Jump to content

താൾ:Gadgil report.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011


............................................................................................................................................................................................................

ഏകീകൃതസ്വഭാവമുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാനാവില്ല, ആകയാൽ പശ്ചിമഘട്ടത്തെ മൊത്തംപലമേഖലകളായി തരം തിരിക്കാനാണ്‌ സമിതി ഉദ്ദേശിക്കുന്നത്‌. അതായത്‌ പരസ്ഥിതിപരമായിഏറ്റവും വലിയ പ്രാധാന്യമുള്ള സോൺ-1, ഉയർന്ന പ്രാധാന്യമുള്ള സോൺ-2, ബാക്കിവരുന്ന സാമാന്യം പ്രാധാന്യമുള്ള സോൺ-3. സംരക്ഷിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളവയ്‌ക്ക്‌ അനുരോധമായാണ്‌ ഈ തരംതിരിവ്‌. അവ തുടർന്നും വന്യജീവിസംരക്ഷണനിയമത്തിലെ നിയന്ത്രണങ്ങൾക്ക്‌ വിധേയമാണ്‌. ആയതിനാൽ പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശങ്ങൾ സോൺ-1, സോൺ-2, സോൺ-3 എന്നിവ വേറിട്ട്‌ കാണിക്കാനായി 4 നിറങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഭൂപടമാണ്‌ സമിതി തയ്യാറാക്കിയിട്ടുള്ളത്‌.

9.1 പശ്ചിമഘട്ട ഡാറ്റാ ബേസ്‌

മേല്‌പ്പറഞ്ഞ 3 സോണുകൾക്കുള്ള ഡാറ്റാ ബേസ്‌ രണ്ട്‌ രീതിയിൽ തയ്യാറാക്കാം. നിലവിലുള്ളസംരക്ഷിതമേഖല ശൃംഖലയെ അടിസ്ഥാനപ്പെടുത്തിയും സെൻകമ്മിറ്റി ശുപാർശ ചെയ്‌ത അടിസ്ഥാനരേഖ സ്ഥിതിവിവരങ്ങളുടെ ചിട്ടയായ മാപ്പിംഗും റെക്കോഡിംഗും അടിസ്ഥാനപ്പെടുത്തിയും. രാജ്യത്തിന്‌ മൊത്തമായി അടിസ്ഥാനരേഖ സ്ഥിതിവിവരങ്ങളുടെ ചിട്ടയായ മാപ്പിംഗും റെക്കോഡിങ്ങും നടത്തണമെന്നും സർക്കാർ ഏജൻസികൾക്കു പുറമേ ഇതരസ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സന്നദ്ധസംഘടനകൾ, വ്യക്തികൾ എന്നിവരെയെല്ലാം പങ്കെടുപ്പിച്ച്‌ വിപുലമായ ഒരു അവലോകനപരിപാടിയും നെറ്റ്‌വർക്കും രൂപകല്‌പനചെയ്‌ത്‌ നടപ്പാക്കണമെന്നും 2000ൽതന്നെ സെൻകമ്മിറ്റി ശുപാർശ ചെയ്‌തിരുന്നു. ഈ സമിതി ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയും ഭൂതലസ്വഭാവം, ജൈവവൈവിദ്ധ്യ ഘടകങ്ങൾ എന്നിവ സംബന്ധിച്ച ലഭ്യമായ വിവരങ്ങൾ കോർത്തിണക്കി 2200ലേറെ ഗ്രിഡുകൾക്ക്‌ 5 മിനിട്ട്‌ x 5 മിനിട്ട്‌ അല്ലെങ്കിൽ 9 കി.മീ x 9 കി.മീ. എന്ന കണക്കിൽ സ്ഥലപരമായ ഡാറ്റാബേസ്‌ വികസിപ്പിച്ചെടുക്കുന്നതിൽ വളരെ മുന്നേറുകയും ചെയ്‌തു. ഇതിനായി അവലംബിച്ചവസ്‌തുതാപരമായ പ്രവർത്തനരീതി (Methodology) വ്യാപകമായ ശാസ്‌ത്രീയ പരിശോധനയ്‌ക്‌ വിധേയമാക്കാൻ വേണ്ടി ഇന്ത്യയിലെ പ്രമുഖ ശാസ്‌ത്ര ആനുകാലികമായ"കറന്റ് സയൻസി'ന്റെ 2011 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. (Gadgil M. et al. 2011) ഇതിന്റെ ഒരു സംക്ഷിപ്‌തരൂപം ബോക്‌സ്‌-4ൽ കൊടുത്തിട്ടുണ്ട്‌. ഈ ഡാറ്റാബേസ്‌ വികസിപ്പിച്ചെടുക്കാൻ സ്വീകരിച്ച പ്രവർത്തനരീതിയുടെ വിശദാംശങ്ങൾ അധ്യായം 20ൽ കാണാം പൂനെയിലെ BVIEER ഉം കൊൽഹാപ്പൂരിലെ DEVRAAI യും വികസിപ്പിച്ചെടുത്ത വിശദമായ വിജ്ഞാന അടിത്തറയ്‌ക്ക്‌ സമാനമാണ്‌ സമിതി രൂപംനൽകിയ ഡാറ്റാബേസും.

