താൾ:Gadgil report.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 .............................................................................................................. പേപ്പർ, പോളിഫൈബർ, തീപ്പെട്ടി, പ്ലൈവുഡ്‌, ടാനിങ്ങ്‌ കമ്പനികൾ എന്നിവ ഇവയിലുൾപ്പെടും. ഭദ്രാവതി സ്റ്റീൽപ്ലാന്റുപോലെ മലകളിലെ ധാന്യവിഭവങ്ങൾ അടിസ്ഥാനമാക്കിയുള്ള പുതിയ വ്യവസായങ്ങളും ഉയർന്നുവന്നു. പശ്ചിമഘട്ട വനവിഭവങ്ങൾക്ക്‌ താങ്ങാൻ കഴിയാത്തവിധം ഈ വ്യവസായങ്ങൾ വളർന്നു വലുതായപ്പോൾ ഇവയ്ക്ക് ഇറക്കുമതിയെ ആശ്രയിക്കേണ്ടതായും കൃഷിഭൂമിയിൽ വൃക്ഷങ്ങൾ വളർത്തിയെടുക്കേണ്ടതായും വന്നു.

ഇന്ത്യ ഉപഭൂഖണ്ഡത്തിൽ പതിക്കുന്ന മഴയുടെ സിംഹഭാഗവും പശ്ചിമഘട്ടത്തിലാണ്‌ ലഭിക്കുന്നത്‌ ദക്ഷിണ ഉപഭൂഖണ്ഡത്തിലെ പ്രമുഖനദികളായ കൃഷ്‌ണ, ഗോദാവരി, കാവേരി എന്നിവ ഉത്ഭവിക്കുന്നതും ഇവിടെനിന്നാണ്‌ ഇവയ്‌ക്കുപുറമേ പശ്ചിമതീരത്ത്‌ പടിഞ്ഞാറോട്ട്‌ ഒഴുകുന്ന അനേകം ചെറിയനദികൾ ഇവിടെ നിന്നാരംഭിക്കുന്നു പരമ്പരാഗതമായി ഇവയിലെ ജലം ചെറിയകുളങ്ങളും ചാലുകളും നിർമ്മിച്ച്‌ അതിലൂടെ താഴ്‌വാരങ്ങളിലെ നെൽകൃഷിക്കും അടക്കകൃഷിക്കും ജലസേചനത്തിനായി ഉപയോഗിച്ചിരുന്നു എന്നാൽ ബ്രിട്ടീഷുകാരുടെ വരവോടെ വരണ്ട പ്രദേശങ്ങൾ നനയ്‌ക്കാനും ഈ ജലസ്രോതസ്സുകളുടെ കുത്തൊഴുക്കിൽ നിന്ന്‌ വൈദ്യുതി ഉല്‌പാദിപ്പിക്കാനുമായി പല വൻകിട നദീതടപദ്ധതികളും നടപ്പാക്കി സ്വാതന്ത്ര്യാനന്തരം ഇത്തരം പദ്ധതികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു മഹാരാഷ്‌ട്രയിലെ മുംബൈ മുതൽ കൊൽഹാപ്പൂർ വരെയുള്ള നദീതടങ്ങളിൽ കാണുന്നതുപോലെ ഇന്ന്‌ ഒട്ടെല്ലാ നദീതടങ്ങളിലും ഇത്തരം പദ്ധതികൾ ഉയർന്നു കഴിഞ്ഞു. ആംബിവാലി (Ambi Valley), ലവാസ (Lavasa) തുടങ്ങിയവ പോലെ ഇത്തരം ജലസംഭരണിപ്രദേശങ്ങൾ സുഖവാസകേന്ദ്രങ്ങളായും റിസോർട്ടുകളായും വികസിപ്പിച്ചു വരുന്നു അടുത്ത കാലത്തായി കണ്ടുവരുന്ന മറ്റൊരു വികസന സംരംഭം പശ്ചിമഘട്ടമലനിരകളുടെ നെറുകയിലേക്ക്‌ റോഡുവെട്ടി അവിടെ കാറ്റാടിയന്ത്രങ്ങൾ (Windmills) സ്ഥാപിക്കുന്നതാണ്‌ ഈ മേഖലയിലെ പരിസ്ഥിതിക്കും ജലസ്രോതസ്സിനും പ്രതികൂല ആഘാതം സൃഷ്‌ടിക്കുന്നതാണ്‌ ഈ നടപടി.

പശ്ചിമഘട്ട മലനിരകൾ ഇരുമ്പയിര്‌, മാംഗനീസ്‌, ബോക്‌സൈറ്റ്‌ എന്നിവയാൽ സമ്പന്നമാണ്‌. ഇവിടെ നിന്ന്‌ പ്രത്യേകിച്ച്‌ ഗോവയിൽ നിന്ന്‌ ഇവ വൻതോതിൽ ഖനനം നടത്തി അയിരായി തന്നെ കയറ്റുമതി നടത്തുന്നു ഇരുമ്പയിരിന്റെ വില ക്രമാതീതമായി കുതിച്ചുയരുകയും താരതമ്യേന ഗുണ നിലവാരം കുറഞ്ഞ അയിരിനുപോലും ആവശ്യം വർദ്ധിക്കുകയും ചെയ്‌തതിന്റെ ഫലമായി എല്ലാ നിയമങ്ങളേയും കാറ്റിൽ പറത്തി ഖനനം വ്യാപകമായിരിക്കുന്നു ഇത്‌ കടുത്ത പരിസ്ഥിതി നാശത്തിനും സാമൂഹ്യസംഘർഷത്തിനും കാരണമാകും.

