താൾ:Gadgil report.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011

2. ആമുഖം

"പശ്ചിമഘട്ടത്തിലെ ഏതു ചുരം കയറി മുകളിലെത്തിയാലും അതിമനോഹരമായ പ്രകൃതിഭംഗിയാണ്‌ കാണാൻ കഴിയുക. 3000 മുതൽ 4000 അടിവരെ ഉയരത്തിൽ നിരനിരയായി കാണുന്ന മലകൾ വൃക്ഷനിബിഡമാണ്‌. ഇടയ്‌ക്കിടെ കറുത്ത ഭീമാകാരമായ പാറകൾ കാണാം. അവയ്‌ക്ക്‌ മുകളിലും കുറ്റികാടുകളുണ്ട്‌. പശ്ചിമഘട്ടത്തിൽ പൂനയ്‌ക്ക്‌ തെക്കോട്ടുള്ള പ്രദേശത്തെ പച്ചിലക്കാടുകൾ സ്ഥായിയാണ്‌ വർഷക്കാലത്ത്‌ മലനിരകളിലൂടെ ജലമൊഴുകുമ്പോൾ ഈ കാടുകളുടെ പച്ചപ്പും വളർച്ചയും ഉച്ചസ്ഥായിയിലെത്തും.” Grant Duft (1826) History of Marathas Vol.1

രാഘുരാജാവ്‌ ഇന്ത്യയുടെ നാലതിരുകൾ കീഴടക്കിയതിനെ പറ്റി വിവരിക്കുന്നിടത്ത്‌ കാളിദാസൻ പശ്‌ചിമഘട്ടമലനിരകളെ ഒരു നവോഢയോടാണ്‌ ഉപമിക്കുന്നത്‌. അവളുടെ ശിരസ്സ് കന്യാകുമാരിക്കടുത്താണെന്നും ആനമലയും നീലഗിരിയും അവളുടെ സ്‌തനങ്ങളാണെന്നും ഗോവ ചുണ്ടുകളാണെന്നും പാദങ്ങൾ താപിനദിക്കടുത്താണെന്നും അതിൽ വിവരിക്കുന്നു. ഉയർന്ന പരിസ്ഥിതി വൈവിധ്യമുള്ള ഇത്തരം മലനിരകൾ ലോകത്താകമാനം പ്രകൃതി വൈവിധ്യത്തിന്റെ അക്ഷയകനികളായാണ്‌ കരുതപ്പെടുന്നത്‌. പശ്ചിമഘട്ടത്തിൽ ലഭിക്കുന്ന മഴയുടെ അളവിലും വലിയ ഏറ്റക്കുറച്ചിലുണ്ട്‌. നീലഗിരി കുന്നിന്റെ തെക്കുപടിഞ്ഞാറൻ മൂലയിൽ 8000 മി.മീ. മഴ ലഭിക്കുമ്പോൾ അവിടന്ന്‌ വെറും 30 കി.മീ. കിഴക്കുള്ള മോയാർ മലയിടുക്കിൽ ലഭിക്കുന്നത്‌ 500 മി.മീ. മഴമാത്രം. ഡക്കാൻ പീഠഭൂമിയിൽ നൂറുകണക്കിന്‌ കിലോമീറ്ററിലെ വാർഷിക മഴ ലഭ്യത 1000 മി.മീ. ൽ താഴെയാണ്‌. മലനിരകളിൽ വളരെ വളരെ അകലത്തിൽ ചില ആവാസകേന്ദ്രങ്ങളും രൂപപ്പെടുന്നുണ്ട്‌. ഇവിടെ വ്യത്യസ്‌ത ഇനത്തിൽപെട്ട സസ്യജീവജാലങ്ങളുണ്ടാകും. വളരെ അകലത്തിൽ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടത്തിന്റെയും ഹിമാലയത്തിന്റെയും ഉയരങ്ങളിൽ Rhododendron പോലെയുള്ള പൂച്ചെടികളുടെയും താർ മലയാടുകളുടേയും വ്യത്യസ്‌ത ഇനങ്ങളുണ്ടാവും. മലനിരകൾ മനുഷ്യവാസത്തിന്‌ അത്ര അനുയോജ്യമല്ലാത്തതിനാൽ ഇവിടെ പ്രകൃതിദത്തമോ അർദ്ധപ്രകൃതി ദത്തമോ ആയ സസ്യജീവജാലങ്ങൾ അഭയം കണ്ടെത്തുന്നു. ഇക്കാരണത്താലാണ്‌ പശ്ചിമഘട്ടവും ഹിമാലയത്തിന്റെ കിഴക്കുഭാഗവും ഇന്ത്യൻ ജൈവവൈവിധ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളായി ഇന്നും നിലകൊള്ളുന്നത്‌. ഇന്ത്യയിൽ മാത്രം കാണുന്ന നിരവധി ഇനം സസ്യജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ്‌ പശ്ചിമഘട്ടം. കിഴക്കൻ ഹിമാലയവും സസ്യജീവജാലങ്ങളുടെ അക്ഷയഖനി മാത്രമല്ല നിരന്തരഭീഷണി നേരിടുന്ന ലോകത്തെ രണ്ട്‌ പ്രധാന ജൈവവൈവിധ്യ സമ്പന്ന മേഖലകൾകൂടിയാണ്‌.


