താൾ:Gadgil report.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011


കളും ജൈവവൈവിദ്ധ്യത്തിന്റെ വിവിധ ഘടകങ്ങളെ ഇന്നും ഫലപ്രദമായി സംരക്ഷിക്കപ്പെടുന്നു. ഇവയ്‌ക്ക്‌ പുറമേ സമീപദശകങ്ങളിലായി രൂപം നൽകിയിട്ടുള്ള വന്യമൃഗസങ്കേതങ്ങൾ, ദേശീയ പാർക്കുകൾ, കടുവ റിസർവ്വുകൾ എന്നിവ വഴി അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സസ്യജീവജാല വൈവിധ്യത്തെ സംരക്ഷിക്കാൻ കഴിയുന്നു. നിരവധി വന്യജീവികളുടെ എണ്ണം വർദ്ധിക്കാൻ ഈ നടപടികൾ സഹായിച്ചിട്ടുണ്ട്‌. എന്നാൽ ദു:ഖകരമെന്നു പറയപ്പെട്ട ഈ നടപടികൾ മൂലം മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഏറ്റുമുട്ടൽ വർദ്ധിച്ചിട്ടേ ഉള്ളൂ.

പശ്ചിമഘട്ടത്തിലെ പരമ്പരാഗത കൃഷിരീതിയനുസരിച്ച്‌ താഴ്‌വരകളിൽ നെല്ലും മലഞ്ചെരിവുകളിൽ ധാന്യങ്ങളുമാണ്‌ കൃഷി ചെയ്‌തിരുന്നത്‌. പരമ്പരാഗത ഫലസസ്യവിളകളിൽ മലകളിൽ അടയ്‌ക്കയും തീരദേശത്ത്‌ തെങ്ങും മാവും പ്ലാവുമൊക്കെ വ്യാപകമായി കൃഷി ചെയ്‌തിരുന്നു. പ്രകൃതിദത്തമായ പുൽച്ചെടികൾ നിറഞ്ഞ പ്രദേശങ്ങളിൽ ആടുമാടുകളേയും എരുമകളേയുമൊക്കെ ധാരാളമായി വളർത്തിയിരുന്നു. എന്നാൽ നിത്യഹരിത വനമേഖലയിൽ ഇത്‌ കണ്ടിരുന്നില്ല.

കിഴങ്ങുവർങ്ങങ്ങളും ധാരാളം ഫലവൃക്ഷങ്ങളും ഈ മേഖലയിലേക്ക്‌ കടന്നുവന്നത്‌ യൂറോപ്യൻ സ്വാധീനത്താലാണ്‌. തേയില, കാപ്പി, റബ്ബർ, കശുവണ്ടി, മരച്ചീനി, ഉരുളക്കിഴങ്ങ്‌, എന്നിവയാണ്‌ ഇതിൽ പ്രധാനം. പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങൾ സ്വദേശമായുള്ള ഏലം, കുരുമുളക്‌ എന്നിവ ഇന്ന്‌ തോട്ടം വിളകൾ എന്ന നിലയിൽ വളരെ വ്യാപകമായി കൃഷി ചെയ്‌തു വരുന്നുണ്ട്‌. പ്രമുഖ ഗിരിവർഗ്ഗ ആവാസകേന്ദ്രങ്ങളായിരുന്ന പ്രകൃതിദത്തമായ നിത്യഹരിതവനങ്ങൾ വെട്ടിനിരത്തിയാണ്‌ നാം ഇന്നു കാണുന്ന പല പുതിയ തോട്ടങ്ങളും വികസിപ്പിച്ചെടുത്തിട്ടുള്ളത്‌.

പശ്ചിമഘട്ടത്തിലെ ആദ്യകാലത്തെ പ്രധാന വന ഉല്‌പന്നങ്ങൾ ഏലം, കുരുമുളക്‌, ആനക്കൊമ്പ്‌ എന്നിവയായിരുന്നു. മദ്ധ്യകാലഘട്ടത്തിൽ പശ്ചിമ തീരതുറമുഖങ്ങളിൽ നിന്ന്‌ ധാരാളമായി തേക്കുതടികൾ കയറ്റുമതി ചെയ്‌തിരുന്നു. 17-ാം നൂറ്റാണ്ടിൽ ഛത്രപതി ശിവജിയുടെ മറാത്ത നേവൽ ചീഫുകൾ (Angres) വളർത്തിയെടുത്ത തേക്കിൻകാടുകളാണ്‌ ആദ്യകാലതോട്ടങ്ങളെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ബ്രിട്ടീഷുകാരുടെ വരവോടെയാണ്‌ വൃക്ഷങ്ങൾ വൻതോതിൽ ചൂഷണം ചെയ്യാൻ തുടങ്ങിയത്‌. റെയിൽവെ സ്ലീപ്പറുകൾക്കും മറ്റും വേണ്ടി നിത്യഹരിതവനങ്ങളും തേക്കുതോട്ടങ്ങൾ വച്ചുപിടിപ്പിക്കാൻ വേണ്ടി മറ്റ്‌ നിബിഢവനങ്ങളും വെട്ടിമാറ്റി. ഇത്തരത്തിലുള്ള ആവശ്യങ്ങൾ വർദ്ധിച്ചതോടെ അതുവരെ ഗ്രാമസമൂഹങ്ങൾ പരിപാലിച്ചിരുന്ന വനങ്ങൾ വിഭജിച്ച്‌ ഗ്രാമഭൂമിയെന്നും സർക്കാർ ഉടമസ്ഥതയിലുള്ള റിസർവ് വനങ്ങളെന്നും നാമകരണം ചെയ്‌തു. അങ്ങനെ പശ്ചിമഘട്ടത്തിലെ അതിവിശാലമായ മേച്ചിൽപുറങ്ങളും വനങ്ങളും സമൂഹം കയ്യടക്കി കുറേ വനഭൂമി സ്വകാര്യവ്യക്തികളിലുമെത്തി. പിൽക്കാലത്ത്‌ ഇവ അമിത ചൂഷണം മൂലം നശിച്ചു.

