താൾ:Gadgil report.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011


സുസ്ഥിര വികസനവും ഉറപ്പുവരുത്താൻ 1986 ലെ പരിസ്ഥിതി (സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പശ്ചിമഘട്ടപരിസ്ഥിതി അതോറിട്ടി (Western Ghats Ecology Authority) രൂപീകരിക്കാനുള്ള ശുപാർശ സമർപ്പിക്കുക.

vi. പശ്ചിമഘട്ട മേഖലയുമായി ബന്ധപ്പെട്ട്‌ പരിസ്ഥിതി സംരക്ഷണ പ്രശ്‌നങ്ങളിൽ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ആവശ്യപ്പെടുന്ന മറ്റ്‌ വിഷയങ്ങൾ.
vii. തീരദേശമുൾപ്പെടെ രത്‌നഗിരി, സിന്ധുദുർഗ ജില്ലകൾ പൂർണ്ണമായി പിന്നീട്‌ സമിതിയുടെ പഠനപരിധിയിൽ ഉൾപ്പെടുത്തുകയും ഗുണ്ടിയ, ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതികൾ പ്രത്യേക പരിശോധനയ്‌ക്ക്‌ വിധേയമാക്കാനും ഗോവയിൽ പുതിയ ഖനന ലൈസൻസിനുള്ള മൊറട്ടോറിയത്തെ പറ്റി ആവശ്യമായ ശുപാർശ നൽകാനും സമിതിയോട്‌ നിർദ്ദേശിച്ചു.


4. റിപ്പോർട്ടിന്റെ ഘടന

റിപ്പോർട്ടിന്‌ രണ്ട്‌ ഭാഗങ്ങളാണുള്ളത്‌, ഭാഗം ഒന്നും ഭാഗം രണ്ടും. ഭാഗം ഒന്നാണ്‌ സമിതിയുടെ പ്രധാന റിപ്പോർട്ട്‌. സമിതിയോട്‌ പഠനവിഷയമാക്കാൻ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും അതിലാണുള്ളത്‌. പശ്ചിമഘട്ട പരിസഥിതിയുടെ നിലവിലുള്ള അവസ്ഥയെ സംബന്ധിച്ച വിശദമായ ചർച്ചകൾ, ഭൂവിനിയോഗം, മനുഷ്യവാസകേന്ദ്രങ്ങൾ, ജലവിഭവ സ്രോതസ്സുകൾ, കൃഷി(ഫലവർഗ്ഗ, തോട്ടം വിളകൾ ഉൾപ്പടെ) വനവൽക്കരണവും ജൈവവൈവിധ്യവും, വ്യവസായങ്ങൾ- സംഘടിതം, ഖനനം, വൈദ്യുതിയും ഊർജ്ജവും, ടൂറിസം, ഗതാഗതവും വാർത്താവിനിമയവും, വിദ്യാഭ്യാസം, ശാസ്‌ത്രവും സാങ്കേതിക വിജ്ഞാനവും, വിജ്ഞാനവ്യാപനം എന്നിങ്ങനെ പ്രധാന റിപ്പോർട്ടിലെ ശുപാർശകൾക്കാധാരമാക്കിയ വിഷയങ്ങളെ സംബന്ധിച്ച വിശദമായ കുറിപ്പുകൾ എന്നിവയാണ്‌ രണ്ടാം ഭാഗത്തിലുള്ളത്‌.

