താൾ:Gadgil report.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ത്താനും ഉഴുതു മറിക്കാനും പര്യാപ്‌തമായ എർത്ത്‌ മൂവിങ്ങ്‌ മെഷ്യനറികളുടെ ലഭ്യതയും പശ്ചിമഘ ട്ടത്തെ ഒഴിവുകാല വസതികളും റിസോർട്ടുകളും നിറഞ്ഞ നഗരങ്ങളായി മാറ്റിക്കൊണ്ടിരിക്കുന്നു. തൽഫലമായി പ്രകൃതിദത്ത സസ്യജീവജാല സമൂഹത്തിന്റെ ഉന്മൂലനവും പ്രദേശവാസികളുടെ നിഷ്‌ക്കാസനവും സംഭവിക്കുന്നു.

പശ്ചിമഘട്ടത്തിലെ ആളുകൾ പണ്ടുമുതൽ അവരുടെ പാർപ്പിടം, കാലിത്തീറ്റ, ഇന്ധനം(വിറക്‌) എന്നിവയ്‌ക്ക്‌ പൂർണ്ണമായും ആശ്രയിച്ചിരുന്നത്‌ പ്രകൃതിദത്തമായ വനങ്ങളെ ആയിരുന്നു അവർക്ക്‌ ആവശ്യമായ പോഷകം ലഭിച്ചിരുന്നത്‌ വേട്ടയാടി കിട്ടുന്ന മാംസാഹാരത്തിൽ നിന്നായിരുന്നു വ നവും വന്യജീവികളും നശിച്ചതോടെ ഈ ജനസമൂഹത്തിന്റെ ആരോഗ്യവും ഭീഷണിലാണ്‌ ഇവ രുടെ ജീവിതത്തിലുണ്ടായിട്ടുള്ള മെച്ചം രോഗങ്ങളിൽ നിന്ന്‌ പ്രത്യേകിച്ച്‌ മലമ്പനിയിൽ നിന്നുള്ള മോചനവും ഗതാഗത വാർത്താവിനിമയ രംഗത്തുണ്ടായ വികസനവുമാണ്‌ കേരളത്തിലൊഴിച്ച്‌ മറ്റൊ രിടത്തും ആധുനിക ആരോഗ്യസംരക്ഷണ-വിദ്യാഭ്യാസ സൗകര്യങ്ങൾ കാര്യമായി ഇവരിലേക്കെ ത്തിയിട്ടില്ല കേരളത്തിൽ ഇക്കാര്യത്തിലുണ്ടായിട്ടുള്ള പുരോഗതി വളരെ മെല്ലെയാണ്‌ ഇവിടെ ജന സംഖ്യാ വർദ്ധനവിലും ഗണ്യമായ കുറവുണ്ട്‌.

മുംബൈയ്‌ക്ക്‌ വടക്കുള്ള ഡാംഗ്‌സ്‌, താനെ ജില്ലകളിലെ ചില ഇടങ്ങളിലും വയനാട്‌, നീലഗിരി മേഖലയിലും മാത്രമാണ്‌ പശ്ചിമഘട്ടത്തിൽ ഗിരിവർങ്ങക്കാർ കൂടുതലായുള്ളത്‌ ശിലായുഗ നായാടി കളായ യഥാർത്ഥ ചോല നായ്‌ക്കന്മാരെ നീലിഗിരിയിൽ മാത്രമാണ്‌ കാണാൻ കഴിയുക പശ്ചിമഘ ട്ടപരിസ്ഥിതി നശീകരണത്തിന്റെ തിക്തഫലങ്ങൾ ഏറെ അനുഭവിക്കുകയും വികസനത്തിന്റെ ആനു കൂല്യം വളരെ പരിമിതമായി മാത്രം ലഭിക്കുകയും ചെയ്‌തത്‌ ഈ ഗിരിവർങ്ങക്കാർക്കാണ്‌ ഈ അശ രണവിഭാഗങ്ങൾക്ക്‌ മെച്ചപ്പെട്ട പരിഗണന ലഭിക്കാനായി രൂപം നൽകിയ ജഋടഅ, എഞഅ നിയമങ്ങൾ നട പ്പാക്കുന്നത്‌ സ്ഥാപിത താല്‌പര്യക്കാർ തടയുകയും ചെയ്‌തു.

