താൾ:Gadgil report.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 18.5 ചെറുകിട നാമമാത്ര ജൈവകർഷകർക്ക്‌ ഒരു സംസ്ഥാന ഇൻഷ്വറൻസ്‌ സ്‌കീം നടപ്പാക്കണം.

ജൈവകർഷകർക്ക്‌ ഒരു പെൻഷൻ പദ്ധതി നടപ്പാക്കണം.

18.6 തന്ത്രം 19 - ജൈവവാതകം ഉപഉൽപന്നം

കർമപദ്ധതി

19.1 പുറമെയുള്ള ഊർജ്ജ സ്രാത ുകളെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കാനായി ബയോഗ്യാസ്‌ പ്ലാന്റു കൾ സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജ്ജം എന്നിവ ഉപയോഗപ്പെടുത്തുന്നതിന്‌ ആവശ്യ മായ സഹായവും വൈദഗ്‌ദ്യവും ലഭ്യമാക്കണം.

19.2 ഊർജ്ജവും ചെലവും കുറയ്‌ക്കാനായി അനുയോജ്യമായ ചെറുകിട ഫാം മെഷ്യനറികൾ വിക

സിപ്പിച്ചെടുക്കണം.

തന്ത്രം 20 - വിദ്യാലയങ്ങളിൽ ജൈവകൃഷി

കർമപദ്ധതി

20-1 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജയിലുകൾ, ജുവനൈൽ ഹോമുകൾ എന്നിവിടങ്ങളിൽ ജൈവ കൃഷി ഏർപ്പെടുത്തണം വിദ്യാർത്ഥി ജൈവ ഭക്ഷ്യവസ്‌തുക്കൾ ഉപയോഗിക്കുന്നു എന്ന്‌ ഉറപ്പു വരുത്താൻ പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം.

20.2 ജൈവ കൃഷിയിലും ജൈവവൈവിദ്ധ്യ സംരക്ഷണത്തിലും കുട്ടികൾക്ക്‌ താല്‌പര്യവും ഇഷ്‌ടവും ഉണ്ടാക്കാൻ പച്ചക്കറി-ഫലവർങ്ങ തോട്ടങ്ങളും നെൽകൃഷിയും ഏർപ്പെടുത്തണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ ഇതിനാവശ്യമായ പിന്തുണ നൽകണം.

20.3 ഗുണമേന്മയുള്ള വിത്തുകൾ ഉല്‌പാദിപ്പിച്ച്‌ നല്‌കാനായി സാധ്യതയുള്ള സ്‌കൂളുകളിൽ വിത്ത്‌

ബാങ്കുകളും വിത്ത്‌ ഫാമുകളും അനുവദിക്കണം.

20.4 ജൈവകൃഷിയിടങ്ങൾ സന്ദർശിക്കുന്നതുൾപ്പെടെ വിദ്യാർത്ഥികളും കർഷകരും തമ്മിൽ മുഖാ

മുഖം സംഘടിപ്പിക്കണം

20.5 ഉച്ചഭക്ഷണ പരിപാടികളുടെയും പോഷകാഹാര പരിപാടികളുടെയും ഭാഗമായി ആവശ്യമുള്ള അരി, പച്ചക്കറി, പഴങ്ങൾ,ധാന്യങ്ങൾ, പാല്‌, മുട്ട, തേൻ തുടങ്ങിയ ജൈവകർഷകരിൽ നിന്ന്‌ വാങ്ങാൻ സ്‌കൂളുകളും ജൈവകർഷകരും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കണം അംഗൻവാടി കളുടെ കാര്യത്തിൽ ഐ.സി.ഡി.എസുമായും ഇത്തരമൊരു ബന്ധം ആവശ്യമാണ്‌.

20.6 ജൈവ ഉല്‌പന്നങ്ങൾ ഉപയോഗിച്ച്‌ ബേബിഫുഡ്‌ ഉല്‌പാദിപ്പിക്കുന്ന വ്യവസായങ്ങൾക്ക്‌ അനു

യോജ്യമായ പ്രാത്സാഹനം നൽകണം.

20.7 സ്‌കൂൾ കുട്ടികൾക്കുവേണ്ടി ജൈവകൃഷിയെ സംബന്ധിച്ച ഒരു പാഠ്യപദ്ധതി വികസിപ്പിച്ചെടു

ക്കണം.

20.8 ഇവയ്‌ക്കെല്ലാം ഫാം ഇൻഫർമേഷൻ ബ്യൂറോ വഴി നല്ല പ്രചാരണം നൽകണം. തന്ത്രം 21 - ഗവേഷണം, പഠനം, വിജ്ഞാനവ്യാപനം

കർമപദ്ധതി

21.1

ജൈവകൃഷി നയത്തെയും സംസ്ഥാനത്തെ കൃഷി ജൈവകൃഷിയായി മാറ്റുന്നതിനെയും പിന്തു ണയ്‌ക്കാൻ ഗവേഷണം, വിദ്യാഭ്യാസം, എക്‌സ്റ്റൻഷൻ സംവിധാനം എന്നിവ രൂപാന്തരപ്പെടു ത്താനായി വിവിധ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കാർഷിക സർവ്വകലാശാല ഒരു പ്രത്യേക കർമ്മസേന രൂപീകരിക്കണം.

21.2 വ്യത്യസ്‌ത-കാർഷിക പരിസ്ഥിതി മേഖലകളിൽ ജൈവകൃഷിയുടെ മാതൃകാ തോട്ടങ്ങളും കൃഷി

രീതികളും ഉൾപ്പെടെ ഒരു പാക്കേജ്‌ കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുക്കണം.

21.3 അണ്ടർ ഗ്രാജ്വേറ്റ്‌, പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ തലങ്ങളിൽ പാഠ്യപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ ജൈവകൃഷിയെ പ്രാത്സാഹിപ്പിക്കുന്ന പ്രമുഖ ജൈവകർഷകർ, ഗ്രൂപ്പുകൾ, സർക്കാർ ഇതര സംഘടനകൾ എന്നിവരും വിദ്യാർത്ഥികളും തമ്മിൽ ആശയവിനിമയം നടത്താനുള്ള സൗകര്യം ഏർപ്പെടുത്തണം.

............................................................................................................................................................................................................

267

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/294&oldid=159384" എന്ന താളിൽനിന്ന് ശേഖരിച്ചത്