ബോക്‌സ്‌ 4 : പശ്ചിമഘട്ടത്തിന്റെ മാപ്പിങ്ങിന്‌ അവലംബിച്ച പ്രവർത്തനരീതി

(സംഗ്രഹം, ഗാഡ്‌ഗിൽ മുതൽ പേർ, 2011 : കറന്റ് സയൻസ്‌)

കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതിയുടെ ഒരു പ്രധാന ചുമതല പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ, കണ്ടെത്തുകയും അവയെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ശുപാർശചെയ്യുകയും ചെയ്യുക എന്നതാണ്‌ പരിസ്ഥിതി ദുർബല പ്രദേശങ്ങളെ നിർവ്വചിക്കാനുള്ള മാനദണ്ഡത്തെ സംബന്ധിച്ചോ അവയെ തിരിച്ചറിയുവാനുള്ള മാർഗ്ഗത്തെ സംബന്ധിച്ചോ ആഗോളതലത്തിൽ ഒരു സമവായം ഉണ്ടായിട്ടില്ലെന്ന്‌ സമിതി പിന്നീട്‌ മനസിലാക്കി. ആയതിനാൽ പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങിന്‌ മുൻപ്‌ ഇതിനായി ഒരു പ്രവർത്തനരീതി വികസിപ്പിച്ചെടുക്കേണ്ടത്‌ അത്യന്താപേക്ഷിതമായി. പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ മാപ്പിങ്ങിനും അവയെ നിർവ്വചിക്കാനുമായിഒരു സമവായത്തിലെത്താൻ ഈ സമിതി നടത്തിയ ചർച്ചകളുടേയും കൂടിയാലോചനകളുടേയും വിവരം ഇതിലുണ്ട്‌. ഇത്‌ പ്രസിദ്ധീകരിക്കുന്നതിന്റെ ഉദ്ദേശം രണ്ടാണ്‌. ഒന്ന്‌ ആശയപരമായുംപ്രവർത്തനരീതി സംബന്ധിച്ചും സമിതി എത്തിച്ചേർന്നിട്ടുള്ള നിഗമനങ്ങളെ സംബന്ധിച്ച്‌ വിദഗ്‌ധരിൽ നിന്ന്‌ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുക, രണ്ട്‌-രാജ്യത്തിനകത്തും പുറത്തുമുള്ള ജൈവ-സമ്പന്ന മേഖലകളിലെ പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങിന്‌ ഒരുപൊതുനടപടി ക്രമം എന്ന നിലയിൽ ഈ പ്രവർത്തനരീതിയെ പ്രാത്സാഹിപ്പിക്കുക. ഈ പ്രവർത്തനരീതിക്ക്‌ മാനദണ്ഡമാക്കേണ്ട ഘടകങ്ങളും ഈ മാനദണ്ഡങ്ങളുടെ സംയുക്ത വിനിയോഗത്തിലൂടെ പശ്ചിമഘട്ടം പോലെ അതിവിപുലമായൊരു മേഖലയിൽ പരിസ്ഥിതി ദുർബലപ്രദേശങ്ങൾ വേർതിരിക്കുന്നതും സംബന്ധിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

............................................................................................................................................................................................................

17


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/44&oldid=159425" എന്ന താളിൽനിന്ന് ശേഖരിച്ചത്