ഇവിടത്തെ തീർത്ഥാടനകേന്ദ്രങ്ങൾ പണ്ടുമുതൽ തന്നെ പശ്ചിമഘട്ടത്തിലേക്ക്‌ ജനലക്ഷങ്ങളെ ആകർഷിച്ചുവരുന്നു കേരളത്തിലെ ശബരിമല, കർണ്ണാടകത്തിലെ മാധവേശ്വരമല, മഹാരാഷ്‌ട്രയിലെ മഹാബലേശ്വർ എന്നിവയാണ്‌ ഇവയിൽ മുഖ്യം. പില്‌ക്കാലത്ത്‌ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളും ഇവിടെ ഉയർന്നുവന്നിട്ടുണ്ട്‌ നീലഗിരിയിലെ ഊട്ടി, കേരളത്തിലെ തേക്കടി വന്യജീവി സങ്കേതം എന്നിവ ഉദാഹരണം. മലകളിലെ സുഖവാസകേന്ദ്രങ്ങളിലും തോട്ടങ്ങളിലും ഒഴിവുകാല വസതികളും ടൂറിസ്റ്റ്‌ റിസോർട്ടുകളും നിർമ്മിക്കുന്നത്‌ ഇപ്പോൾ പതിവായിട്ടുണ്ട്‌.

പശ്ചിമഘട്ടത്തിലെ പാറക്കെട്ടുകളും ശക്തമായ മഴയും വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകുന്ന റോഡുകളും നിബിഡവനങ്ങളും ഇവിടെ ഗതാഗത വാർത്താവിനിമയം ബുദ്ധിമുട്ടിലാക്കുന്നു ഈ അപ്രാപ്യതയുടെ തന്ത്രപരമായ ആനുകൂല്യം മുതലെടുത്താണ്‌ ഛത്രപതി ശിവജി ശക്തമായ മറാത്ത സാമ്യാജ്യം പടുത്തുയർത്തിയത്‌ ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങൾ പശ്ചിമഘട്ടത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക്‌ കടന്നുചെന്നത്‌ ബ്രിട്ടീഷ്‌ ഭരണകാലത്താണ്‌ സ്വാതന്ത്ര്യാനന്തരം വൻകിട നദീതടപദ്ധതികളും ഖനനപദ്ധതികളും ആരംഭിച്ചതോടെ ഗതാഗത വാർത്താവിനിമയ സൗകര്യങ്ങളും വൻതോതിൽ വർദ്ധിച്ചു. പ്രകൃതിദത്ത ആവാസകേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം തടസ്സപ്പെടുത്തികൊണ്ട്‌ മലകൾക്ക്‌ കുറുകെ റോഡുകളും റെയിൽപാതകളും നിർമ്മിച്ചിട്ടുണ്ട്‌.

തൊട്ടുകിടക്കുന്ന സമതലപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പശ്ചിമഘട്ടത്തിൽ ജനവാസം തീരെ കുറവാണ്‌ സുഖകരമല്ലാത്ത ഭൂതലവും മലമ്പനിയുടെ കടന്നാക്രമണവുമാണ്‌ ഇതിനുള്ള പ്രധാനകാരണം. നെൽകൃഷിയും കേരകൃഷിയും നിറഞ്ഞ സമതലപ്രദേശങ്ങൾ ജനവാസകേന്ദ്രങ്ങളാണെങ്കിലും കിഴക്കുള്ള ഡെക്കാൺ പീഠഭൂമിയിൽ ജനസാന്ദ്രത കുറവാണ്‌ പശ്ചിമഘട്ടത്തിലെ ജനവാസകേന്ദ്രങ്ങൾ വലുപ്പത്തിൽ ചെറുതും ചിതറിക്കിടക്കുന്നവയുമാണ്‌. വലിയ പട്ടണങ്ങൾ കിഴക്കുവശം പ്രധാനനദികളുടെ കരയിലോ പശ്ചിമതീരത്ത്‌ തുറമുഖങ്ങളായി പ്രവർത്തിക്കുന്ന നദീമുഖങ്ങളിലോ ആണുള്ളത്‌ ഗതാഗത വാർത്താവിതരണ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളും സമ്പന്നരായ വലിയൊരു മദ്ധ്യവിഭാഗത്തിന്റെ ഉദയവും മലകൾ ഇടിച്ചുനിര

..............................................................................................................

11

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/38&oldid=159418" എന്ന താളിൽനിന്ന് ശേഖരിച്ചത്