വികസന പദ്ധതികൾ അയവില്ലാത്ത ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തരുതെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. പ്രാദേശിക സ്ഥിതിഗതികൾ കണക്കിലെടുത്ത് സമയബന്ധിതമായ നിബന്ധനകളോടെ പ്രാദേശിക സമൂഹത്തിന്റെ പൂർണ്ണപങ്കാളിത്തത്തോടെ ആയിരിക്കണം പദ്ധതികൾ രൂപകല്‌പനചെയ്യാൻ ഇതാണ് പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ് (Adaptive co-management). പ്രാദേശിക സമൂഹത്തിന്റെ ആഗ്രഹങ്ങൾക്കനുസൃതമായി പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് വികസനപദ്ധതികളിലെ ഓരോ ഇനവും വേണമോ വേണ്ടയോ എന്ന് നിശ്ചയിക്കണം. അത്തരം ഒരു മാനേജ്‌മെന്റ് രീതി വികസനവും സംരക്ഷണവും കൈകോർത്തുപോകാൻ സഹായിക്കും. ഈ സമീപനത്തെ സംബന്ധിച്ച ചർച്ചയ്‌ക്കായി ബോക്‌സ്-3 കാണുക.
ബോക്‌സ് 3 : പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്
സാമൂഹ്യ-പരിസ്ഥിതി ഘടകങ്ങളുടെ ഭരണനടത്തിപ്പിനായി സ്വീകരിച്ചിട്ടുള്ള ഒരു നൂതന സമീപനമാണ് പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ് (Adaptive co-management). പങ്കാളിത്ത മാനേജ്‌മെന്റിന്റെ അനുഭവസാധ്യതകളും കൂട്ടായ്‌മയുടെ അനന്തസാധ്യതകളും ഉൾക്കൊണ്ടുകൊണ്ട് അവകാശങ്ങളും ഉത്തരവാദിത്വങ്ങളും കൂട്ടായി പങ്കിടുന്നതാണ് ഇതിന്റെ സവിശേഷത പരസ്‌പരപൂരകമായ ഈ സമീപനം കാര്യനിർവ്വഹണത്തിലെ നൂലാമാലകൾ ഒഴിവാക്കി അനുഭവപഠനം ഊർജ്ജസ്വലമാക്കുന്നു. സങ്കീർണ്ണസംവിധാനത്തെ ലഘൂകരിക്കാൻ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റിന് കഴിയും. ഏറെ ശക്തമായ സാമൂഹ്യ-പരിസ്ഥിതി സംവിധാനത്തെ പരിപോഷിപ്പിക്കാൻ ശേഷിയും ഉയർന്ന തലത്തിൽ ചട്ടങ്ങളുടേയും പ്രാത്സാഹനങ്ങളുടേയും പിൻബലവും ഉള്ള സ്വയം സംഘടിതമായ ഭരണസംവിധാനമായാണ് ഇതിനെ കാണുന്നത് ഇതിന്റെ മുഖ്യസവിശേഷതകൾ ചുവടെ പറയുന്നു.
|
പക്ഷെ എന്നിട്ടും ഇന്നും നമ്മൾ പരിസ്ഥിതി സംരക്ഷണത്തെ വികസനത്തിൽ നിന്ന് വേറിട്ട്‌കാണുന്ന അവസ്ഥയിൽ അകപ്പെട്ടിരിക്കയാണ്. ഇതിന്റെ പരിണിത ഫലം നമ്മുടെ നയങ്ങൾ ഒരുവശത്ത് ചില മേഖലകളിൽ അനിയന്ത്രിത വികസനത്തെ പ്രാത്സാഹിപ്പിക്കുമ്പോൾ മറ്റ് ചില മേഖലകളിൽ തത്വദീക്ഷയില്ലാത്ത പരിസ്ഥിതി സംരക്ഷണത്തിന് പിന്തുണ നൽകുന്നു. ഈ പ്രക്രിയയിൽ 'സംരക്ഷിതമേഖലകൾ' എന്ന പേരിൽ നാം ജൈവവൈവിദ്ധ്യത്തിന്റെ തുരുത്തുകൾ സ്ഥാപിക്കുന്നത് ഇവയ്‌ക്കു പുറത്തെ പരിസ്ഥിതി നശീകരണത്തിന്റെ ആ മഹാസമുദ്രത്തിലാണ്. 'സംരക്ഷിതമേഖല'കളിൽ ഒരു പുൽച്ചെടിയുടെ ഇലപോലും നീക്കരുതെന്ന് വാശിപിടിക്കുന്ന നാം അതിനുപുറത്ത് മലിനീകരണ നിയന്ത്രണനിയമങ്ങൾ പോലും പാലിക്കാൻ തയ്യാറാകാത്തത് തികച്ചും അനുചിതമാണ്. ഇന്നത്തെ 'അനിയന്ത്രിത വികസനവും തത്വദീക്ഷയില്ലാത്ത പരിസ്ഥിസംരക്ഷണവും' എന്ന സമീപനത്തിനുപകരം 'സുസ്ഥിരവികസനവും ശ്രദ്ധാപൂർവ്വമുള്ള പരിസ്ഥിതി സംരക്ഷണവും' എന്ന