മനുഷ്യനിർമ്മിത മൂലധനത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട്‌ പശ്ചിമഘട്ടത്തിലെ പ്രകൃതിദത്ത മൂല ധനം ഒലിച്ചുപോയി ഇത്‌ പരിസ്ഥിതിക്ക്‌ കടുത്ത ആഘാതമേൽപ്പിക്കുകയും സാമൂഹ്യമൂലധനത്തിന്റെ അധഃപതനത്തിന്‌ കാരണമാവുകയും ചെയ്‌തു എന്നാൽ ഇതിനൊരു അനുകൂലവശവുമുണ്ട്‌ മേല്‌പ റഞ്ഞ മാറ്റങ്ങളുടെ ഫലമായി രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതയും വളരെ ഉയർന്ന പരി സ്ഥിതി അവബോധവും പശ്ചിമഘട്ട നിവാസികൾക്ക്‌ സിദ്ധിച്ചു ഇവിടെ ജനാധിപത്യസ്ഥാപനങ്ങൾ വളരെ ശക്തമാണ്‌ മനുഷ്യശേഷി ഉയർത്തുന്നതിലും പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങൾ ശക്തിപ്പെടു ത്തുന്നതിലും കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്‌ ഗ്രാമസഭകളിൽ നിന്നുള്ള പാഠം ഉൾക്കൊണ്ടു കൊണ്ട്‌ ഭൂവിനിയോഗ നയരൂപീകരണത്തിനായി ഗോവ ഈയിടെ റീജിയണൽ പ്ലാൻ 2021 ന്‌ രൂപം നൽകിയത്‌ വളരെ ശ്രദ്ധേയമാണ്‌ വളരെ ശ്രദ്ധയോടെ പരിസ്ഥിതി സൗഹൃപരമായ ഒരു വികസന പമ്ലാവിലേക്ക്‌ പ്രവേശിക്കുന്നതിന്‌ രാജ്യത്തെ വളരെ അനുയോജ്യമായ ഒരു മേഖലയാണ്‌ പശ്ചിമ ഘട്ടം. 8 സുസ്ഥിരമായി വികസിപ്പിക്കുക - ശ്രദ്ധാപൂർവ്വം പരിരക്ഷി ക്കുക

പശ്ചിമഘട്ടത്തിലെ പ്ലാൻസ്‌കീമുകൾക്ക്‌ കേന്ദ്രസാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനു പുറമേ ഈ മേഖലയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്‌ ഫലപ്രദമായൊരു സംവിധാനം കൂടി ഏർപ്പെ ടുത്തണമെന്ന്‌ ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ പേർ നിർദ്ദേശിച്ചു അതായത്‌ പശ്ചിമഘട്ട ത്തിന്റെ അതിരുകൾക്കുള്ളിൽ ചില പ്രവർത്തനങ്ങൾ പൂർണ്ണമായി നിരോധിക്കുകയും അതിരുകൾക്ക്‌ പുറത്ത്‌ ഇവ പൂർണ്ണമായി അനുവദിക്കുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശം എന്നാൽ വികസന പ്രക്രിയയെ തട പ്പെടുത്തുന്ന നിർദ്ദേശങ്ങളോട്‌ സമിതിക്ക്‌ യോജിപ്പില്ലായിരുന്നു ഉദാഹരണത്തിന്‌ മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ ഒരു ഫാംഹൗസ്‌ നിർമ്മിക്കണമെങ്കിൽ കൃഷിയിടത്തിന്‌ കുറഞ്ഞത്‌ 2ഏക്കർ വിസ്‌തീർണ്ണമുണ്ടായിരിക്കണമെന്നതാണ്‌ നിബന്ധന എന്നാൽ പശ്ചിമഘട്ടത്തിൽ നിലവിലുള്ള ഋടഅ കളിൽ ഒന്നായ മഹാബലേശ്വറിൽ 80 ശതമാനം കർഷകർക്കും 2 ഏക്കറിൽ താഴെ മാത്രമേ കൃഷിഭൂ മിയുള്ളൂ തൽഫലമായി കഴിഞ്ഞ 60 വർഷമായി കാര്യമായ വികസനം ഉണ്ടായിട്ടില്ലാത്ത ജനസാന്ദ്ര തയേറിയ ഗോതൻസിലെ (ഏമീവേമിരല കുടിലുകളിൽ ഞെരുങ്ങിക്കഴിയാൻ ഇവർ നിർബന്ധിതരായി. ഈ നിബന്ധനയിൽ കാലോചിതമായ മാറ്റം വേണമെന്ന അവരുടെ മുറവിളി പരിഹരിക്കപ്പെടാതിരി ക്കുമ്പോൾ തന്നെ സമ്പന്നർക്കുവേണ്ടിയുള്ള ബംഗ്ലാവുകളും ഹോട്ടലുകളും നിർബാധം പണിതു യർത്തുന്നത്‌ അവരെ വല്ലാതെ അസ്വസ്ഥരാക്കുന്നു.

............................................................................................................................................................................................................

12

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/39&oldid=159419" എന്ന താളിൽനിന്ന് ശേഖരിച്ചത്