3. സമിതിയുടെ ചുമതലകൾ

പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യവും വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അതിന്റെ ഭൂമിശാസ്‌ത്രപരമായ സങ്കീർണ്ണതകളും അത്‌ ഈ മേഖലയിലെ കാലാവസ്ഥാവ്യതിയാനത്തിൽ ചെലുത്തുന്ന സ്വാധീനവും കണക്കിലെടുത്ത്‌ 2010 മാർച്ച്‌ 4ന്‌ ഇറക്കിയ ഒരു ഉത്തരവിലൂടെ കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതിക്ക്‌ (Western Ghats Ecology Expert Panel - WGEEP അനുബന്ധം A) രൂപം നൽകി. ചുവടെ പറയുന്ന ചുമതലകൾ നിർവ്വഹിക്കാനാണ്‌ സമിതിയോട്‌ ആവശ്യപ്പെട്ടത്‌.

i. പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള അവസ്ഥ വിലയിരുത്തുക.
ii. പശ്ചിമഘട്ടമേഖലയിൽ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ കണ്ടെത്തി 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം പരിസ്ഥിതി ദുർബലമേഖലകളായി അവ വിജ്ഞാപനം ചെയ്യാൻ ശുപാർശചെയ്യുക, ഇപ്രകാരം ചെയ്യുമ്പോൾ മോഹൻ റാം കമ്മിറ്റി റിപ്പോർട്ട്‌, ബഹു. സുപ്രിംകോടതിയുടെ തീരുമാനങ്ങൾ, ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശ എന്നിവ പരിഗണിക്കുകയും ബന്ധപ്പെട്ട സംസ്ഥാനസർക്കാരുകളുമായി ആശയവിനിമയം നടത്തുകയും വേണം.
iii. ബന്ധപ്പെട്ട സംസ്ഥാനങ്ങളും ജനങ്ങളുമായി വിപുലമായ കൂടിയാലോചനകൾ നടത്തി പശ്ചിമഘട്ടമേഖല സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആവശ്യമായ നടപടികൾ ശുപാർശ ചെയ്യുക.
iv. പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം 1986 കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പരിസ്ഥിതി ദുർബല മേഖലകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിൽ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കാനാവശ്യമായ നടപടികൾ നിർദ്ദേശിക്കുക.
v. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ പിന്തുണയോടെ പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണവും

3


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/30&oldid=159391" എന്ന താളിൽനിന്ന് ശേഖരിച്ചത്