പേപ്പർ, പ്ലൈവുഡ്‌, പോളിഫൈബർ, തീപ്പെട്ടി തുടങ്ങി വനം അധിഷ്‌ഠിത വ്യവസായങ്ങൾക്കു വേണ്ടി റിസർവ്‌ വനങ്ങളുടെ ചൂഷണം അതിന്റെ ഉച്ചാവസ്ഥയിലെത്തിയത്‌ 1950-1980 കാലഘട്ടത്തിലാണ്‌. വെട്ടിമാറ്റുന്നവയ്‌ക്കു പകരം വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച്‌ തുടർച്ചയായ വനവൽക്കരണം നടത്താമെന്നാണ്‌ നിശ്ചയിച്ചിരുന്നതെങ്കിലും അത്‌ നടന്നില്ല. വനങ്ങളുടെ അമിതചൂഷണം തുടർന്നുകൊണ്ടേയിരുന്നു. അതായത്‌ വനസംരക്ഷണം വന ആക്രമണത്തിന്‌ വഴിമാറി. പ്രകൃതിദത്തവനങ്ങൾ വൻതോതിൽ വെട്ടിമാറ്റി, യൂക്കാലിപ്‌റ്റസ്‌, അക്കേഷ്യ തോട്ടങ്ങൾ പടുത്തുയർത്തി. രോഗങ്ങൾ പിടിപെട്ട്‌ യൂക്കാലിപ്‌റ്റസ്‌ തോട്ടങ്ങൾ നശിച്ചു. തൽഫലമായി 1980കൾക്ക്‌ ശേഷം റിസർവ് വനങ്ങളിൽ നിന്നുള്ള വിളവെടുപ്പ്‌ കുറഞ്ഞു. ക്രമേണ വനഅധിഷ്‌ഠിത വ്യവസായങ്ങൾ പൾപ്പ്‌, പൾപ്പ്‌ വുഡ്‌, തടി എന്നിവ വിദേശങ്ങളിൽ നിന്ന്‌ ഇറക്കുമതി ചെയ്യാൻ തുടങ്ങി. ഇതിനു പുറമേ കൃഷിക്കും നദീതട പദ്ധതികൾക്കുവേണ്ടിയും വൻതോതിൽ റിസർവ് വനങ്ങൾ കയ്യേറി.

വളരെ കാലം പശ്ചിമഘട്ടത്തിൽ നിന്ന്‌ കുരുമുളക്‌, ഏലം, ആനക്കൊമ്പ്‌, തേൻ, മെഴുക്‌ തുടങ്ങിയ വനഉല്‌പന്നങ്ങൾ ശേഖരിച്ചിരുന്നു. കുട്ട, വട്ടി നെയ്‌ത്തിനും മറ്റുമായി ഇവിടെ നിന്നുമുള്ള ഈറ്റ തുടങ്ങിയവ ഉപയോഗിച്ചിരുന്നു. മലകളിലെ തടികൾ ഉപയോഗിച്ചിരുന്ന കപ്പൽനിർമ്മാണശാലകൾ പശ്ചിമതീരത്ത്‌ പ്രവർത്തിച്ചിരുന്നു. തടികൊണ്ട്‌, കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന കരകൗശലവിദഗ്‌ധരുമുണ്ടായിരുന്നു. വനവിഭവങ്ങളുടെ ലഭ്യത ഗണ്യമായി കുറയുകയും ആനക്കൊമ്പിന്റെ വിനിയോഗം പൂർണ്ണമായി നിരോധിക്കുകയും ചെയ്‌തതോടെ ഈ പ്രവർത്തനങ്ങൾ ഏറെക്കുറെ അവസാനിച്ചു.

പശ്ചിമഘട്ടത്തിൽനിന്നുള്ള വനഉല്‌പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള പല വ്യവസായങ്ങളും ആരംഭിച്ചത്‌ സ്വാതന്ത്യത്തിനു മുൻപുള്ള ദശകങ്ങളിലായിരുന്നു. തടിമില്ലുകൾ, ഓട്‌, കട്ടകമ്പനികൾ,


{{ന|10}

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/37&oldid=159417" എന്ന താളിൽനിന്ന് ശേഖരിച്ചത്