ഒന്നാം ഭാഗത്തിലെ ഒന്നാം അധ്യായത്തിൽ ഒന്നാം ഭാഗത്തിൽ പ്രതിപാദിക്കുന്ന വിഷയങ്ങളുടെ രത്‌നചുരുക്കവും രണ്ടാം അധ്യായത്തിൽ ആമുഖവും മൂന്നാം അദ്ധ്യായത്തിൽ സമിതിയുടെ ചുമതലകളും നാലാം അദ്ധ്യായത്തിൽ റിപ്പോർട്ടിന്റെ ഘടനയും അഞ്ചാം അദ്ധ്യായത്തിൽ ഏറ്റെടുത്ത പ്രവർത്തനങ്ങളും ആറാം അദ്ധ്യായത്തിൽ അദ്ധ്യായത്തിൽ പശ്ചിമഘട്ടമേഖലയുടെ അതിരുകളും ഏഴാം അദ്ധ്യായത്തിൽ പശ്ചിമഘട്ടത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയും അദ്ധ്യായം എട്ടിൽ പശ്ചിമ ഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ കൂടുതൽ വികസനത്തിന്‌ ഉതകുമെന്ന്‌ കമ്മിറ്റി കരുതുന്ന സംരക്ഷണ/വികസനസമീപനവും ഒൻപതും പത്തും അദ്ധ്യായങ്ങളിൽ പരിസ്ഥിതി ദുർബല പ്രദേശമെന്ന ആശയത്തെ സംബന്ധിച്ച ചർച്ചയും പരിസ്ഥിതി (സംരക്ഷണ) നിയമ (1986) പ്രകാരം പരിസ്ഥിതി ദുർബലമേഖലകൾ ഒന്ന്‌-രണ്ട്‌-മൂന്ന്‌ എന്ന്‌ വിഭജിക്കാനാവശ്യമായ സ്ഥിതി വിവര അടിസ്ഥാന വികസനവും അദ്ധ്യായം 11ൽ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ നിലവിലുള്ള ഭരണസംവിധാനത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പുന: പരിശോധിക്കുകയും അദ്ധ്യായം 12ൽ പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റുമുള്ള പരിസ്ഥിതി ദുർബലപ്രദേശങ്ങളെ സംബന്ധിച്ച അപഗ്രഥനവും അദ്ധ്യായം 13ൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ തുടർന്നുള്ള വികസനത്തിന്‌ സഹായകവുമാകുമെന്ന്‌ സമിതി കരുതുന്ന സമീപനരീതിയും പരിസ്ഥിതിയെ പ്രതുകൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും അനുകൂലമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അദ്ധ്യായം 14ൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടികളും ജില്ലകളിൽ പരിസ്ഥിതി സമിതികളും രൂപീകരിക്കാനാവശ്യമായ നിർദ്ദേശങ്ങളും അദ്ധ്യായം 15ൽ അതിരപ്പിള്ളി, ഗുൻഡിയാ ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച പുന:പരിശോധന ശുപാർശകളും അദ്ധ്യായം 16ൽ രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളെ സംബന്ധിച്ച പഠനശുപാർശകളും അദ്ധ്യായം 17ൽ ഗോവയിലെ ഖനനലൈസൻസുകളെ സംബന്ധിച്ച ശുപാർശകളും ഉൾപ്പെടുന്നു. അനുബന്ധങ്ങൾ സൂചികകൾ എന്നിവയും റിപ്പോർട്ടിന്റെ ഒന്നാം ഭാഗത്തിലുണ്ട്‌.


5. ഏറ്റെടുത്ത പ്രവർത്തനങ്ങൾ

2010 മാർച്ച്‌ 30 ന്‌ ബംഗളുരുവിൽ ചേർന്ന ആദ്യ യോഗത്തോടെയാണ്‌ സമിതി പ്രവർത്തനമാരംഭിച്ചത്‌. സമിതി ആകെ 14 തവണ യോഗം ചേർന്നു. അവസാനയോഗം 2011 ആഗസ്റ്റ്‌ 16-17 തിയ്യതികളിൽ ബംഗളൂരുവിലായിരുന്നു. 42 ഔദ്യോഗിക കുറിപ്പുകൾ, അതിവിപുലമായ 7 ആശയവിനിമയ ചർച്ചായോഗങ്ങൾ, ഒരു വിദഗ്‌ധ കൂടിയാലോചനായോഗം, സർക്കാർ ഏജൻസികളുമായുള്ള 8 കൂടിയാലോചന യോഗങ്ങൾ, സാമൂഹ്യസംഘടനകളുമായുള്ള 40 കൂടിയാലോചനായോഗങ്ങൾ, 14 സ്ഥല


4


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/31&oldid=152558" എന്ന താളിൽനിന്ന് ശേഖരിച്ചത്