്ഥിതി ദുർബല മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളത്‌.

പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖല/പ്രദേശം, പരിസ്ഥിതി ദുർബല പ്രദേശം/മേഖല എന്നിങ്ങനെ പല പദപ്രയോഗങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ രംഗത്ത്‌ കടന്നുവന്നിട്ടുണ്ട്‌.

കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം 2000ൽ നിയോഗിച്ച പ്രണാബ്‌ സെൻ കമ്മിറ്റി ഇന്ത്യയിൽപരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ നിശ്ചയിക്കാൻ ജന്തു-സസ്യഇനങ്ങൾ, ജൈവ ആവാസവ്യവസ്ഥ, ഭൂതലസ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിൽ ചില മാനദണ്ഡങ്ങൾക്ക്‌ രൂപം നൽകിയിട്ടുണ്ട്‌. ഒരു പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യം നിർണ്ണയിക്കുന്നതിന്‌ കണക്കിലെടുക്കേണ്ട മുഖ്യഘടകകം അവിടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനങ്ങൾ ഉണ്ടോ എന്നതാണ്‌. ഉണ്ടെങ്കിൽ അവയെ പൂർണ്ണമായി സംരക്ഷിക്കണം എന്നാണ്‌ സെൻകമ്മിറ്റിയുടെ ശുപാർശ. പുഷ്‌പചെടികൾ, മത്സ്യങ്ങൾ, തവളകൾ, പക്ഷികൾ, സസ്‌തനികൾ തുടങ്ങി വംശനാശഭീഷണി നേരിടുന്ന 2000ത്തിലേറെ ഇനങ്ങൾ പശ്ചിമഘട്ടത്തിൽ ഉണ്ടെന്നാണ്‌ കണക്ക്‌. വേണ്ടത്ര പഠനം നടത്തിയിട്ടില്ലാത്ത പ്രാണിവർഗ്ഗത്തിൽപ്പെട്ട 1000ത്തിലേറെ ഇനങ്ങൾ വേറെ ഉണ്ടാകും. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവ നിത്യശല്യപ്രദേശങ്ങളായ റോഡ്‌സൈഡ്‌ ഉൾപ്പെടെ പശ്ചിമഘട്ടത്തിലുടനീളം വ്യാപിച്ചുകിടക്കുന്നു. സെൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡപ്രകാരം പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിക്കാൻ വേണ്ട എല്ലാ ഗുണഗണങ്ങളും പശ്ചിമഘട്ടത്തിനുണ്ട്‌. സെൻകമ്മിറ്റി നിശ്ചയിച്ച മാനദണ്ഡത്തെ ഈ കമ്മിറ്റി പൂർണ്ണമായി പിന്തുണയ്‌ക്കുകയും പശ്ചിമഘട്ടം മുഴുവൻ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിക്കണമെന്ന്‌ ശുപാർശ ചെയ്യുകയും ചെയ്യുന്നു.

പരിസ്ഥിതി സംരക്ഷണനിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പശ്ചിമഘട്ടത്തിന്‌ മൊത്തത്തിൽ


16


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/43&oldid=159424" എന്ന താളിൽനിന്ന് ശേഖരിച്ചത്